ബ്രേക്കിംഗ് ന്യൂസ് ! ഇന്തോനേഷ്യയിൽ വീണ്ടും ഭൂകമ്പം !

ഇന്തോനേഷ്യയെ കുറിച്ച് പറയുമ്പോൾ പല മലയാളികൾക്കും ഒരു ഉൾഭയം ഞാൻ കാണാറുണ്ട്. ഇന്തോനേഷ്യയിൽ ഭൂകമ്പം നടന്നാൽ കൊല്ലത്തു  സുനാമി വരുമെന്ന ഉൽകണ്ഠ കൊണ്ടോ, വാർത്തയോടുള്ള മലയാളിയുടെ സഹജമായ കൗതുകം കൊണ്ടോ അത് തുടരുന്നു. സുനാമി ദുരിതം സംഭവിച്ചതിനു ശേഷമുള്ള കൊല്ലത്തുകാരുടെ പരാതികൾ ഇത് വരെ പരിഹരിക്കപ്പെട്ടില്ല. അത് കൊണ്ടാകും ഇന്നും പല മലയാളികളും 2004 ൽ നടന്ന സുനാമിയുടെ ഹാങ്ങ് ഓവറിലാണെന്നു തോന്നുന്നു. ഇടയ്ക്കിടെ നടക്കുന്ന ഭൂകമ്പങ്ങളെ കുറിച്ച് ഇന്തോനേഷ്യയിൽ താമസിക്കുന്ന മലയാളികൾ സാധാരണ ശ്രദ്ധിക്കാറേയില്ല എന്നതാണ് […]