അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്നും ജക്കാര്‍ത്താ നഗരത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിച്ചു
താങ്ങേരാങ് (Tangerang) നഗരത്തിലെ ബാന്തെനിൽ നില നിൽക്കുന്നതും ജകാർത്ത എയർ പോർട്ട് (CGK) എന്ന പേരിൽ അറിയപ്പെടുന്നതുമായ സുകാർണോ ഹത്താ (Sukarno Hatta ) അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ജകാർത്ത നഗരത്തിലേക്കുള്ള ട്രെയിൻ സർവീസ് ആരംഭിച്ചു. സൗജന്യ വൈഫൈ, ഭക്ഷണം, ടിവി, ടോയിലറ്റ് എന്നിവയുള്ള പൂർണമായും ശീതീകരിച്ച ട്രെയിൻ ഇപ്പോൾ നിരവധി യാത്രക്കാരെ ആകർഷിച്ചു കഴിഞ്ഞു ജനുവരി 2 നു ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോക്കോവി ട്രെയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഓരോ മുപ്പതു മിനിറ്റും ഇടവിട്ട് 82 ട്രിപ്പുകൾ […]
ഇന്തോനേഷ്യ, മലേഷ്യ, സിങ്കപ്പൂർ, തായ്ലൻഡ്, ഏതാണ് വിനോദ സഞ്ചാരികളുടെ സ്വർഗം?
ടൂറിസം സാധ്യതകളുടെ കാര്യത്തിൽ മലേഷ്യ, സിങ്കപ്പൂർ, തായ്ലൻഡ്, എന്നിവയെ അപേക്ഷിച്ചു ഇന്തോനേഷ്യക്കു എന്തെങ്കിലും കുറവുകളുണ്ടോ? ഈ ലേഖകൻ മേല്പറഞ്ഞ രാജ്യങ്ങളിലെല്ലാം വ്യാപകമായി സഞ്ചരിച്ചിട്ടുണ്ട് . ഇപ്പോൾ ഇന്തോനേഷ്യ പ്രതിവര്‍ഷം 10 മില്യൺ വിദേശ ടൂറിസ്റ്റുകളെ സ്വ്വീകരിക്കുകയും 12 ബില്യൺ ഡോളർ വരുമാനം നേടുകയും ചെയ്യുന്നുണ്ട്. ഇന്തോനേഷ്യയുടെ GDP പ്രതി വര്‍ഷം US$870 ബില്യൺ ആണെന്നിരിക്കെ വിദേശ ടൂറിസത്തിൽ നിന്നും രാജ്യം നേടുന്നതു വളരെ തുച്ഛമായ തുകയാണെന്നു കാണാം. ഇന്ത്യയുടെ ജിഡിപി $ 2095 ബില്യൺ ഉണ്ടെങ്കിലും ഇന്തോനേഷ്യയുടെ […]
ഗൾഫിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര ചെയ്യുന്നതെങ്ങിനെ?
ഗൾഫിലെ മലയാളികളിൽ പലരും മലേഷ്യക്ക് യാത്ര ചെയ്യാറുണ്ടെങ്കിലും ഇന്തോനേഷ്യ സന്ദർശിക്കുന്നവർ വിരളമാണ്. ഇതിന്റെ പ്രഥമമായ കാരണം ഇന്തോനേഷ്യയെ കുറിച്ചു ഗൾഫ് രാജ്യങ്ങളിലെ അറബികളിൽ അടക്കം നില നിൽക്കുന്ന മുൻവിധി തന്നെയാണ്. ഇൻഡോനേഷ്യയിലെ വിദൂര ഗ്രാമങ്ങളിൽ നിന്നും വന്നു അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ‘ ഹൌസ് മെയ്ഡ് ‘ എന്ന വീട്ടു വേലക്കാരികളെ കണ്ടിട്ടാവണം പലരും ഇന്തോനേഷ്യ ഒരു ദരിദ്ര രാജ്യമാണെന്ന ധാരണയിൽ എത്തുന്നത്. ഗൾഫ് രാജ്യങ്ങളിലേക്ക് പുതിയതായി വീട്ടു വേലക്കാരികളെ അയക്കുന്നതു പോലും ഇന്തോനേഷ്യ […]
ഇന്ത്യൻ വിനോദ സഞ്ചാരികൾക്കു 30 ദിവസത്തെ ഇന്തോനേഷ്യൻ വിസ സൗജന്യം !
ഇൻഡോനേഷ്യൻ വിസ ഇന്ത്യൻ പൗരത്യമുള്ളവർ ഇന്തോനേഷ്യ സന്ദർശിക്കാൻ വിസക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും ചില സമുദ്ര തുറമുഖങ്ങളിലും 30 ദിവസം പ്രാബല്യമുള്ള വിനോദ സഞ്ചാരികൾക്കായുള്ള വിസ സൗജന്യമായി ലഭ്യമാണ്. നിങ്ങൾ ഇന്തോനേഷ്യയിൽ എത്തിയാൽ വിമാനത്താവളത്തിലെ വിസ ഓൺ അറൈവൽ (VOA : Visa On Arrival) എന്നെഴുതിയ കൗണ്ടറിനടുത്തു നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിക്കുക. നിങ്ങളുടെ പേര്, ജനന തിയതി , തൊഴിൽ, പാസ്പോര്‍ട്ട് നമ്പർ, പൗരത്വം, നിങ്ങൾ വന്നതും തിരിച്ചു പോകുന്നതുമായ വിമാനത്തിന്റെ കോഡ് […]
കേരളത്തിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള എളുപ്പ മാർഗം
കൊച്ചിയിൽ നിന്ന് നേരിട്ട് വിമാന സര്‍വീസ് വന്നാൽ ഏകദേശം ദുബൈയിലേക്കുള്ള സമയം കൊണ്ട് ജക്കാർത്തയിൽ എത്താം. നിലവിൽ കൊച്ചിയിൽ നിന്ന് ക്വാലാലംപുർ വഴിയോ, സിങ്കപ്പൂർ വഴിയോ, കൊളംബോ വഴിയോ യാത്ര ചെയ്യുന്നതാണ് ഉത്തമം. ഇതിൽ കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന മലിൻഡോ എയർ വളരെ മെച്ചപ്പെട്ട സേവനം കുറഞ്ഞ ചിലവിൽ നൽകുന്നുണ്ട്. ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ ലയൺ എയർ എന്ന കമ്പനിയുടെയും മലേഷ്യൻ കമ്പനിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മലിൻഡോ എയർ. 20,000 രൂപക്ക് താഴെ പോലും മടക്ക യാത്ര […]
Recent Comments