മാർച്ച് 28, ഹിന്ദു പുതു വർഷാരംഭം, പക്ഷെ ബാലിയിൽ കേരളത്തിലെ ഹർത്താലിന്റെ പ്രതീതി !

ഇൻഡോനേഷ്യയിലെ ഹിന്ദു ഭൂരി പക്ഷ സംസ്ഥാനമായ ബാലിയിൽ ഹിന്ദു പുതു വര്ഷ പിറവി ‘ന്യെപി’ (Nyepi) കാണാനെത്തുന്ന മലയാളിക്ക് ബാലിയിലും ഹർത്താൽ ഉണ്ടോ എന്ന് തോന്നി പോകും. ഏതു പുതുവത്സരാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി,  ബാലിയിലെ ഹിന്ദുക്കൾ പുതു വര്ഷം ആചരിക്കുന്ന ദിവസം മൗനം പാലിക്കുകയാണ് ചെയ്യുന്നത്. അന്ന് ബാലിയിലെ എല്ലാ കടകളും എയർപോർട്ടും അടഞ്ഞു കിടക്കും. വാഹനങ്ങൾ നിരത്തിലുണ്ടാകില്ല.  പുലർച്ചെ  6 മുതൽ അടുത്ത ദിവസം 6 വരെ (Yoga/Brata ) എല്ലാ ദൈനം ദിന പ്രവർത്തനങ്ങളും ബാലിയിലെ ഹിന്ദുക്കൾ […]

ഞങ്ങളുടെ മതേതരത്വം ഇങ്ങിനെയാണ്‌ !

കേരളത്തിൽ എന്റെ യാത്രക്കിടെ നടന്ന ഒരു ചെറിയ കഥ പറയുകയാണ് . ഒരിക്കൽ ബാംഗ്ലൂർ നഗരത്തിൽ നിന്ന് കൊച്ചിക്കു വരുമ്പോൾ അടുത്ത സീറ്റിലിരുന്ന  ഒരു ഹിന്ദു പെൺകുട്ടിയുമായി ഞാൻ പരിചയപ്പെട്ടു.  ഞാൻ ഇന്തോനേഷ്യയിൽ നിന്നാണെന്നറിഞ്ഞപ്പോൾ അവർ ബാലിയിലെ ഹിന്ദുക്കളെ കുറിച്ചും മറ്റും നിരവധി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വളരെ സൗമ്യതയുള്ള, വിദ്യാസമ്പന്നയായ പെൺകുട്ടിയായിരുന്നു അവർ. അതിനിടെ പതിവ് രീതിയനുസരിച്ചു,  യാത്ര തുടങ്ങുന്നതിനു മുമ്പുള്ള മുസ്ലിം പ്രാർത്ഥന ഞാൻ  ചെയ്തു . അത് കേട്ട അവൾ കുറച്ചു കൗതുകത്തോടെ എന്നോട്  അറബ് ഭാഷ അറിയുമോയെന്ന് […]

ഇന്തോനേഷ്യയുടെ ബോണ്ട് നിക്ഷേപങ്ങൾ : ലോകത്ത് ഏറ്റവും ലാഭം നൽകുന്നവ

ഇന്തോനേഷ്യൻ ഗവണ്മെന്റ് സോവറിന് ഫണ്ട് നിക്ഷേപങ്ങളാണ്  മറ്റേതൊരു രാജ്യങ്ങളെക്കാളും  കൂടുതൽ ലാഭം   തരുന്നതെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ലോകത്തു ഏറ്റവും കുറഞ്ഞ കടബാധ്യതയുള്ള വികസ്വര  രാജ്യമെന്ന ഖ്യാതിയാണ്  ഇന്തോനേഷ്യ ന്  ഗവണ്മെന്റ് ബോണ്ടുകളുടെ വിശ്വാസ്യത വർധിപ്പിക്കുന്ന പ്രധാന ഘടകം. 2016 -ൽ  ദുബായ് അടക്കമുള്ള  സ്റ്റോക്ക് എക്സ്ചേഞ്ച് കളിലൂടെ വിറ്റഴിച്ച 3 $ ബില്യൺ മൂല്യമുള്ള ഇസ്‌ലാമിക്  ബോണ്ട് നിക്ഷേപങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മൊത്തം  ദേശീയ ഉത്പാദനത്തിന്റെ 2.5 % മാത്രം  ബജറ്റ് കമ്മിയും 24.6 % മാത്രം […]

