നിങ്ങളുടെ ഇന്തോനേഷ്യൻ യാത്രയെ സഹായിക്കുന്ന ചില ആപ്പുകൾ

ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു  ദ്രുതഗതിയിൽ മുന്നേറ്റം നടത്തുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ. സമുദ്രത്തിൽ പരന്നു കിടക്കുന്ന ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം സ്മാർട് ഫോണും  ബ്രോഡ് ബാൻഡ് സേവനവുമാണ് ജനങ്ങൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്. നിങ്ങളുടെ ഇന്തോനേഷ്യൻ യാത്രയും ജീവിതവും എളുപ്പമാക്കുന്ന കുറച്ചു ആപ്പുകൾ എന്തൊക്കെയാണെന്ന് നോക്കാം. എക്സ് ഇ : XE , കറൻസി വിനിമയ നിരക്കുകൾ ഏതൊരു വിദേശ രാജ്യത്ത് ചെല്ലുമ്പോഴും  ചെലവാക്കേണ്ടി വരുന്ന തുകയെ കുറിച്ച് നിങ്ങള്ക്ക് ശരിയായ ധാരണ ആവശ്യമാണ്. ഇന്തോനേഷ്യയിൽ കൊടുക്കേണ്ടി […]

ഇന്തോനേഷ്യയിൽ മലയാളം ടി വി ചാനലുകൾ എങ്ങിനെ ട്യൂൺ ചെയ്‌യാം ?

ഗൾഫ് രാജ്യങ്ങളിലെ പോലെ ഇന്തോനേഷ്യയിൽ മലയാളം ടി വി ചാനൽ ലഭിക്കുമോ എന്നറിയാൻ ചിലർ ഞങ്ങൾക്ക് ഇമെയിൽ അയച്ചിരുന്നു ഹിന്ദി സിനിമകൾ സ്ഥിരമായും  ചിലപ്പോഴൊക്കെ തമിഴ് സിനിമകളും  ജകാർത്ത അടക്കമുള്ള നഗരങ്ങളിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.  ഹിന്ദി സിനിമകളും സീരിയലുകളും മൊഴിമാറ്റം ചെയ്തു ഇന്തോനേഷ്യൻ ടി വി ചാനലുകൾ സ്ഥിരമായി പ്രദർശിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ, നിരവധി ഹിന്ദി ഭാഷാ ചാനലുകൾ ‘ഡിഷ് ടു ഹോം’ സേവനത്തിന്റെ ഭാഗമായി നിങ്ങള്ക്ക് ഇന്തോനേഷ്യയിൽ ലഭ്യവുമാണ്. എന്നാൽ ഒരൊറ്റ മലയാള ചാനലുകളും നിലവിൽ  ഇത്തരം […]

ഖബറിസ്ഥാനിൽ 24 മണിക്കൂറും ‘യാസീൻ’ ഓതാനും സോളാർ യന്ത്രം !

കേരളത്തിലെ ഉമ്മൻ ചാണ്ടി സർക്കാരിനെ കുലുക്കിയ സോളാർ വിപണി ഇനി മുസ്‌ലിയാക്കന്മാരുടെ തൊഴിൽ മേഖലയിലും കടന്നു ചെല്ലുമോ? ഖബറിന് സമീപം 24 മണിക്കൂറും സൗരോർജം ഉപയോഗിച്ച് ‘യാസീൻ’ (ഖുർആനിലെ അദ്ധ്യായം) ഓതുന്ന ഉല്പന്നമാണ് ഇയ്യിടെ ഇന്തോനേഷ്യൻ വിപണിയിൽ ഒരു  ചൈനീസ് കമ്പനി പരീക്ഷിച്ചു നോക്കിയത്. ഫേസ്ബുക് ഉപയോഗിച്ചുള്ള ഓൺലൈൻ കച്ചവടത്തിലൂടെയാണ് ആദ്യം ജനങ്ങൾ സംഭവമറിഞ്ഞത്. അതിനിടെ ചിലരെങ്കിലും ‘സോളാർ യാസീൻ പെട്ടി’ വാങ്ങിയെങ്കിലും വ്യാപകമായ എതിർപ്പ് വന്നതോടെ ഉത്പാദകർ വിപണിയിൽ നിന്ന് പിന്മാറി. തങ്ങൾക്കു സമൂഹത്തിലുള്ള  സ്ഥാനം […]

ഇന്തോനേഷ്യൻ മുസ്ലിം പള്ളികളിൽ സൗജന്യ ഇന്റർനെറ്റ് വൈഫി !

