ബഹുഭാര്യത്വം ഇന്തോനേഷ്യയിൽ

ഇന്തോനേഷ്യ, മലേഷ്യ എന്നിവ ഉൾക്കൊള്ളുന്ന  ആസിയാൻ മേഖലയിൽ ചരിത്രപരമായ കാരണങ്ങളാൽ ബഹു ഭാര്യത്വത്തിനു സാമൂഹ്യ അംഗീകാരമുള്ളതായി കാണാം. ഔദ്യോഗികമായ കണക്കുകൾ പ്രകാരം ഇന്തോനേഷ്യയിൽ 10 % ത്തോളം  ബഹുഭാര്യത്വം നില നില്ക്കുന്നു. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇത് 20 ശതമാനത്തോളം വരുമെന്നും പറയപ്പെടുന്നു. പരമ്പരാഗതമായി  ബാലിയിലെ ഹിന്ദുക്കളുടെ ഇടയിലും ബഹുഭാര്യത്വം നില നിൽക്കുന്നുണ്ട്.  സ്വത്തുക്കളുടെയും കുട്ടികളുടെയും അവകാശം ബാലിയിലെ ഹിന്ദു സമൂഹത്തിൽ കൈകാര്യം ചെയ്യുന്നത് പുരുഷനാണ്. ബഹുഭാര്യത്വത്തിനു സാമൂഹ്യമായ അംഗീകാരം  നില നില്ക്കുന്നത് കൊണ്ട് പലപ്പോഴും സ്ത്രീകൾ തന്നെ അതിനെ […]

പ്രണയവും വിവാഹവും ഇന്തോനേഷ്യൻ ജീവിതത്തിൽ

ഇണകളെ കണ്ടെത്തുവാനും വിവാഹം കഴിക്കാനുമുള്ള സ്വാതന്ത്ര്യം പെണ്ണിനും ആണിനും വക വെച്ച് കൊടുക്കുന്ന രീതിയാണ് ഇന്തോനേഷ്യയിലുള്ളത്. ജോലി സ്ഥലത്തോ, യാത്രക്കിടയിലോ, വിദ്യാഭ്യാസത്തിനിടെയോ ഒക്കെ പ്രണയത്തിലാകുന്നതിനു സാമൂഹ്യ വിലക്കില്ലാത്ത രാജ്യമാണ് ഇന്തോനേഷ്യ. ഇണയെ പരിചയപ്പെട്ടു കഴിഞ്ഞാൽ പരസ്പരം മനസ്സിലാക്കാനായി നിരന്തരമായി കണ്ടു മുട്ടുവാൻ ശ്രമിക്കുകയാണ് ഇവർ ചെയ്യുക. ഭക്ഷണ ശാലകളിലും മറ്റും സംസാരിച്ചിരിക്കുകയും, പെൺകുട്ടിയുടെ താമസസ്ഥലത്തേക്ക് വണ്ടിയിൽ എത്തിച്ചു കൊടുക്കുകയുമൊക്കെ ഇക്കാലത്തു  പതിവാണ്.  വിവാഹത്തിന് മുമ്പ് തന്നെ പ്രതിശ്രുത വരനെ വധു  അവളുടെ വീട്ടിലേക്കു ക്ഷണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യാറുണ്ട്. […]

പ്രായ വ്യത്യാസം വിവാഹത്തിന് തടസ്സമാകുമോ?