ഇന്തോനേഷ്യയിലേക്കു കയറ്റുമതി ചെയ്യാവുന്ന ഇന്ത്യൻ നിർമിത വസ്തുക്കൾ

ഇന്ത്യയിൽ നിന്ന്  ഇന്തോനേഷ്യയിലേക്ക്  കയറ്റുമതി ചെയ്യാവുന്ന സാധനങ്ങളുടെ സാധ്യതാ പട്ടികയിൽ  മൂന്നെണ്ണം മുൻഗണന അർഹിക്കുന്നുണ്ട്. അതിൽ  ഏറ്റവും പ്രധാനം ബീഫ് ഇറച്ചി തന്നെയാണ്.  ഇപ്പോൾ ആസ്‌ട്രേലിയയിൽ നിന്നാണ്   80 ശതമാനം ബീഫ് ഇറച്ചിയുംഇന്തോനേഷ്യ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുമ്പോൾ ഏകദേശം പകുതി  വിലക്ക് ഇന്തോനേഷ്യൻ വിപണിയിൽ ഇന്ത്യൻ ബീഫ്  ലഭ്യമാകും.  പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന ഇന്ത്യക്കു ഒരു പുതിയ വിപണിയാണ് ഇന്തോനേഷ്യയിൽ ലഭിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യയിലെ ബീഫ് ഇറച്ചിയുടെ ഗുണനിലവാരത്തിൽ ഇന്തോനേഷ്യൻ […]

ഇന്തോനേഷ്യയിലെ ഇന്ത്യൻ സ്റ്റാർട് അപ്പ് കമ്പനികളുടെ സാന്നിധ്യം കൂടി വരുന്നു

കഴിഞ്ഞ മൂന്നു വർഷത്തിനിടെ മാത്രം ഇൻഫർമേഷൻ ടെക്‌നോളജി ആധാരമാക്കിയ   20 ഇന്ത്യൻ സ്റ്റാർട് അപ്പ് കമ്പനികൾ ഇന്തോനേഷ്യയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.   2016 ലാകട്ടെ, ഇൻഡോനേഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റാർട് അപ്പ് സ്ഥാപനമായ , 1.3  $ ബില്യൺ മതിപ്പു വിലയുള്ള  Go-Jek, ഇന്ത്യയിലെ  ആരോഗ്യ പരിപാലന മേഖലയിൽ പ്രവർത്തിച്ചിരുന്ന ‘ പിയാന്ത'(Pianta)  അടക്കം രണ്ടു ഐ ടി സ്ഥാപനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യയി ലെ പ്രസിദ്ധമായ ഡിജിറ്റൽ മീഡിയ സ്ഥാപനം, SVG  India യുടെ ഇന്തോനേഷ്യൻ കമ്പനി, […]

ഗൾഫ് രാജ്യങ്ങളെ കടത്തി വെട്ടുന്ന ത്വരിത വളർച്ചയുടെ 10 ഇന്തോനേഷ്യൻ ഘടകങ്ങൾ

മലയാളികൾക്ക് സുപരിചിതമായ ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ചു , നിക്ഷേപകന് അനുകൂലമായി എന്തൊക്കെ സാമ്പത്തിക സൂചികകൾ ഇന്തോനേഷ്യയിലുണ്ട് എന്ന ചോദ്യം പല പ്രവാസി മലയാളികളിൽ നിന്നും  ഞങ്ങൾക്ക് ലഭിച്ചു. അത് കൊണ്ട് ഈ ചെറിയ കുറിപ്പ് ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണ്.  സമഗ്ര സാമ്പത്തിക വളർച്ചയുടെ ഭാഗമായി  സാമ്പത്തിക വിദഗ്ദ്ധർ എന്നും മുൻഗണന നൽകുന്ന വിഭാഗമാണ് മധ്യ വർഗം. സമൂഹത്തിൽ ക്രയ ശേഷി കൂട്ടുന്നതും സാമ്പത്തിക വളർച്ചാ നിരക്ക് വർധിപ്പിക്കുന്നതും  മധ്യ വർഗം വളരുമ്പോഴാണ് .  ഇപ്പോൾ  മധ്യവർഗ്ഗത്തിന്റെ വളർച്ചയിൽ ലോകത്തു തന്നെ ഏറ്റവും […]

