ഈ ഇന്തോനേഷ്യൻ സുന്ദരിക്കാണ് 2017 ലെ മിസ് ഇന്റർനാഷണൽ പട്ടം

ജപ്പാനിലെ ടോക്കിയോ നഗരത്തിൽ നടന്ന മിസ് ഇന്റർനാഷണൽ മത്സരത്തിൽ ഇന്തോനേഷ്യൻ മോഡൽ ആയ മിസ്. കെവിൻ ലിലിയാന (Kevin Lilliana) ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇസ്‌ലാം മതവിശ്വാസിയായ ലിലിയാന ആധുനിക വസ്ത്രങ്ങളുടെയും മുസ്ലിം ഫാഷനുകളുടെയും മോഡൽ ആയി ഇന്തോനേഷ്യയിൽ പ്രശസ്തയായി കൊണ്ടിരിക്കെയാണ് ഇപ്പോൾ അന്താരാഷ്ട്ര സുന്ദരി പദത്തിലെത്തുന്നത്. ഇന്തോനേഷ്യൻ രാഷ്ട്ര സങ്കല്പത്തിന്റെ ആധാര ശിലയായ ‘ഭിന്നേക്ക തുങ്കൾ ഇക്ക’ ( Bhinneka Tunggal Ika എന്നാൽ  “നാനാത്വത്തിലെ ഏകത്വം”എന്നർത്ഥം ) എന്ന വാക്കിന്റെ അർഥം അതിഥികൾക്ക് പരിചയപ്പെടുത്തി കൊണ്ട് […]