മാർച്ച് 28, ഹിന്ദു പുതു വർഷാരംഭം, പക്ഷെ ബാലിയിൽ കേരളത്തിലെ ഹർത്താലിന്റെ പ്രതീതി !

ഇൻഡോനേഷ്യയിലെ ഹിന്ദു ഭൂരി പക്ഷ സംസ്ഥാനമായ ബാലിയിൽ ഹിന്ദു പുതു വര്ഷ പിറവി ‘ന്യെപി’ (Nyepi) കാണാനെത്തുന്ന മലയാളിക്ക് ബാലിയിലും ഹർത്താൽ ഉണ്ടോ എന്ന് തോന്നി പോകും. ഏതു പുതുവത്സരാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി,  ബാലിയിലെ ഹിന്ദുക്കൾ പുതു വര്ഷം ആചരിക്കുന്ന ദിവസം മൗനം പാലിക്കുകയാണ് ചെയ്യുന്നത്. അന്ന് ബാലിയിലെ എല്ലാ കടകളും എയർപോർട്ടും അടഞ്ഞു കിടക്കും. വാഹനങ്ങൾ നിരത്തിലുണ്ടാകില്ല.  പുലർച്ചെ  6 മുതൽ അടുത്ത ദിവസം 6 വരെ (Yoga/Brata ) എല്ലാ ദൈനം ദിന പ്രവർത്തനങ്ങളും ബാലിയിലെ ഹിന്ദുക്കൾ […]

ഞങ്ങളുടെ മതേതരത്വം ഇങ്ങിനെയാണ്‌ !

കേരളത്തിൽ എന്റെ യാത്രക്കിടെ നടന്ന ഒരു ചെറിയ കഥ പറയുകയാണ് . ഒരിക്കൽ ബാംഗ്ലൂർ നഗരത്തിൽ നിന്ന് കൊച്ചിക്കു വരുമ്പോൾ അടുത്ത സീറ്റിലിരുന്ന  ഒരു ഹിന്ദു പെൺകുട്ടിയുമായി ഞാൻ പരിചയപ്പെട്ടു.  ഞാൻ ഇന്തോനേഷ്യയിൽ നിന്നാണെന്നറിഞ്ഞപ്പോൾ അവർ ബാലിയിലെ ഹിന്ദുക്കളെ കുറിച്ചും മറ്റും നിരവധി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വളരെ സൗമ്യതയുള്ള, വിദ്യാസമ്പന്നയായ പെൺകുട്ടിയായിരുന്നു അവർ. അതിനിടെ പതിവ് രീതിയനുസരിച്ചു,  യാത്ര തുടങ്ങുന്നതിനു മുമ്പുള്ള മുസ്ലിം പ്രാർത്ഥന ഞാൻ  ചെയ്തു . അത് കേട്ട അവൾ കുറച്ചു കൗതുകത്തോടെ എന്നോട്  അറബ് ഭാഷ അറിയുമോയെന്ന് […]

ഇന്തോനേഷ്യൻ ഭാഷയിലെ ചില മലയാള പദങ്ങൾ ! കാക്ക, താത്ത, പുത്രി, വനിത,

മലയാളത്തിലും ഇന്തോനേഷ്യൻ ഭാഷയിലും സാമ്യമുള്ള ചില പദങ്ങളാണ് താഴെ. മലായ്, ജാവനീസ്, സംസ്‌കൃതം, അറബ്, ഡച്ച്, തുടങ്ങിയ ഭാഷകളിൽ നിന്നുള്ള നിരവധി പദങ്ങൾ കൂടി ചേർത്താണ് ഇന്തോനേഷ്യൻ ഭാഷ വികസിപ്പിച്ചത്. ദേശീയ ഉദ്ഗ്രഥനം സാധ്യമാക്കാനായി ഉണ്ടാക്കിയ വളരെ എളുപ്പത്തിൽ പഠിക്കാവുന്ന ഒരു ഭാഷയാണിത്. മലേഷ്യൻ ഭാഷയും ഇന്തോനേഷ്യൻ ഭാഷയും തമ്മിൽ വളരെ ചെറിയ അന്തരമേ ഉള്ളൂ. • പുത്രി Putri (Malayalam and Bahasa) = Daughter (English) • താത്ത (മലബാർ Malayalam ) = […]

ഇന്തോനേഷ്യൻ മുസ്ലിം പള്ളികളിൽ സൗജന്യ ഇന്റർനെറ്റ് വൈഫി !

ജകാർത്തക്കു 150 കിലോ മീറ്റർ ദൂരെ  വിനോദസഞ്ചാരത്തിനു പ്രസിദ്ധമായ, തണുത്ത കാലാവസ്ഥയുള്ള നഗരമാണ് ബാന്ഡുങ് . 2013 മുതൽ ഈ നഗരത്തിലെ മുസ്ലിം പള്ളികൾ അടക്കമുള്ള ആരാധനാലയങ്ങൾ, പാർക്കുകൾ, ഹാളുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ സൗജന്യമായി ഇന്റർനെറ്റ് വൈഫി ലഭ്യമാണ്. ബാൻഡുങ് ഗവർണ്ണറായ ( ഇന്ത്യയിലെ മുഖ്യ മന്ത്രി പദവിക്ക് തുല്യം) ശ്രീ. റിദ്വാൻ കാമിൽ ആണ് ഈ ആശയം ഇന്തോനേഷ്യയിൽ പ്രചരിപ്പിച്ചത്. അമേരിക്കയിൽ പഠിക്കുകയും പിന്നീട് സ്വന്തമായി തന്നെ ഒരു  കൺസൾട്ടൻസി സ്ഥാപനം ആരംഭിക്കുകയും ചെയ്ത, നഗരാസൂത്രണത്തിൽ […]

പ്രായ വ്യത്യാസം വിവാഹത്തിന് തടസ്സമാകുമോ?

