ഇന്തോനേഷ്യൻ സർക്കാർ ‘സ്മാർട്’ ആയ കഥ

ഇൻഫർമേഷൻ ടെക്നോളജി ഉപയോഗപ്പെടുത്തി ഇന്തോനേഷ്യൻ സർക്കാർ എത്ര പെട്ടെന്ന് മുന്നേറുന്നുവെന്നു അറിയാൻ മലയാളികൾക്ക് താല്പര്യം ഉണ്ടാകും എന്ന് കരുതിയാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും  വ്യത്യസ്തമായി  ‘തുറന്ന സർക്കാർ ഡാറ്റ’ (Open Government Data)  എന്ന രീതിയാണ് ഇന്തോനേഷ്യൻ സർക്കാർ പിന്തുടരുന്നത്.  ഇതിനർത്ഥം സർക്കാർ കാര്യങ്ങൾ പൊതു ജനങ്ങളുടെ ഇടയിൽ തുറന്ന നിലയിൽ ലഭ്യമാണ് എന്നാണ്.  ഇന്ത്യയിലെ പോലെ RTI അപേക്ഷ സമർപ്പിച്ചതിന് ശേഷം സർക്കാർ ഡാറ്റക്ക് വേണ്ടി കാത്തിരിക്കേണ്ടതില്ല എന്ന് സാരം. […]

മനോഹരമായ ഇന്തോനേഷ്യയിലേക്ക് സ്വാഗതം

മലയാളം വാർത്തകളിൽ ഒരു പക്ഷെ ഭൂകമ്പത്തിന്റെ പേരിൽ മാത്രം അറിയപ്പെടുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ. ഗൾഫ് മലയാളികളിൽ പലരും അത് ദരിദ്രരായ കുറച്ചു വീട്ടു വേലക്കാരികളുടെ നാടാണെന്നും കരുതി പോരുന്നു. എന്നാൽ ഇന്തോനേഷ്യ സന്ദർശിക്കുന്ന ഏതൊരാൾക്കും ഈ തെറ്റിധാരണ പിന്നീട് തിരുത്തേണ്ടി വരും. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ആയ ഡൊണാൾഡ് ട്രംപ് പോലും അങ്ങിനെ ഒരിക്കൽ കുമ്പസാരിച്ചിട്ടുണ്ട്. വര്ഷങ്ങള്ക്കു മുമ്പ് തന്നെ ഇന്തോനേഷ്യയിൽ റിയൽ എസ്റ്റേറ്റ്, ഹോട്ടൽ മേഖലകളിൽ ട്രംപ് നിക്ഷേപിച്ചിട്ടുണ്ട്. ബറാക്ക് ഒബാമയാകട്ടെ, ജക്കാർത്തയിൽ അമ്മയോടൊപ്പം […]

ഞങ്ങളെ കുറിച്ച് രണ്ടു വാക്ക്

പ്രവാസ ത്വരയുള്ള മലയാളികൾ, ഗൾഫ് കണ്ടെത്തിയതോടെ മറന്ന് പോയ ഒരു മേഖലയാണ് തെക്കു കിഴക്കൻ ഏഷ്യ. ഇതിൽ മലേഷ്യ, സിങ്കപ്പൂർ, ബർമ, ഇൻഡോനേഷ്യയിലെ സുമാത്ര മേഖല എന്നിവ ഒരു കാലത്തു സജീവ മലയാളി സാന്നിധ്യം ഉണ്ടായിരുന്ന പ്രദേശങ്ങൾ ആയിരുന്നു. ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ ‘മർത്തബക് ‘ എന്ന ഭക്ഷണത്തിന്റെ ഉപജ്ഞാതാക്കൾ തന്നെ മലബാറിൽ നിന്നും അക്കാലത്തു കുടിയേറിവരായിരുന്നു. മലയാള സഞ്ചാര സാഹിത്യത്തിന്റെ പിതാവായ എസ് . കെ. പൊറ്റെക്കാട് 1953 -ൽ ഇന്തോനേഷ്യ സന്ദർശിക്കുന്ന കാലത്തു തന്നെ 3 […]

എന്ത് കൊണ്ട് ഇന്തോനേഷ്യയിൽ നിക്ഷേപിക്കണം?

യൂറോപ്‌  വൻകരയുടെ പാതി വലുപ്പം വരുന്ന 2 ദശലക്ഷം ചതുരശ്ര മൈൽ  വരുന്ന ഭൂമി ,  മൂന്നു സമയ മേഖലകൾ,  257 ദശലക്ഷം ജനസംഖ്യ, എണ്ണമറ്റ പ്രകൃതി വിഭവങ്ങൾ, 17,400 ദ്വീപുകൾ, 10,000 ദ്വീപുകളിലും ജനവാസമില്ല. ലോകത്തിലെ ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി സ്വന്തമായ രാജ്യം.  ഭൂമധ്യ രേഖക്ക് കീഴിൽ 5,000 കിലോ മീറ്റർ ദൈർഘ്യത്തിൽ ഇന്തോനീഷ്യൻ അതിർത്തികളിലൂടെ  കടന്നു പോകുന്നു. സവിശേഷമായ മത സൗഹാർദ്ദത്തിന്റെ ലോക കേന്ദ്രം. ഇസ്‌ലാം, കൃസ്ത്യൻ, ഹിന്ദു, ബുദ്ധ, കൺഫ്യൂഷ്യസ്    മതങ്ങളുടെ സംഗമഭൂമി. ലോകത്തു […]