നിങ്ങളുടെ ഇന്തോനേഷ്യൻ യാത്രയെ സഹായിക്കുന്ന ചില ആപ്പുകൾ

ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു  ദ്രുതഗതിയിൽ മുന്നേറ്റം നടത്തുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ. സമുദ്രത്തിൽ പരന്നു കിടക്കുന്ന ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം സ്മാർട് ഫോണും  ബ്രോഡ് ബാൻഡ് സേവനവുമാണ് ജനങ്ങൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്. നിങ്ങളുടെ ഇന്തോനേഷ്യൻ യാത്രയും ജീവിതവും എളുപ്പമാക്കുന്ന കുറച്ചു ആപ്പുകൾ എന്തൊക്കെയാണെന്ന് നോക്കാം. എക്സ് ഇ : XE , കറൻസി വിനിമയ നിരക്കുകൾ ഏതൊരു വിദേശ രാജ്യത്ത് ചെല്ലുമ്പോഴും  ചെലവാക്കേണ്ടി വരുന്ന തുകയെ കുറിച്ച് നിങ്ങള്ക്ക് ശരിയായ ധാരണ ആവശ്യമാണ്. ഇന്തോനേഷ്യയിൽ കൊടുക്കേണ്ടി […]

ഖബറിസ്ഥാനിൽ 24 മണിക്കൂറും ‘യാസീൻ’ ഓതാനും സോളാർ യന്ത്രം !

കേരളത്തിലെ ഉമ്മൻ ചാണ്ടി സർക്കാരിനെ കുലുക്കിയ സോളാർ വിപണി ഇനി മുസ്‌ലിയാക്കന്മാരുടെ തൊഴിൽ മേഖലയിലും കടന്നു ചെല്ലുമോ? ഖബറിന് സമീപം 24 മണിക്കൂറും സൗരോർജം ഉപയോഗിച്ച് ‘യാസീൻ’ (ഖുർആനിലെ അദ്ധ്യായം) ഓതുന്ന ഉല്പന്നമാണ് ഇയ്യിടെ ഇന്തോനേഷ്യൻ വിപണിയിൽ ഒരു  ചൈനീസ് കമ്പനി പരീക്ഷിച്ചു നോക്കിയത്. ഫേസ്ബുക് ഉപയോഗിച്ചുള്ള ഓൺലൈൻ കച്ചവടത്തിലൂടെയാണ് ആദ്യം ജനങ്ങൾ സംഭവമറിഞ്ഞത്. അതിനിടെ ചിലരെങ്കിലും ‘സോളാർ യാസീൻ പെട്ടി’ വാങ്ങിയെങ്കിലും വ്യാപകമായ എതിർപ്പ് വന്നതോടെ ഉത്പാദകർ വിപണിയിൽ നിന്ന് പിന്മാറി. തങ്ങൾക്കു സമൂഹത്തിലുള്ള  സ്ഥാനം […]

ഇന്തോനേഷ്യൻ സർക്കാർ ‘സ്മാർട്’ ആയ കഥ

ഇൻഫർമേഷൻ ടെക്നോളജി ഉപയോഗപ്പെടുത്തി ഇന്തോനേഷ്യൻ സർക്കാർ എത്ര പെട്ടെന്ന് മുന്നേറുന്നുവെന്നു അറിയാൻ മലയാളികൾക്ക് താല്പര്യം ഉണ്ടാകും എന്ന് കരുതിയാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും  വ്യത്യസ്തമായി  ‘തുറന്ന സർക്കാർ ഡാറ്റ’ (Open Government Data)  എന്ന രീതിയാണ് ഇന്തോനേഷ്യൻ സർക്കാർ പിന്തുടരുന്നത്.  ഇതിനർത്ഥം സർക്കാർ കാര്യങ്ങൾ പൊതു ജനങ്ങളുടെ ഇടയിൽ തുറന്ന നിലയിൽ ലഭ്യമാണ് എന്നാണ്.  ഇന്ത്യയിലെ പോലെ RTI അപേക്ഷ സമർപ്പിച്ചതിന് ശേഷം സർക്കാർ ഡാറ്റക്ക് വേണ്ടി കാത്തിരിക്കേണ്ടതില്ല എന്ന് സാരം. […]

ഗൾഫിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര ചെയ്യുന്നതെങ്ങിനെ?