സാംസ്കാരികമായ കാരണങ്ങളാൽ ഇന്തോനേഷ്യ അടക്കമുള്ള ആസിയാൻ രാജ്യങ്ങളിൽ  പൊതുവെ  ബഹുഭാര്യത്വത്തിനും  പ്രായ കൂടുതലുള്ള പുരുഷനുമായുള്ള യുവതികളുടെ വിവാഹത്തിനും  സാമൂഹ്യ അംഗീകാരമുണ്ട്.  വധൂ വരന്മാരുടെ മനപൊരുത്തവും സന്തോഷത്തിനുമുപരി പ്രായമോ, വിദ്യാഭ്യാസമോ, കുടുംബ പാരമ്പര്യമോ, ഗോത്രമോ, സമ്പത്തോ ഒന്നും വിവാഹ ബന്ധങ്ങളിൽ  വലുതായി പരിഗണിക്കുന്ന രീതി ഇന്തോനേഷ്യക്കാർക്കില്ല.  കഴിഞ്ഞ വര്ഷം 80 വയസുള്ള ബാലിയിലെ ഒരു ഹിന്ദു ഗോത്ര തലവൻ 18 വയസ്സുകാരിയെ വിവാഹം കഴിച്ച വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു.  ഇയ്യിടെ  ഇൻഡോനേഷ്യയിലെ ഏറ്റവും പ്രബലമായ ഒരു മുസ്ലിം പണ്ഡിത സംഘടനയുടെ (MUI- Majelis […]

9 വളവുകളുള്ള ഭീമാകാരമായ സുമാത്രയിലെ അത്ഭുത പാലം കാണുക!

സുമാത്രയിലെ റിയാവു  സംസ്ഥാനത്തു നിന്ന് പടിഞ്ഞാറൻ സുമാത്രയിലേക്കുള്ള റോഡ് യാത്രയിൽ നിങ്ങള്ക്ക് അത്ഭുതകരമായ ഈ പടു കൂറ്റൻ പാലത്തിനു മുകളിലൂടെ യാത്ര ചെയ്യേണ്ടി വരും. കെലോക് സെംപിലാന് (KELOK 9) എന്നാൽ ‘വളവുകൾ ഒമ്പത്‘ എന്നാണ് അർഥം.  ആദ്യമായി  ഈ വീഡിയോ കാണുമ്പോൾ നിങ്ങള്ക്ക് ഭീതി തോന്നാനിടയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വന നിബിഡമായ പ്രദേശങ്ങളിൽ ഒന്നിൽ കൂടെയാണ് നിങ്ങൾ യാത്ര ചെയ്യുന്നത്. പക്ഷെ യഥാർത്ഥത്തിൽ ഇത് വഴി സഞ്ചരിച്ചാൽ  ഏറെ മാനസികമായ ആനന്ദം ലഭിക്കുമെന്നുറപ്പ്പാണ്‌. ഇൻഡോനേഷ്യയിലെ […]

‘പെൻചാക് സിലാത് ‘എന്ന ഇന്തോനേഷ്യൻ ആയോധന കല

ഇന്തോനേഷ്യയിൽ ഉൽഭവിച്ച ആയോധന കലയായ ‘പെൻചാക് സിലാത് ‘  (Pencak Silat) പിന്നീട് മലായ് ഉപ ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന മലേഷ്യ, ബ്രൂണെ, സിങ്കപ്പൂർ, ഫിലിപ്പൈൻസിന്റെ തെക്കൻ സംസ്ഥാനങ്ങൾ എന്നിവയിൽ വ്യാപകമായി. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘പെൻചാക് സിലാത് ‘ പഠിപ്പിക്കുന്നുണ്ട്. ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ സമരങ്ങളടക്കമുള്ള എല്ലാ പ്രതിരോധ മേഖലയിലും ഈ ആയോധനകലയുടെ മികവ് പ്രകടമാണ്.  2011ൽ ഒരു ഇൻഡോനേഷ്യൻ കപ്പൽ സോമാലിയൻ കടൽ കൊള്ളക്കാർ പിടിച്ചടുത്തപ്പോൾ അത് ധൃതഗതിയിൽ തിരിച്ചു പിടിക്കാനും  കൊള്ളക്കാരെ ഒന്നടങ്കം കൊല്ലാനും […]

ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യൻ ഇന്തോനേഷ്യയിൽ സുഖമായി ജീവിക്കുന്നു!

ഇന്തോനേഷ്യയിലെ ജാവയിലുള്ള സ്രാഗൻ ( sragen ) എന്ന സ്ഥലത്തു താമസിക്കുന്ന മ്പാ ഗോതോ (Mbah Gotho) എന്ന് പേരുള്ള വയസൻ ചില്ലറക്കാരനല്ല. അദ്ദേഹത്തിന് 146 വയസ്സ് കഴിഞ്ഞു. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ജീവിച്ച്‌ കൊണ്ടിരിക്കുന്ന മനുഷ്യൻ ഒരു പക്ഷെ ഇയാൾ ആയിരിക്കും. 1870 ൽ ജനിച്ചു. ഇയാളുടെ പത്തു സഹോദരങ്ങളും നാല് ഭാര്യമാരും മക്കളും പോലും മരിച്ചു. ഇപ്പോൾ പേരക്കുട്ടികളും അവരുടെ കുട്ടികളും അടക്കമുള്ള 122 പേരോടൊപ്പം ജീവിക്കുന്നു. മ്പാ ഗോത്തോവിന്റെ വയസ്സ് […]