മനോഹരമായ ഇന്തോനേഷ്യയിലേക്ക് സ്വാഗതം

മലയാളം വാർത്തകളിൽ ഒരു പക്ഷെ ഭൂകമ്പത്തിന്റെ പേരിൽ മാത്രം അറിയപ്പെടുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ. ഗൾഫ് മലയാളികളിൽ പലരും അത് ദരിദ്രരായ കുറച്ചു വീട്ടു വേലക്കാരികളുടെ നാടാണെന്നും കരുതി പോരുന്നു. എന്നാൽ ഇന്തോനേഷ്യ സന്ദർശിക്കുന്ന ഏതൊരാൾക്കും ഈ തെറ്റിധാരണ പിന്നീട് തിരുത്തേണ്ടി വരും. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ആയ ഡൊണാൾഡ് ട്രംപ് പോലും അങ്ങിനെ ഒരിക്കൽ കുമ്പസാരിച്ചിട്ടുണ്ട്. വര്ഷങ്ങള്ക്കു മുമ്പ് തന്നെ ഇന്തോനേഷ്യയിൽ റിയൽ എസ്റ്റേറ്റ്, ഹോട്ടൽ മേഖലകളിൽ ട്രംപ് നിക്ഷേപിച്ചിട്ടുണ്ട്. ബറാക്ക് ഒബാമയാകട്ടെ, ജക്കാർത്തയിൽ അമ്മയോടൊപ്പം […]

ജക്കാർത്തയിൽ ചെന്നാൽ മസ്സാജ് വേണോ, അതോ മസ്സാജ് പ്ലസ് വേണോ?

ജകാർത്തയിലെ രാത്രി ജീവിതം നിങ്ങൾ കരുതുന്നതിൽ നിന്നും ഭിന്നമായി, വർണാഭമായ രാത്രി ജീവിതം ജകാർത്തക്കുണ്ട്. ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും ക്ലബ്ബുകളും ബാറുകളും ഡിസ്കോത്തിക്കുകളും കാരോക്കെകളും സ്പാകളും ഒക്കെ, ജകാർത്ത നഗരത്തിന്റെ മുഖ മുദ്രകളാണ്. നഗരത്തിൽ താമസിക്കുന്ന പാശ്ചാത്യർ അടക്കമുള്ള വിദേശികളും , ചെറുപ്പക്കാരായ ഇവിടുത്തെ യുവതീ യുവാക്കളും, ധനാഢ്യരായ ബിസിനസുകാരും, വിനോദ സഞ്ചാരികളും ഒരേ പോലെ  ഇത്തരം ക്ലബ്ബുകൾ സന്ദശിക്കാറുണ്ട്.  റമദാൻ കാലത്തൊഴികെ ഇവയൊക്കെ സജീവമായ ആൾക്കൂട്ടങ്ങൾക്കു വേദിയാണ്. ഇന്തോനേഷ്യൻ മസ്സാജ് ഇവിടത്തെ ജീവിത ചര്യയുടെ […]

ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യൻ ഇന്തോനേഷ്യയിൽ സുഖമായി ജീവിക്കുന്നു!

ഇന്തോനേഷ്യയിലെ ജാവയിലുള്ള സ്രാഗൻ ( sragen ) എന്ന സ്ഥലത്തു താമസിക്കുന്ന മ്പാ ഗോതോ (Mbah Gotho) എന്ന് പേരുള്ള വയസൻ ചില്ലറക്കാരനല്ല. അദ്ദേഹത്തിന് 146 വയസ്സ് കഴിഞ്ഞു. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ജീവിച്ച്‌ കൊണ്ടിരിക്കുന്ന മനുഷ്യൻ ഒരു പക്ഷെ ഇയാൾ ആയിരിക്കും. 1870 ൽ ജനിച്ചു. ഇയാളുടെ പത്തു സഹോദരങ്ങളും നാല് ഭാര്യമാരും മക്കളും പോലും മരിച്ചു. ഇപ്പോൾ പേരക്കുട്ടികളും അവരുടെ കുട്ടികളും അടക്കമുള്ള 122 പേരോടൊപ്പം ജീവിക്കുന്നു. മ്പാ ഗോത്തോവിന്റെ വയസ്സ് […]

ഞങ്ങളെ കുറിച്ച് രണ്ടു വാക്ക്

പ്രവാസ ത്വരയുള്ള മലയാളികൾ, ഗൾഫ് കണ്ടെത്തിയതോടെ മറന്ന് പോയ ഒരു മേഖലയാണ് തെക്കു കിഴക്കൻ ഏഷ്യ. ഇതിൽ മലേഷ്യ, സിങ്കപ്പൂർ, ബർമ, ഇൻഡോനേഷ്യയിലെ സുമാത്ര മേഖല എന്നിവ ഒരു കാലത്തു സജീവ മലയാളി സാന്നിധ്യം ഉണ്ടായിരുന്ന പ്രദേശങ്ങൾ ആയിരുന്നു. ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ ‘മർത്തബക് ‘ എന്ന ഭക്ഷണത്തിന്റെ ഉപജ്ഞാതാക്കൾ തന്നെ മലബാറിൽ നിന്നും അക്കാലത്തു കുടിയേറിവരായിരുന്നു. മലയാള സഞ്ചാര സാഹിത്യത്തിന്റെ പിതാവായ എസ് . കെ. പൊറ്റെക്കാട് 1953 -ൽ ഇന്തോനേഷ്യ സന്ദർശിക്കുന്ന കാലത്തു തന്നെ 3 […]

