ഇന്തോനേഷ്യയിൽ മലയാളം ടി വി ചാനലുകൾ എങ്ങിനെ ട്യൂൺ ചെയ്‌യാം ?

ഗൾഫ് രാജ്യങ്ങളിലെ പോലെ ഇന്തോനേഷ്യയിൽ മലയാളം ടി വി ചാനൽ ലഭിക്കുമോ എന്നറിയാൻ ചിലർ ഞങ്ങൾക്ക് ഇമെയിൽ അയച്ചിരുന്നു ഹിന്ദി സിനിമകൾ സ്ഥിരമായും  ചിലപ്പോഴൊക്കെ തമിഴ് സിനിമകളും  ജകാർത്ത അടക്കമുള്ള നഗരങ്ങളിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.  ഹിന്ദി സിനിമകളും സീരിയലുകളും മൊഴിമാറ്റം ചെയ്തു ഇന്തോനേഷ്യൻ ടി വി ചാനലുകൾ സ്ഥിരമായി പ്രദർശിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ, നിരവധി ഹിന്ദി ഭാഷാ ചാനലുകൾ ‘ഡിഷ് ടു ഹോം’ സേവനത്തിന്റെ ഭാഗമായി നിങ്ങള്ക്ക് ഇന്തോനേഷ്യയിൽ ലഭ്യവുമാണ്. എന്നാൽ ഒരൊറ്റ മലയാള ചാനലുകളും നിലവിൽ  ഇത്തരം […]

സുമാത്രയിലെ ഒരു യൂണിവേഴ്സിറ്റി കാന്റീൻ നടത്താൻ താല്പര്യമുണ്ടോ?

സുമാത്രയിലെ റിയാവു ഇസ്ലാമിക് യൂണിവേഴ്സിറ്റി കാമ്പസിലെ ഒരു കാന്റീൻ ഇന്തോനേഷ്യക്കാരനായ ഉടമ 9 വർഷത്തേക്ക് കൈമാറ്റം ചെയ്‌യാൻ ആഗ്രഹിക്കുന്നു. ഉടമയുടെ ഭാര്യ ഈ യൂണിവേഴ്സിറ്റിയിൽ തന്നെ അധ്യാപികയാണ്. വർഷത്തിൽ 10 മാസം തുറക്കുന്നതാണ് ഈ കാന്റീൻ. അവധി ദിവസങ്ങളിലും, റമദാനിലും യൂണിവേഴ്‌സിറ്റി അവധിക്കാലത്തും കാന്റീൻ പ്രവർത്തിക്കില്ല. ഏകദേശം 17,00 വിദ്യാർത്ഥികളും, 800 ജോലിക്കാരും ഉള്ള ഈ സർവകലാശാലയിൽ മറ്റു രണ്ടു കാന്റീൻ കൂടെ പ്രവർത്തിക്കുന്നുണ്ട്. നിലവിലുള്ള ഉടമ ഒരു മത പണ്ഡിതനാണ്.  അദ്ദേഹം  ചോദിക്കുന്ന മതിപ്പു വില […]

കുറഞ്ഞ തുകക്ക് ഇന്തോനേഷ്യയിൽ നിന്നും സിമന്റ് ഇറക്കുമതി ചെയ്യാനവസരം

ഇന്ത്യയിലെ സിമന്റ് നിർമാതാക്കൾ കൂട്ടായി സിമൻറ് വില കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ ഇന്തോനേഷ്യയിൽ നിന്ന് കുറഞ്ഞ വിലക്ക് സിമന്റ് ഇറക്കുമതി ചെയ്‌യാനുള്ള സാധ്യത കമ്പോളത്തിൽ നില നിൽക്കുന്നുണ്ട്. ഇന്ത്യയിലെ സിമന്റ് നിർമാണ കമ്പനികൾ മുഴുവനായും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവയായത് കൊണ്ട് അവർക്കു കമ്പോളത്തിൽ നിന്നും വലിയ ലാഭം ലഭിക്കുന്നുണ്ടെന്നാണ് ജെ. പി. മോർഗന്റെ കണ്ടെത്തൽ. എ.സി. സി, അൾട്രാടെക്, അംബുജ എന്നീ സിമന്റ് കമ്പനികൾ മാത്രം 2015-2017 കാലയളവിൽ 30 % ത്തിലധികം വളർച്ച നേടിയതായാണ് ജെ.പി. […]

