മാർച്ച് 28, ഹിന്ദു പുതു വർഷാരംഭം, പക്ഷെ ബാലിയിൽ കേരളത്തിലെ ഹർത്താലിന്റെ പ്രതീതി !

ഇൻഡോനേഷ്യയിലെ ഹിന്ദു ഭൂരി പക്ഷ സംസ്ഥാനമായ ബാലിയിൽ ഹിന്ദു പുതു വര്ഷ പിറവി ‘ന്യെപി’ (Nyepi) കാണാനെത്തുന്ന മലയാളിക്ക് ബാലിയിലും ഹർത്താൽ ഉണ്ടോ എന്ന് തോന്നി പോകും. ഏതു പുതുവത്സരാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി,  ബാലിയിലെ ഹിന്ദുക്കൾ പുതു വര്ഷം ആചരിക്കുന്ന ദിവസം മൗനം പാലിക്കുകയാണ് ചെയ്യുന്നത്. അന്ന് ബാലിയിലെ എല്ലാ കടകളും എയർപോർട്ടും അടഞ്ഞു കിടക്കും. വാഹനങ്ങൾ നിരത്തിലുണ്ടാകില്ല.  പുലർച്ചെ  6 മുതൽ അടുത്ത ദിവസം 6 വരെ (Yoga/Brata ) എല്ലാ ദൈനം ദിന പ്രവർത്തനങ്ങളും ബാലിയിലെ ഹിന്ദുക്കൾ […]

ഞങ്ങളുടെ മതേതരത്വം ഇങ്ങിനെയാണ്‌ !

കേരളത്തിൽ എന്റെ യാത്രക്കിടെ നടന്ന ഒരു ചെറിയ കഥ പറയുകയാണ് . ഒരിക്കൽ ബാംഗ്ലൂർ നഗരത്തിൽ നിന്ന് കൊച്ചിക്കു വരുമ്പോൾ അടുത്ത സീറ്റിലിരുന്ന  ഒരു ഹിന്ദു പെൺകുട്ടിയുമായി ഞാൻ പരിചയപ്പെട്ടു.  ഞാൻ ഇന്തോനേഷ്യയിൽ നിന്നാണെന്നറിഞ്ഞപ്പോൾ അവർ ബാലിയിലെ ഹിന്ദുക്കളെ കുറിച്ചും മറ്റും നിരവധി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വളരെ സൗമ്യതയുള്ള, വിദ്യാസമ്പന്നയായ പെൺകുട്ടിയായിരുന്നു അവർ. അതിനിടെ പതിവ് രീതിയനുസരിച്ചു,  യാത്ര തുടങ്ങുന്നതിനു മുമ്പുള്ള മുസ്ലിം പ്രാർത്ഥന ഞാൻ  ചെയ്തു . അത് കേട്ട അവൾ കുറച്ചു കൗതുകത്തോടെ എന്നോട്  അറബ് ഭാഷ അറിയുമോയെന്ന് […]

ഖബറിസ്ഥാനിൽ 24 മണിക്കൂറും ‘യാസീൻ’ ഓതാനും സോളാർ യന്ത്രം !

കേരളത്തിലെ ഉമ്മൻ ചാണ്ടി സർക്കാരിനെ കുലുക്കിയ സോളാർ വിപണി ഇനി മുസ്‌ലിയാക്കന്മാരുടെ തൊഴിൽ മേഖലയിലും കടന്നു ചെല്ലുമോ? ഖബറിന് സമീപം 24 മണിക്കൂറും സൗരോർജം ഉപയോഗിച്ച് ‘യാസീൻ’ (ഖുർആനിലെ അദ്ധ്യായം) ഓതുന്ന ഉല്പന്നമാണ് ഇയ്യിടെ ഇന്തോനേഷ്യൻ വിപണിയിൽ ഒരു  ചൈനീസ് കമ്പനി പരീക്ഷിച്ചു നോക്കിയത്. ഫേസ്ബുക് ഉപയോഗിച്ചുള്ള ഓൺലൈൻ കച്ചവടത്തിലൂടെയാണ് ആദ്യം ജനങ്ങൾ സംഭവമറിഞ്ഞത്. അതിനിടെ ചിലരെങ്കിലും ‘സോളാർ യാസീൻ പെട്ടി’ വാങ്ങിയെങ്കിലും വ്യാപകമായ എതിർപ്പ് വന്നതോടെ ഉത്പാദകർ വിപണിയിൽ നിന്ന് പിന്മാറി. തങ്ങൾക്കു സമൂഹത്തിലുള്ള  സ്ഥാനം […]