ഗൾഫിലെ മലയാളികളിൽ പലരും മലേഷ്യക്ക് യാത്ര ചെയ്‌യാറുണ്ടെങ്കിലും ഇന്തോനേഷ്യ സന്ദർശിക്കുന്നവർ വിരളമാണ്.  ഇതിന്റെ പ്രഥമമായ കാരണം ഇന്തോനേഷ്യയെ കുറിച്ചു ഗൾഫ് രാജ്യങ്ങളിലെ അറബികളിൽ അടക്കം നില നിൽക്കുന്ന മുൻവിധി തന്നെയാണ്. ഇൻഡോനേഷ്യയിലെ വിദൂര ഗ്രാമങ്ങളിൽ നിന്നും വന്നു അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ‘ ഹൌസ് മെയ്‌ഡ്‌ ‘ എന്ന വീട്ടു വേലക്കാരികളെ കണ്ടിട്ടാവണം പലരും ഇന്തോനേഷ്യ ഒരു ദരിദ്ര രാജ്യമാണെന്ന ധാരണയിൽ എത്തുന്നത്.  ഗൾഫ് രാജ്യങ്ങളിലേക്ക് പുതിയതായി വീട്ടു വേലക്കാരികളെ അയക്കുന്നതു പോലും ഇന്തോനേഷ്യ […]

കേരളത്തിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള എളുപ്പ മാർഗം

കൊച്ചിയിൽ നിന്ന് നേരിട്ട് വിമാന സര്വീസ് വന്നാൽ ഏകദേശം ദുബൈയിലേക്കുള്ള സമയം കൊണ്ട് ജക്കാർത്തയിൽ എത്താം. നിലവിൽ കൊച്ചിയിൽ നിന്ന് ക്വാലാലംപുർ വഴിയോ, സിങ്കപ്പൂർ വഴിയോ, കൊളംബോ വഴിയോ യാത്ര ചെയ്യുന്നതാണ് ഉത്തമം. ഇതിൽ കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന മലിൻഡോ എയർ വളരെ മെച്ചപ്പെട്ട സേവനം കുറഞ്ഞ ചിലവിൽ നൽകുന്നുണ്ട്. ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ ലയൺ എയർ എന്ന കമ്പനിയുടെയും മലേഷ്യൻ കമ്പനിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മലിൻഡോ എയർ. 20,000 രൂപക്ക് താഴെ പോലും മടക്ക യാത്ര […]

ജക്കാർത്തയിൽ ആനന്ദിക്കാം, പോരെങ്കിൽ ആർമാദിക്കാം !

കേരളത്തിന് സമാനമായ ഇളം ചൂടും മൺസൂൺ മഴകളും മാറി മാറി വരുന്ന കാലാവസ്ഥയാണ് ജകാർത്തക്കുള്ളത്. ജനസംഖ്യയിൽ ടോക്കിയോ കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ നഗരമാണ് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത. ദുബൈയെക്കാൾ പത്തിരട്ടി ജനം അധിവസിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള ഈ വൻ നഗരത്തിന് ലണ്ടൻ മെട്രോ നഗരത്തിന്റെ ഇരട്ടി വിസ്തൃതിയുണ്ട്. 300 ലധികം ഷോപ്പിംഗ് മാളുകൾ, അവയിൽ ITC യെ പോലുള്ള പടുകൂറ്റൻ ഷോപ്പിംഗ് മാളുകൾ നഗരത്തിൽ പലയിടത്തുമുണ്ട് താനും. ലോകത്തു ഏറ്റവും കൂടുതൽ ഷോപ്പിംഗ് മാൾ ഏരിയയുള്ള നഗരമാണ് […]