ഇൻഡോനേഷ്യയുടെ സമുദ്രവും മനോഹരമായ ബീച്ചുകളും

ഇന്തോനേഷ്യയുടെ പ്രകൃതി ഭംഗിയെ മനോഹരമാക്കുന്നത് അതിന്റെ ചെറിയതും വലിയതുമായ 17,400 ദ്വീപുകളും അവയുടെ ഓരം പറ്റിയുള്ള ബീച്ചുകളുമാണ് . അത് കൊണ്ട് തന്നെ ലോകത്തു ഏറ്റവും കൂടുതൽ സമുദ്രാതിർത്തിയുള്ള രാജ്യമെന്ന പദവിയും ഇന്തോനേഷ്യക്കാണ്. അനര്ഘമായ മൽസ്യ സമ്പത്തും കടലിനടിയിലെ അപൂർവമായ പവിഴപുറ്റുകളും ഇന്തോനേഷ്യയുടെ പ്രകൃതി ഭംഗിയുടെ അനുപമാമായ പറുദീസയാക്കി മാറ്റുന്നു. ഇന്തോനേഷ്യൻ രാജ്യരക്ഷാ വകുപ്പിന്റെ മുദ്രാവാക്യമായ ‘സമുദ്രത്തിൽ അതുല്യ വിജയി’ എന്നർത്ഥം വരുന്ന ‘ജലസേവ ജയമഹേ’ എന്ന സങ്കൽപം പോലും ഈ സമുദ്ര സമ്പത്തിൽ വിശ്വാസമർപ്പിച്ചിട്ടാണ്. ഇന്തോനേഷ്യൻ ഭാഷയിലെ […]

എന്ത് കൊണ്ട് ഇന്തോനേഷ്യയിൽ നിക്ഷേപിക്കണം?

യൂറോപ്‌  വൻകരയുടെ പാതി വലുപ്പം വരുന്ന 2 ദശലക്ഷം ചതുരശ്ര മൈൽ  വരുന്ന ഭൂമി ,  മൂന്നു സമയ മേഖലകൾ,  257 ദശലക്ഷം ജനസംഖ്യ, എണ്ണമറ്റ പ്രകൃതി വിഭവങ്ങൾ, 17,400 ദ്വീപുകൾ, 10,000 ദ്വീപുകളിലും ജനവാസമില്ല. ലോകത്തിലെ ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി സ്വന്തമായ രാജ്യം.  ഭൂമധ്യ രേഖക്ക് കീഴിൽ 5,000 കിലോ മീറ്റർ ദൈർഘ്യത്തിൽ ഇന്തോനീഷ്യൻ അതിർത്തികളിലൂടെ  കടന്നു പോകുന്നു. സവിശേഷമായ മത സൗഹാർദ്ദത്തിന്റെ ലോക കേന്ദ്രം. ഇസ്‌ലാം, കൃസ്ത്യൻ, ഹിന്ദു, ബുദ്ധ, കൺഫ്യൂഷ്യസ്    മതങ്ങളുടെ സംഗമഭൂമി. ലോകത്തു […]

ഇന്തോനേഷ്യൻ നാളികേരം ദുബായ് ജബൽ അലി തുറമുഖം വരെയുള്ള വില ടണ്ണിന് 410 അമേരിക്കൻ ഡോളർ

ഇന്തോനേഷ്യയിൽ നിന്നുള്ള പ്രസിദ്ധമായ  മുഴുത്ത നാളികേരം ഇപ്പോൾ ആകർഷമായ വിലക്ക്! ദുബായ് ജബൽ അലി  തുറമുഖത്ത് ഒരു ടണ്ണിന് 410 അമേരിക്കൻ ഡോളർ  വിലയ്ക്ക്  ആവശ്യമായ   രേഖകളോടെ എത്തിച്ചു കൊടുക്കും. ഒരു 40 ഫീറ്റ് കണ്ടെയ്നറിൽ 25 മുതൽ 27 വരെ ടൺ നാളികേരം കയറ്റി അയക്കാം . മീഡിയം സൈസ് നാളികേരം : ശരാശരി ഒരു നാളികേരത്തിന്റെ ഭാരം 500 ഗ്രാം മുതൽ 600 ഗ്രാം വരെ . ഒരു ബാഗിൽ ഏകദേശം 15 കിലോ നാളികേരം, സെമി ഹക്സഡ്‌,  ഒരു ബാഗിൽ […]

ജക്കാർത്തയിൽ ആനന്ദിക്കാം, പോരെങ്കിൽ ആർമാദിക്കാം !

കേരളത്തിന് സമാനമായ ഇളം ചൂടും മൺസൂൺ മഴകളും മാറി മാറി വരുന്ന കാലാവസ്ഥയാണ് ജകാർത്തക്കുള്ളത്. ജനസംഖ്യയിൽ ടോക്കിയോ കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ നഗരമാണ് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത. ദുബൈയെക്കാൾ പത്തിരട്ടി ജനം അധിവസിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള ഈ വൻ നഗരത്തിന് ലണ്ടൻ മെട്രോ നഗരത്തിന്റെ ഇരട്ടി വിസ്തൃതിയുണ്ട്. 300 ലധികം ഷോപ്പിംഗ് മാളുകൾ, അവയിൽ ITC യെ പോലുള്ള പടുകൂറ്റൻ ഷോപ്പിംഗ് മാളുകൾ നഗരത്തിൽ പലയിടത്തുമുണ്ട് താനും. ലോകത്തു ഏറ്റവും കൂടുതൽ ഷോപ്പിംഗ് മാൾ ഏരിയയുള്ള നഗരമാണ് […]