ഇൻഡോനേഷ്യയിലെ ഇന്ത്യക്കാരുടെ സാന്നിധ്യം

ഇന്ത്യ- ഇന്തോനേഷ്യ ബന്ധത്തിന് ചുരുങ്ങിയത് 1000 വർഷത്തിന് മുകളിലുള്ള അറിയപ്പെടുന്ന ചരിത്രമുണ്ടെന്നാണ് കരുതുന്നത്.  പതിമൂന്നാം നൂറ്റാണ്ടിൽ ഗുജറാത്തിൽ  നിന്നെത്തിയ  സൂഫി ചിന്തയുള്ള മുസ്ലിം കച്ചവടക്കാർ ആയിരുന്നു ഇസ്‌ലാം ഇന്തോനേഷ്യയിൽ പ്രചരിപ്പിച്ചത് എന്നാണ് ചരിത്രം. 1990 ലെ സ്ഥിതി വിവരണ കണക്കിൽ മൂന്ന് ലക്ഷത്തോളം ഇന്ത്യൻ വംശജർ സുമാത്രയിൽ മാത്രം ഉണ്ടായിരുന്നുവത്രേ . അവരൊക്കെ ഇന്ന് ഇന്തോനേഷ്യൻ സമൂഹത്തിന്റെ പൂർണ ഭാഗമായി മാറി കഴിഞ്ഞു. ഇന്ത്യൻ വംശജരുടെ കൂട്ടത്തിൽ ഏറ്റവും സമ്പന്നരായ സമൂഹം സിന്ധികളാണ്.  ഇന്തോനേഷ്യൻ പൗരത്വമുള്ള ഇവരാണ്  ഇന്തോനേഷ്യയുടെ ടെക്‌സ്‌റ്റൈൽസ് മേഖലയുടെ […]

പ്രായ വ്യത്യാസം വിവാഹത്തിന് തടസ്സമാകുമോ?

സാംസ്കാരികമായ കാരണങ്ങളാൽ ഇന്തോനേഷ്യ അടക്കമുള്ള ആസിയാൻ രാജ്യങ്ങളിൽ  പൊതുവെ  ബഹുഭാര്യത്വത്തിനും  പ്രായ കൂടുതലുള്ള പുരുഷനുമായുള്ള യുവതികളുടെ വിവാഹത്തിനും  സാമൂഹ്യ അംഗീകാരമുണ്ട്.  വധൂ വരന്മാരുടെ മനപൊരുത്തവും സന്തോഷത്തിനുമുപരി പ്രായമോ, വിദ്യാഭ്യാസമോ, കുടുംബ പാരമ്പര്യമോ, ഗോത്രമോ, സമ്പത്തോ ഒന്നും വിവാഹ ബന്ധങ്ങളിൽ  വലുതായി പരിഗണിക്കുന്ന രീതി ഇന്തോനേഷ്യക്കാർക്കില്ല.  കഴിഞ്ഞ വര്ഷം 80 വയസുള്ള ബാലിയിലെ ഒരു ഹിന്ദു ഗോത്ര തലവൻ 18 വയസ്സുകാരിയെ വിവാഹം കഴിച്ച വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു.  ഇയ്യിടെ  ഇൻഡോനേഷ്യയിലെ ഏറ്റവും പ്രബലമായ ഒരു മുസ്ലിം പണ്ഡിത സംഘടനയുടെ (MUI- Majelis […]