ഇന്തോനേഷ്യൻ അടക്ക കയറ്റുമതി, ഗൾഫ് മലയാളിക്ക് നിക്ഷേപ സാധ്യതകൾ

ഇന്ത്യ കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ അടക്ക ഉത്പാദകരാണ് ഇന്തോനേഷ്യ. ആഗോള ഉത്പാദനത്തിന്റെ 55 % ഇന്ത്യയിലാണെങ്കിലും, ‘സുപാരി’ യുണ്ടാക്കുവാനായി വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഇന്തോനേഷ്യ അടക്കം പല രാജ്യങ്ങളിൽ നിന്നും  ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്ത അടക്ക (arecanut)  എത്തുന്നുണ്ട്. നിലവിൽ അടക്കയുടെ ആഗോള ഉത്പാദനത്തിന്റെ 17 % ഇന്തോനേഷ്യയിൽ നിന്നാണ് . ഇവിടുത്തെ അടക്കമരത്തിന്റെ പ്രത്യേകത അവ ഉയര്തന്നഉത്പാദന ശേഷിയുള്ളവയാണെന്നതാണ്. ഇന്തോനേഷ്യയിലെ അടക്ക മരങ്ങളുടെ ഉത്പാദനത്തോത് 17 % മാണെങ്കിൽ ഇന്ത്യയിലേത് 3 നും 5 %നും ഇടക്ക് […]

വലിയ ഇന്തോനേഷ്യൻ നാളികേരം കുറഞ്ഞ വിലക്ക് !

ഇന്തോനേഷ്യയിലെ സുമാത്ര മേഖലയിൽ നിന്നുള്ള പ്രസിദ്ധമായ  മുഴുത്ത നാളികേരം ഇപ്പോൾ ആകർഷമായ വിലക്ക്! സുമാത്ര നാളികേരത്തിന്റെ പ്രത്യേകതകൾ 600 ഗ്രാം മുതൽ 900 ഗ്രാം വരെ നാളികേരത്തിന്റെ കാമ്പിനു ഭാരം. ( കേരളത്തിലെയോ ശ്രീലങ്കയിലെയോ നാളികേരത്തിന്റെ കാമ്പിനു 250 -600 ഗ്രാം മാത്രം ) കൂടുതൽ നാളികേര പാൽ അല്ലെങ്കിൽ കൂടുതൽ വെളിച്ചെണ്ണ ലഭിക്കുന്ന ഇനം നാളികേരം. അറേബ്യൻ ഗൾഫ് രാജ്യങ്ങൾ,  ബ്രിട്ടൺ, തുർക്കി, ആസ്‌ട്രേലിയ, അമേരിക്ക  തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്ഥിരമായി കയറ്റി അയക്കുന്ന ഇനം. സുമാത്രയിൽ നിന്നുള്ള  നാളികേരത്തിന്റെ പാൽ […]

മുസ്ലിം ഫാഷൻ വസ്ത്രങ്ങളുടെ ലോക കേന്ദ്രമായി മാറുന്ന ഇന്തോനേഷ്യ

വൈവിധ്യമാർന്നതും സൗന്ദര്യമികവുള്ളതുമായ മുസ്ലിം വസ്‌ത്രങ്ങൾക്കു എക്കാലത്തും പ്രസിദ്ധമാണ് ഇന്തോനേഷ്യ. മുസ്ലിം സ്ത്രീകൾക്ക് ഇവിടുത്തെ സാമൂഹ്യ ജീവിതത്തിലുള്ള സ്ഥാനം പ്രകടമാക്കുന്നതാണ് അവരുടെ അതിവിപുലമായ വസ്‌ത്ര ശ്രേണി. മുസ്ലിം വസ്‌ത്രങ്ങൾ അണിയുന്ന സ്ത്രീകൾക്ക് പൊതുവെ വിശ്വസിക്കാവുന്ന പുരുഷനെയും അത് വഴി മെച്ചപ്പെട്ട കുടുംബ ജീവിതവും ലഭിക്കുന്നുവെന്ന് മനസ്സിലാക്കിയ കൗമാരക്കാരും വ്യാപകമായി മുസ്ലിം ഫാഷൻ വസ്‌ത്രങ്ങളിലേക്കു തിരിയുന്നതായാണ് കാണുന്നത്. മുസ്ലിം ഫാഷൻ വസ്‌ത്രങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും  വിൽപ്പനക്ക് നീക്കി വെച്ച  സമ്പൂർണമായ ഒരു നില (Floor)  പോലും ഇൻഡോനേഷ്യയിലെ വൻ ഷോപ്പിംഗ് […]

ഗൾഫിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര ചെയ്യുന്നതെങ്ങിനെ?

