ഇൻഡോനേഷ്യയിലെ ഇന്ത്യക്കാരുടെ സാന്നിധ്യം

ഇന്ത്യ- ഇന്തോനേഷ്യ ബന്ധത്തിന് ചുരുങ്ങിയത് 1000 വർഷത്തിന് മുകളിലുള്ള അറിയപ്പെടുന്ന ചരിത്രമുണ്ടെന്നാണ് കരുതുന്നത്.  പതിമൂന്നാം നൂറ്റാണ്ടിൽ ഗുജറാത്തിൽ  നിന്നെത്തിയ  സൂഫി ചിന്തയുള്ള മുസ്ലിം കച്ചവടക്കാർ ആയിരുന്നു ഇസ്‌ലാം ഇന്തോനേഷ്യയിൽ പ്രചരിപ്പിച്ചത് എന്നാണ് ചരിത്രം. 1990 ലെ സ്ഥിതി വിവരണ കണക്കിൽ മൂന്ന് ലക്ഷത്തോളം ഇന്ത്യൻ വംശജർ സുമാത്രയിൽ മാത്രം ഉണ്ടായിരുന്നുവത്രേ . അവരൊക്കെ ഇന്ന് ഇന്തോനേഷ്യൻ സമൂഹത്തിന്റെ പൂർണ ഭാഗമായി മാറി കഴിഞ്ഞു. ഇന്ത്യൻ വംശജരുടെ കൂട്ടത്തിൽ ഏറ്റവും സമ്പന്നരായ സമൂഹം സിന്ധികളാണ്.  ഇന്തോനേഷ്യൻ പൗരത്വമുള്ള ഇവരാണ്  ഇന്തോനേഷ്യയുടെ ടെക്‌സ്‌റ്റൈൽസ് മേഖലയുടെ […]

ഇൻഡോനേഷ്യയിലെ ആദ്യ മുസ്ലിം പള്ളികളിലൊന്ന് നിർമിച്ചത് തമിഴ് മരിക്കാർമാർ

തമിഴ്‌നാട്ടിൽ നിന്നുള്ള മുസ്ലിം കച്ചവടക്കാരായ  മരിക്കാർമാർ സുമാത്രയിലെ പാടാങ്ങിൽ (Padang) സ്ഥാപിച്ച ആരാധനാലയമാണ്  മസ്‌ജിദ്‌ മുഹമ്മദൻ (Masjid Muhammadan) .  ഇത് ഇൻഡോനേഷ്യയിലെ തന്നെ ആദ്യ മുസ്ലിം പള്ളികളിൽ പെട്ടതാണ്.  പതിമൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഗുജറാത്തിൽ  നിന്നും കച്ചവടത്തിനെത്തിയ സൂഫി മുസ്ലിംകളാണ്   ഇന്തോനേഷ്യയിൽ ഇസ്‌ലാം പ്രചരിപ്പിച്ചത് എന്നാണു ചരിത്രം.  എന്നാൽ  സുമാത്ര മേഖലയിൽ ഇസ്‌ലാം വ്യാപിപ്പിക്കുന്നതിൽ ചരിത്രപ്രധാനമായ പങ്ക് വഹിച്ചത് മസ്‌ജിദ്‌ മുഹമ്മദൻ ആണെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. 2009 ൽ പാടാങ്ങിലുണ്ടായ ഭൂകമ്പത്തിൽ കേടുപാടുകൾ പറ്റിയ ഈ പള്ളിക്കു […]