നിങ്ങളുടെ ഇന്തോനേഷ്യൻ യാത്രയെ സഹായിക്കുന്ന ചില ആപ്പുകൾ

ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു  ദ്രുതഗതിയിൽ മുന്നേറ്റം നടത്തുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ. സമുദ്രത്തിൽ പരന്നു കിടക്കുന്ന ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം സ്മാർട് ഫോണും  ബ്രോഡ് ബാൻഡ് സേവനവുമാണ് ജനങ്ങൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്. നിങ്ങളുടെ ഇന്തോനേഷ്യൻ യാത്രയും ജീവിതവും എളുപ്പമാക്കുന്ന കുറച്ചു ആപ്പുകൾ എന്തൊക്കെയാണെന്ന് നോക്കാം. എക്സ് ഇ : XE , കറൻസി വിനിമയ നിരക്കുകൾ ഏതൊരു വിദേശ രാജ്യത്ത് ചെല്ലുമ്പോഴും  ചെലവാക്കേണ്ടി വരുന്ന തുകയെ കുറിച്ച് നിങ്ങള്ക്ക് ശരിയായ ധാരണ ആവശ്യമാണ്. ഇന്തോനേഷ്യയിൽ കൊടുക്കേണ്ടി […]

ഇൻഡോനേഷ്യയിൽ മലയാളിക്ക് തൊഴിൽ സാധ്യതകളുണ്ടോ ?

ഇന്തോനേഷ്യയിൽ ജോലി സാധ്യതയുണ്ടെന്ന പേരിൽ കേരളത്തിലെ ചില തട്ടിപ്പുകാർ തൊഴിൽ ദാതാക്കളെ പറ്റിക്കുന്നതായി ഞങ്ങൾക്ക് ലഭിച്ച നിരവധി ചോദ്യങ്ങളിൽ നിന്നും മനസ്സിലാക്കുന്നു. ഇന്തോനേഷ്യയിൽ മുതൽ മുടക്കി സംരഭം തുടങ്ങാനോ, നിക്ഷേപിക്കാനോ അല്ലാതെ, ഗൾഫ് രാജ്യങ്ങൾ പോലെ തൊഴിൽ തേടി വരാവുന്ന ഒരു രാജ്യമല്ലയിതെന്നു ആദ്യമേ പറയട്ടെ. ഇന്തോനേഷ്യയിൽ അനധികൃതമായി താമസിക്കുന്നവരെ പിടി കൂടിയാൽ   5  വര്ഷം തടവും 25 ലക്ഷം ഇന്ത്യൻ രൂപ പിഴയും വരെ അധികൃതർക്ക് ചുമത്താനാകാവും  എന്നാണ്  2011 ലെ ഇമിഗ്രേഷൻ നിയമത്തിന്റെ ( […]

ഗൾഫ് രാജ്യങ്ങളെ കടത്തി വെട്ടുന്ന ത്വരിത വളർച്ചയുടെ 10 ഇന്തോനേഷ്യൻ ഘടകങ്ങൾ

മലയാളികൾക്ക് സുപരിചിതമായ ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ചു , നിക്ഷേപകന് അനുകൂലമായി എന്തൊക്കെ സാമ്പത്തിക സൂചികകൾ ഇന്തോനേഷ്യയിലുണ്ട് എന്ന ചോദ്യം പല പ്രവാസി മലയാളികളിൽ നിന്നും  ഞങ്ങൾക്ക് ലഭിച്ചു. അത് കൊണ്ട് ഈ ചെറിയ കുറിപ്പ് ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണ്.  സമഗ്ര സാമ്പത്തിക വളർച്ചയുടെ ഭാഗമായി  സാമ്പത്തിക വിദഗ്ദ്ധർ എന്നും മുൻഗണന നൽകുന്ന വിഭാഗമാണ് മധ്യ വർഗം. സമൂഹത്തിൽ ക്രയ ശേഷി കൂട്ടുന്നതും സാമ്പത്തിക വളർച്ചാ നിരക്ക് വർധിപ്പിക്കുന്നതും  മധ്യ വർഗം വളരുമ്പോഴാണ് .  ഇപ്പോൾ  മധ്യവർഗ്ഗത്തിന്റെ വളർച്ചയിൽ ലോകത്തു തന്നെ ഏറ്റവും […]

ഇന്ത്യൻ വിനോദ സഞ്ചാരികൾക്കു 30 ദിവസത്തെ ഇന്തോനേഷ്യൻ വിസ സൗജന്യം !

ഇൻഡോനേഷ്യൻ വിസ ഇന്ത്യൻ പൗരത്യമുള്ളവർ ഇന്തോനേഷ്യ സന്ദർശിക്കാൻ വിസക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും ചില സമുദ്ര തുറമുഖങ്ങളിലും 30 ദിവസം പ്രാബല്യമുള്ള വിനോദ സഞ്ചാരികൾക്കായുള്ള വിസ സൗജന്യമായി ലഭ്യമാണ്. നിങ്ങൾ ഇന്തോനേഷ്യയിൽ എത്തിയാൽ വിമാനത്താവളത്തിലെ വിസ ഓൺ അറൈവൽ  (VOA : Visa On Arrival) എന്നെഴുതിയ കൗണ്ടറിനടുത്തു നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിക്കുക. നിങ്ങളുടെ പേര്, ജനന തിയതി , തൊഴിൽ, പാസ്പോര്ട്ട് നമ്പർ, പൗരത്വം, നിങ്ങൾ വന്നതും തിരിച്ചു പോകുന്നതുമായ വിമാനത്തിന്റെ  കോഡ് […]