ഗൾഫിലെ മലയാളികളിൽ പലരും മലേഷ്യക്ക് യാത്ര ചെയ്‌യാറുണ്ടെങ്കിലും ഇന്തോനേഷ്യ സന്ദർശിക്കുന്നവർ വിരളമാണ്.  ഇതിന്റെ പ്രഥമമായ കാരണം ഇന്തോനേഷ്യയെ കുറിച്ചു ഗൾഫ് രാജ്യങ്ങളിലെ അറബികളിൽ അടക്കം നില നിൽക്കുന്ന മുൻവിധി തന്നെയാണ്. ഇൻഡോനേഷ്യയിലെ വിദൂര ഗ്രാമങ്ങളിൽ നിന്നും വന്നു അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ‘ ഹൌസ് മെയ്‌ഡ്‌ ‘ എന്ന വീട്ടു വേലക്കാരികളെ കണ്ടിട്ടാവണം പലരും ഇന്തോനേഷ്യ ഒരു ദരിദ്ര രാജ്യമാണെന്ന ധാരണയിൽ എത്തുന്നത്.  ഗൾഫ് രാജ്യങ്ങളിലേക്ക് പുതിയതായി വീട്ടു വേലക്കാരികളെ അയക്കുന്നതു പോലും ഇന്തോനേഷ്യ […]

ഇന്ത്യൻ വിനോദ സഞ്ചാരികൾക്കു 30 ദിവസത്തെ ഇന്തോനേഷ്യൻ വിസ സൗജന്യം !

ഇൻഡോനേഷ്യൻ വിസ ഇന്ത്യൻ പൗരത്യമുള്ളവർ ഇന്തോനേഷ്യ സന്ദർശിക്കാൻ വിസക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും ചില സമുദ്ര തുറമുഖങ്ങളിലും 30 ദിവസം പ്രാബല്യമുള്ള വിനോദ സഞ്ചാരികൾക്കായുള്ള വിസ സൗജന്യമായി ലഭ്യമാണ്. നിങ്ങൾ ഇന്തോനേഷ്യയിൽ എത്തിയാൽ വിമാനത്താവളത്തിലെ വിസ ഓൺ അറൈവൽ  (VOA : Visa On Arrival) എന്നെഴുതിയ കൗണ്ടറിനടുത്തു നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിക്കുക. നിങ്ങളുടെ പേര്, ജനന തിയതി , തൊഴിൽ, പാസ്പോര്ട്ട് നമ്പർ, പൗരത്വം, നിങ്ങൾ വന്നതും തിരിച്ചു പോകുന്നതുമായ വിമാനത്തിന്റെ  കോഡ് […]

മനോഹരമായ ഇന്തോനേഷ്യയിലേക്ക് സ്വാഗതം

മലയാളം വാർത്തകളിൽ ഒരു പക്ഷെ ഭൂകമ്പത്തിന്റെ പേരിൽ മാത്രം അറിയപ്പെടുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ. ഗൾഫ് മലയാളികളിൽ പലരും അത് ദരിദ്രരായ കുറച്ചു വീട്ടു വേലക്കാരികളുടെ നാടാണെന്നും കരുതി പോരുന്നു. എന്നാൽ ഇന്തോനേഷ്യ സന്ദർശിക്കുന്ന ഏതൊരാൾക്കും ഈ തെറ്റിധാരണ പിന്നീട് തിരുത്തേണ്ടി വരും. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ആയ ഡൊണാൾഡ് ട്രംപ് പോലും അങ്ങിനെ ഒരിക്കൽ കുമ്പസാരിച്ചിട്ടുണ്ട്. വര്ഷങ്ങള്ക്കു മുമ്പ് തന്നെ ഇന്തോനേഷ്യയിൽ റിയൽ എസ്റ്റേറ്റ്, ഹോട്ടൽ മേഖലകളിൽ ട്രംപ് നിക്ഷേപിച്ചിട്ടുണ്ട്. ബറാക്ക് ഒബാമയാകട്ടെ, ജക്കാർത്തയിൽ അമ്മയോടൊപ്പം […]

ഞങ്ങളെ കുറിച്ച് രണ്ടു വാക്ക്

പ്രവാസ ത്വരയുള്ള മലയാളികൾ, ഗൾഫ് കണ്ടെത്തിയതോടെ മറന്ന് പോയ ഒരു മേഖലയാണ് തെക്കു കിഴക്കൻ ഏഷ്യ. ഇതിൽ മലേഷ്യ, സിങ്കപ്പൂർ, ബർമ, ഇൻഡോനേഷ്യയിലെ സുമാത്ര മേഖല എന്നിവ ഒരു കാലത്തു സജീവ മലയാളി സാന്നിധ്യം ഉണ്ടായിരുന്ന പ്രദേശങ്ങൾ ആയിരുന്നു. ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ ‘മർത്തബക് ‘ എന്ന ഭക്ഷണത്തിന്റെ ഉപജ്ഞാതാക്കൾ തന്നെ മലബാറിൽ നിന്നും അക്കാലത്തു കുടിയേറിവരായിരുന്നു. മലയാള സഞ്ചാര സാഹിത്യത്തിന്റെ പിതാവായ എസ് . കെ. പൊറ്റെക്കാട് 1953 -ൽ ഇന്തോനേഷ്യ സന്ദർശിക്കുന്ന കാലത്തു തന്നെ 3 […]