ജകാർത്തക്കു 150 കിലോ മീറ്റർ ദൂരെ  വിനോദസഞ്ചാരത്തിനു പ്രസിദ്ധമായ, തണുത്ത കാലാവസ്ഥയുള്ള നഗരമാണ് ബാന്ഡുങ് . 2013 മുതൽ ഈ നഗരത്തിലെ മുസ്ലിം പള്ളികൾ അടക്കമുള്ള ആരാധനാലയങ്ങൾ, പാർക്കുകൾ, ഹാളുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ സൗജന്യമായി ഇന്റർനെറ്റ് വൈഫി ലഭ്യമാണ്. ബാൻഡുങ് ഗവർണ്ണറായ ( ഇന്ത്യയിലെ മുഖ്യ മന്ത്രി പദവിക്ക് തുല്യം) ശ്രീ. റിദ്വാൻ കാമിൽ ആണ് ഈ ആശയം ഇന്തോനേഷ്യയിൽ പ്രചരിപ്പിച്ചത്. അമേരിക്കയിൽ പഠിക്കുകയും പിന്നീട് സ്വന്തമായി തന്നെ ഒരു  കൺസൾട്ടൻസി സ്ഥാപനം ആരംഭിക്കുകയും ചെയ്ത, നഗരാസൂത്രണത്തിൽ […]

ഇന്തോനേഷ്യയിലെ ഇന്ത്യൻ സ്റ്റാർട് അപ്പ് കമ്പനികളുടെ സാന്നിധ്യം കൂടി വരുന്നു

കഴിഞ്ഞ മൂന്നു വർഷത്തിനിടെ മാത്രം ഇൻഫർമേഷൻ ടെക്‌നോളജി ആധാരമാക്കിയ   20 ഇന്ത്യൻ സ്റ്റാർട് അപ്പ് കമ്പനികൾ ഇന്തോനേഷ്യയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.   2016 ലാകട്ടെ, ഇൻഡോനേഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റാർട് അപ്പ് സ്ഥാപനമായ , 1.3  $ ബില്യൺ മതിപ്പു വിലയുള്ള  Go-Jek, ഇന്ത്യയിലെ  ആരോഗ്യ പരിപാലന മേഖലയിൽ പ്രവർത്തിച്ചിരുന്ന ‘ പിയാന്ത'(Pianta)  അടക്കം രണ്ടു ഐ ടി സ്ഥാപനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യയി ലെ പ്രസിദ്ധമായ ഡിജിറ്റൽ മീഡിയ സ്ഥാപനം, SVG  India യുടെ ഇന്തോനേഷ്യൻ കമ്പനി, […]

ഇന്തോനേഷ്യയിൽ ഏതു ടെലിഫോൺ ദാതാവിന്റെ സേവനം തെരഞ്ഞടുക്കണം?

ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമായ രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ. 4G നഗരങ്ങളിലും, 3G ഗ്രാമങ്ങളിലും വ്യാപകമായി ലഭ്യമാണ്.  ഇവിടെ മിക്കവാറും ബസ്സുകളിലും, റെസ്ടാറന്റുകളിലും ഇന്റർനെറ്റ് സേവനം സൗജന്യമാണ്.  നിരവധി മൊബൈൽ ഫോൺ സേവന ദാതാക്കൾ ഉള്ളത് കൊണ്ടും പല വിധ ഓഫറുകൾ കാണുന്നത് കൊണ്ടും നിങ്ങള്ക്ക് ഏതു സിംകാർഡ് വാങ്ങണമെന്ന സംശയം കാണും.  ഇൻഡോനേഷ്യയിൽ  6 പ്രമുഖ ടെലിഫോൺ  സേവന  ദാതാക്കളുണ്ട്.  പലപ്പോഴും 10 – ഓ 50 -ഓ ഇന്ത്യൻ രൂപക്കു താഴെ […]

ഇന്തോനേഷ്യൻ സർക്കാർ ‘സ്മാർട്’ ആയ കഥ

ഇൻഫർമേഷൻ ടെക്നോളജി ഉപയോഗപ്പെടുത്തി ഇന്തോനേഷ്യൻ സർക്കാർ എത്ര പെട്ടെന്ന് മുന്നേറുന്നുവെന്നു അറിയാൻ മലയാളികൾക്ക് താല്പര്യം ഉണ്ടാകും എന്ന് കരുതിയാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും  വ്യത്യസ്തമായി  ‘തുറന്ന സർക്കാർ ഡാറ്റ’ (Open Government Data)  എന്ന രീതിയാണ് ഇന്തോനേഷ്യൻ സർക്കാർ പിന്തുടരുന്നത്.  ഇതിനർത്ഥം സർക്കാർ കാര്യങ്ങൾ പൊതു ജനങ്ങളുടെ ഇടയിൽ തുറന്ന നിലയിൽ ലഭ്യമാണ് എന്നാണ്.  ഇന്ത്യയിലെ പോലെ RTI അപേക്ഷ സമർപ്പിച്ചതിന് ശേഷം സർക്കാർ ഡാറ്റക്ക് വേണ്ടി കാത്തിരിക്കേണ്ടതില്ല എന്ന് സാരം. […]