നിങ്ങളുടെ ഇന്തോനേഷ്യൻ യാത്രയെ സഹായിക്കുന്ന ചില ആപ്പുകൾ

ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു  ദ്രുതഗതിയിൽ മുന്നേറ്റം നടത്തുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ. സമുദ്രത്തിൽ പരന്നു കിടക്കുന്ന ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം സ്മാർട് ഫോണും  ബ്രോഡ് ബാൻഡ് സേവനവുമാണ് ജനങ്ങൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്. നിങ്ങളുടെ ഇന്തോനേഷ്യൻ യാത്രയും ജീവിതവും എളുപ്പമാക്കുന്ന കുറച്ചു ആപ്പുകൾ എന്തൊക്കെയാണെന്ന് നോക്കാം. എക്സ് ഇ : XE , കറൻസി വിനിമയ നിരക്കുകൾ ഏതൊരു വിദേശ രാജ്യത്ത് ചെല്ലുമ്പോഴും  ചെലവാക്കേണ്ടി വരുന്ന തുകയെ കുറിച്ച് നിങ്ങള്ക്ക് ശരിയായ ധാരണ ആവശ്യമാണ്. ഇന്തോനേഷ്യയിൽ കൊടുക്കേണ്ടി […]

ബ്രേക്കിംഗ് ന്യൂസ് ! ഇന്തോനേഷ്യയിൽ വീണ്ടും ഭൂകമ്പം !

ഇന്തോനേഷ്യയെ കുറിച്ച് പറയുമ്പോൾ പല മലയാളികൾക്കും ഒരു ഉൾഭയം ഞാൻ കാണാറുണ്ട്. ഇന്തോനേഷ്യയിൽ ഭൂകമ്പം നടന്നാൽ കൊല്ലത്തു  സുനാമി വരുമെന്ന ഉൽകണ്ഠ കൊണ്ടോ, വാർത്തയോടുള്ള മലയാളിയുടെ സഹജമായ കൗതുകം കൊണ്ടോ അത് തുടരുന്നു. സുനാമി ദുരിതം സംഭവിച്ചതിനു ശേഷമുള്ള കൊല്ലത്തുകാരുടെ പരാതികൾ ഇത് വരെ പരിഹരിക്കപ്പെട്ടില്ല. അത് കൊണ്ടാകും ഇന്നും പല മലയാളികളും 2004 ൽ നടന്ന സുനാമിയുടെ ഹാങ്ങ് ഓവറിലാണെന്നു തോന്നുന്നു. ഇടയ്ക്കിടെ നടക്കുന്ന ഭൂകമ്പങ്ങളെ കുറിച്ച് ഇന്തോനേഷ്യയിൽ താമസിക്കുന്ന മലയാളികൾ സാധാരണ ശ്രദ്ധിക്കാറേയില്ല എന്നതാണ് […]