ഇൻഡോനേഷ്യയിലെ ഇന്ത്യക്കാരുടെ സാന്നിധ്യം

ഇന്ത്യ- ഇന്തോനേഷ്യ ബന്ധത്തിന് ചുരുങ്ങിയത് 1000 വർഷത്തിന് മുകളിലുള്ള അറിയപ്പെടുന്ന ചരിത്രമുണ്ടെന്നാണ് കരുതുന്നത്.  പതിമൂന്നാം നൂറ്റാണ്ടിൽ ഗുജറാത്തിൽ  നിന്നെത്തിയ  സൂഫി ചിന്തയുള്ള മുസ്ലിം കച്ചവടക്കാർ ആയിരുന്നു ഇസ്‌ലാം ഇന്തോനേഷ്യയിൽ പ്രചരിപ്പിച്ചത് എന്നാണ് ചരിത്രം. 1990 ലെ സ്ഥിതി വിവരണ കണക്കിൽ മൂന്ന് ലക്ഷത്തോളം ഇന്ത്യൻ വംശജർ സുമാത്രയിൽ മാത്രം ഉണ്ടായിരുന്നുവത്രേ . അവരൊക്കെ ഇന്ന് ഇന്തോനേഷ്യൻ സമൂഹത്തിന്റെ പൂർണ ഭാഗമായി മാറി കഴിഞ്ഞു. ഇന്ത്യൻ വംശജരുടെ കൂട്ടത്തിൽ ഏറ്റവും സമ്പന്നരായ സമൂഹം സിന്ധികളാണ്.  ഇന്തോനേഷ്യൻ പൗരത്വമുള്ള ഇവരാണ്  ഇന്തോനേഷ്യയുടെ ടെക്‌സ്‌റ്റൈൽസ് മേഖലയുടെ […]

ഇൻഡോനേഷ്യയിലെ ആദ്യ മുസ്ലിം പള്ളികളിലൊന്ന് നിർമിച്ചത് തമിഴ് മരിക്കാർമാർ

തമിഴ്‌നാട്ടിൽ നിന്നുള്ള മുസ്ലിം കച്ചവടക്കാരായ  മരിക്കാർമാർ സുമാത്രയിലെ പാടാങ്ങിൽ (Padang) സ്ഥാപിച്ച ആരാധനാലയമാണ്  മസ്‌ജിദ്‌ മുഹമ്മദൻ (Masjid Muhammadan) .  ഇത് ഇൻഡോനേഷ്യയിലെ തന്നെ ആദ്യ മുസ്ലിം പള്ളികളിൽ പെട്ടതാണ്.  പതിമൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഗുജറാത്തിൽ  നിന്നും കച്ചവടത്തിനെത്തിയ സൂഫി മുസ്ലിംകളാണ്   ഇന്തോനേഷ്യയിൽ ഇസ്‌ലാം പ്രചരിപ്പിച്ചത് എന്നാണു ചരിത്രം.  എന്നാൽ  സുമാത്ര മേഖലയിൽ ഇസ്‌ലാം വ്യാപിപ്പിക്കുന്നതിൽ ചരിത്രപ്രധാനമായ പങ്ക് വഹിച്ചത് മസ്‌ജിദ്‌ മുഹമ്മദൻ ആണെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. 2009 ൽ പാടാങ്ങിലുണ്ടായ ഭൂകമ്പത്തിൽ കേടുപാടുകൾ പറ്റിയ ഈ പള്ളിക്കു […]

സിന്ധി സമൂഹത്തിന്റെ ബിസിനിസ് വിജയ രഹസ്യം

ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ കുടിയേറി പാർക്കുന്ന അതി സമ്പന്നരായ സിന്ധി സമൂഹത്തിന്റെ ബിസിനിസ് വിജയ രഹസ്യം എന്താണ്? “ഞങ്ങൾ ഒരു രാജ്യത്തും അഭയാർഥികളായി പോകാറില്ല. ഞങ്ങൾ വിദേശ രാജ്യങ്ങളിൽ സ്ഥിരമായി ജീവിക്കാൻ വേണ്ടി അവിടെ തന്നെ നിക്ഷേപിക്കുന്നവരാണ്.” ഇൻഡോനേഷ്യയിലെ ഏറ്റവും സമ്പന്നരുടെ കൂട്ടത്തിൽ പെടുന്ന ഇന്ത്യയിൽ നിന്നുള്ള സിന്ധി വംശജരിൽ പ്രമുഖനായ ശ്രീ. സുരേഷ് ജി വാസ്വാനി പറയുന്നു.  ജകാർത്തയിലെ പ്രസിദ്ധമായ ഗാന്ധി മെമ്മോറിയൽ ഇന്റർകോണ്ടിനെന്റൽ സ്കൂളിന്റെ ചെയർമാൻ ആണ് വാസ്വാനി. മലയാളികളിൽ നിന്നും വ്യത്യസ്തമായി, […]