സിന്ധി സമൂഹത്തിന്റെ ബിസിനിസ് വിജയ രഹസ്യം

ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ കുടിയേറി പാർക്കുന്ന അതി സമ്പന്നരായ സിന്ധി സമൂഹത്തിന്റെ ബിസിനിസ് വിജയ രഹസ്യം എന്താണ്? “ഞങ്ങൾ ഒരു രാജ്യത്തും അഭയാർഥികളായി പോകാറില്ല. ഞങ്ങൾ വിദേശ രാജ്യങ്ങളിൽ സ്ഥിരമായി ജീവിക്കാൻ വേണ്ടി അവിടെ തന്നെ നിക്ഷേപിക്കുന്നവരാണ്.” ഇൻഡോനേഷ്യയിലെ ഏറ്റവും സമ്പന്നരുടെ കൂട്ടത്തിൽ പെടുന്ന ഇന്ത്യയിൽ നിന്നുള്ള സിന്ധി വംശജരിൽ പ്രമുഖനായ ശ്രീ. സുരേഷ് ജി വാസ്വാനി പറയുന്നു.  ജകാർത്തയിലെ പ്രസിദ്ധമായ ഗാന്ധി മെമ്മോറിയൽ ഇന്റർകോണ്ടിനെന്റൽ സ്കൂളിന്റെ ചെയർമാൻ ആണ് വാസ്വാനി. മലയാളികളിൽ നിന്നും വ്യത്യസ്തമായി, […]

ഇൻഡോനേഷ്യയിലെ വിവാഹ നിയമങ്ങൾ

ഒരു ഇന്തോനേഷ്യൻ പൗരനായ യുവതിയെയോ യുവാവിനെയോ വിവാഹം കഴിക്കുവാനുദ്ദേശിക്കുന്ന മലയാളികൾ  താഴെ പറയുന്ന കാര്യങ്ങൾ  ശ്രദ്ധിക്കുക.  16 വയസ്സിനു താഴെയുള്ള പെൺകുട്ടിക്കോ, 18 നു താഴെയുള്ള ആണ്കുട്ടിക്കോ വിവാഹബന്ധത്തിലേർപ്പെടാൻ ഇന്തോനേഷ്യൻ  നിയമം അനുവദിക്കുന്നില്ല. 21 വയസിനു താഴെയുള്ള പെൺകുട്ടിയോ,  ആൺകുട്ടിയോ വിവാഹം കഴിക്കുന്നതിനു  രക്ഷിതാക്കളുടെ സമ്മത പത്രം ആവശ്യമാണ് . 21 വയസ്സ് തികഞ്ഞ പൗരന് രക്ഷിതാവിന്റെ സമ്മതമില്ലാതെ തന്നെ നിയമപരമായും, മതചിട്ടകൾ അനുസരിച്ചും വിവാഹത്തിലേര്പ്പെടാം. മുസ്ലിം മതവിശ്വാസികൾക്ക്  ആദ്യ ഭാര്യയുടെ സമ്മതത്തോടെ നിയമപരമായി ബഹുഭാര്യത്വം അംഗീകരിച്ചിട്ടുണ്ട്.   […]

അഗ്നി പർവതങ്ങൾ എന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ

150 ഓളം വരുന്ന രാജ്യത്തെ അഗ്നി പർവ്വതങ്ങളെ   ഇന്തോനേഷ്യക്കാർ അവരുടെ ദേശീയ സമ്പത്തായാണ്  കണക്കാക്കുന്നത്.   കാരണം വളരെ ഫലഭൂയിഷ്ഠമായ മണ്ണാണ് ഓരോ അഗ്നി പർവ്വതങ്ങൾക്കടുത്തുമുള്ളത്.  5  മില്യൺ ജനങ്ങൾ ഇത്തരം മേഖലകളിൽ താമസിക്കുന്നു. അതിൽ വിളയുന്ന പ്രകൃതി വിഭവങ്ങളാണ് അതിനോടടുത്തു താമസിക്കുന്ന ജനങ്ങളെ ജീവിപ്പിക്കുന്നത്.  അഗ്നി പർവ്വതങ്ങളെ ഇന്തോനീസ്യക്കാർ ഭയക്കാറില്ല.  അപകട സാധ്യതയുള്ള സമയത്തു ചിലർ മാറി നിൽക്കുമെന്ന് മാത്രം. ഇൻഡോനേഷ്യയിലെ പല അഗ്നി  പർവ്വതങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടെയാണ്. അപകട സാധ്യത മുൻകൂട്ടി […]