സാംസ്കാരികമായ കാരണങ്ങളാൽ ഇന്തോനേഷ്യ അടക്കമുള്ള ആസിയാൻ രാജ്യങ്ങളിൽ  പൊതുവെ  ബഹുഭാര്യത്വത്തിനും  പ്രായ കൂടുതലുള്ള പുരുഷനുമായുള്ള യുവതികളുടെ വിവാഹത്തിനും  സാമൂഹ്യ അംഗീകാരമുണ്ട്.  വധൂ വരന്മാരുടെ മനപൊരുത്തവും സന്തോഷത്തിനുമുപരി പ്രായമോ, വിദ്യാഭ്യാസമോ, കുടുംബ പാരമ്പര്യമോ, ഗോത്രമോ, സമ്പത്തോ ഒന്നും വിവാഹ ബന്ധങ്ങളിൽ  വലുതായി പരിഗണിക്കുന്ന രീതി ഇന്തോനേഷ്യക്കാർക്കില്ല.  കഴിഞ്ഞ വര്ഷം 80 വയസുള്ള ബാലിയിലെ ഒരു ഹിന്ദു ഗോത്ര തലവൻ 18 വയസ്സുകാരിയെ വിവാഹം കഴിച്ച വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു.  ഇയ്യിടെ  ഇൻഡോനേഷ്യയിലെ ഏറ്റവും പ്രബലമായ ഒരു മുസ്ലിം പണ്ഡിത സംഘടനയുടെ (MUI- Majelis […]

ഇന്തോനേഷ്യയിൽ നിന്നും വിവാഹം കഴിച്ചാൽ പാസ്പോര്ട്ട് കിട്ടുമോ?

  നിയമപരമായി   വിവാഹം കഴിച്ച വിദേശിയായ ഇണയെ സ്പോൺസർ ചെയ്‌യാൻ ഒരു ഇന്തോനേഷ്യൻ പൗര നായ ഭാര്യക്കോ, ഭർത്താവിനോ സാധ്യമാണ്. ആദ്യത്തെ 2 വര്ഷം ഓരോ വർഷവും പുതുക്കാവുന്ന റെസിഡൻസ്  പെർമിറ്റും, പിന്നീട് അമേരിക്കൻ ഗ്രീൻ കാർഡിന് സമാനമായ  5 വര്ഷത്തേക്കുള്ള പെർമനന്റ് പെർമിറ്റും നിയമ പ്രകാരം നേടാം. പിന്നീട് വിദേശിക്ക് നിയമപരമായി ഇന്തോനേഷ്യൻ പാസ്പോര്ട്ട് നേടാനും  കഴിയും. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ , ടർക്കിഷ് വംശജർ, പാശ്ചാത്യർ, അറബ് വംശജർ തുടങ്ങി  നിരവധി വിദേശികൾ  ഇന്തോനേഷ്യയിൽ നിന്ന് വിവാഹം കഴിച്ചു സ്ഥിരതാമസമാക്കിയവരായുണ്ട്. […]

ഇൻഡോനേഷ്യയിലെ വിവാഹ നിയമങ്ങൾ

ഒരു ഇന്തോനേഷ്യൻ പൗരനായ യുവതിയെയോ യുവാവിനെയോ വിവാഹം കഴിക്കുവാനുദ്ദേശിക്കുന്ന മലയാളികൾ  താഴെ പറയുന്ന കാര്യങ്ങൾ  ശ്രദ്ധിക്കുക.  16 വയസ്സിനു താഴെയുള്ള പെൺകുട്ടിക്കോ, 18 നു താഴെയുള്ള ആണ്കുട്ടിക്കോ വിവാഹബന്ധത്തിലേർപ്പെടാൻ ഇന്തോനേഷ്യൻ  നിയമം അനുവദിക്കുന്നില്ല. 21 വയസിനു താഴെയുള്ള പെൺകുട്ടിയോ,  ആൺകുട്ടിയോ വിവാഹം കഴിക്കുന്നതിനു  രക്ഷിതാക്കളുടെ സമ്മത പത്രം ആവശ്യമാണ് . 21 വയസ്സ് തികഞ്ഞ പൗരന് രക്ഷിതാവിന്റെ സമ്മതമില്ലാതെ തന്നെ നിയമപരമായും, മതചിട്ടകൾ അനുസരിച്ചും വിവാഹത്തിലേര്പ്പെടാം. മുസ്ലിം മതവിശ്വാസികൾക്ക്  ആദ്യ ഭാര്യയുടെ സമ്മതത്തോടെ നിയമപരമായി ബഹുഭാര്യത്വം അംഗീകരിച്ചിട്ടുണ്ട്.   […]