Travel Guide from Kerala to Indonesia in Malayalam Language, മലയാളി വിനോദ സഞ്ചാരികൾക്കായുള്ള ഇന്തോനേഷ്യൻ യാത്രാ വിവരണം   Travel Guide from Kerala to Indonesia in Malayalam Language,   മലയാളി വിനോദ സഞ്ചാരികൾക്കായുള്ള  ഇന്തോനേഷ്യൻ യാത്രാ വിവരണം
Forgot password?

Activities in ജക്കാർത്ത

ജക്കാർത്ത കാഴ്ചകൾ

ടോക്കിയോ കഴിഞ്ഞാൽ ജനസംഖ്യയിൽ ലോകത്തെ രണ്ടാമത്തെ നഗരമാണ് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത. ദുബൈയെക്കാൾ പത്തിരട്ടി ജനം അധിവസിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള ഈ വൻ നഗരത്തിന് ലണ്ടൻ മെട്രോ നഗരത്തിന്റെ ഇരട്ടി വിസ്തൃതിയുണ്ട്. ലോകത്തു ഏറ്റവും കൂടുതൽ ഷോപ്പിംഗ് മാൾ ഏരിയയുള്ള നഗരമാണ് ജകാർത്ത. 550 ഹെക്ടർ ഫ്ലോർ ഏരിയയിൽ വ്യാപിച്ചു കിടക്കുന്ന ഷോപ്പിംഗ് മാൾ സൗകര്യങ്ങൾ. പടു കൂറ്റൻ ജനസംഖ്യയും ഷോപ്പിംഗ് സൗകര്യങ്ങളും നിരന്തരമായ ട്രാഫിക് ജാമുകള്ക്ക് കാരണമാകുന്നുവെങ്കിലും ഈ നഗരത്തിന്റെ വൈവിധ്യം ഏതൊരാളെയും അത്ഭുതപ്പെടുത്തും. കുറ്റ കൃത്യങ്ങൾ വളരെ അപൂർവമായ ജക്കാർത്തയിൽ ലോകത്തെ എല്ലാ ബ്രാൻഡുകളും ലഭ്യമാണ്. രാത്രിയും പകലും സജീവമായ നഗരമാണ് ജകാർത്ത. സ്ത്രീകൾക്ക് വളരെ സുരക്ഷിതമായി രാത്രിയിൽ പോലും സഞ്ചരിക്കാനാകും.

MORE

ജോഗ് ജ (യോഗ്യാകാർത്ത) ജാവയുടെ സാംസ്കാരിക പൈതൃക കേന്ദ്രം, പറമ്പനാൻ ഹിന്ദു ക്ഷേത്രം, ബോർ ബോഡോർ ബുദ്ധ ക്ഷേത്രം

ഇന്തോനേഷ്യയുടെ ജാവനീസ് സംസ്കാരത്തിന്റെ പ്രധാന കേന്ദ്രമാണ് ‘ജോഗ് ജ’ (jogja) എന്ന പേരിൽ ഇന്തോനേഷ്യക്കാർ വിളിക്കുന്ന യോഗ്യാകാർത്ത (yogyakarta) എന്ന പുരാതന നഗരം. ജോഗ് ജ യിൽ നിന്നും അടുത്ത നഗരമായ സോളോ എന്ന സുരാകാർത്ത നഗരത്തിലേക്ക് പോകുന്ന വഴിയിലാണ് ലോക പ്രസിദ്ധമായ ഹിന്ദു ശിവ ക്ഷേത്രമായ പറമ്പാനാന് ( Prambanan Temple) നില കൊള്ളുന്നത്. അതിനടുത്തുള്ള ഓഡിറ്റോറിയത്തിൽ നിന്നും രാമായണം ബാലെ എല്ലാ ദിവസവും സന്ദർശകർക്ക് കാണാം. ഇത് കൂടാതെ യുനെസ്‌കോ അമൂല്യ പൈതൃകമായി രേഖപ്പെടുത്തിയ ബുദ്ധ ക്ഷേത്രമായ ‘ബോർ ബോദൂർ’ (borbodur), മെറാപി (Merapi) എന്ന അഗ്നി പർവതം, ജോഗ് ജ യിലെ രാജ കൊട്ടാരം എന്നിവ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ഗണേശ പ്രതിമയുടെ രൂപത്തിൽ നിന്നും പ്രചോദനം കൊണ്ടുള്ളതാണ് ഈ സംസ്ഥാനത്തിന്റെ ഔദ്യോഗിക ലോഗോ. ഹിന്ദു സംസ്കാരവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരു നഗരമാണ് ജോഗ്ജ.

കേരളത്തിനോട് സമാനമായ കാലാവസ്ഥ തന്നെയാണ് ജോഗ് ജയിലും അനുഭവപ്പെടുക. ഹോട്ടൽ വാടകനിരക്ക് ഇവിടെ ജക്കാർത്തയേക്കാൾ കൂടുതൽ ആകാമെങ്കിലും ഭക്ഷണം വളരെ വില കുറവിൽ ലഭിക്കും. കര കൗശല വസ്തുക്കൾ, ബാതിക് വസ്ത്രങ്ങൾ എന്നിവയാണ് നഗരത്തിൽ പ്രശസ്തമായവ. ജക്കാർത്തയിൽ നിന്നും വിമാനത്തിൽ ഒന്നര മണിക്കൂർ യാത്ര ചെയ്‌താൽ ജോഗ്‌ ജയിൽ എത്താം. പുലർച്ചെ 4 മുതൽ രാത്രി 11 മണി വരെ പോലും അര മണിക്കൂർ ദൈർഘ്യത്തിൽ ജകാർത്ത – ജോഗ് ജ വിമാന സർവീസ് ലഭ്യമാണ്. കൂടാതെ ജക്കാർത്തയിൽ നിന്നും തിരിച്ചും ഏകദേശം 7 മണിക്കൂർ യാത്ര ചെയ്യാവുന്ന രീതിയിലുള്ള ട്രെയിൻ സൗകര്യവും ഉണ്ട്. പലപ്പോഴും ട്രെയിൻ നിരക്കും വിമാന നിരക്കും തമ്മിൽ ചെറിയ അന്തരമേ കാണൂ.

MORE

മലാങ് (Malang) : പഴവര്ഗങ്ങള്, തീം പാർക്കുകൾ, തണുത്ത കാലാവസ്ഥ

കിഴക്കൻ ജാവയിലെ പ്രധാന സുഖവാസ കേന്ദ്രമാണ് മലാങ് (Malang). ആപ്പിൾ, ചക്ക തുടങ്ങിയ എല്ലാ പഴവര്ഗങ്ങളും സുലഭമായി ലഭ്യവുമാണിവിടെ. ഡച്ച് ഭരണ കാലം മുതൽ തന്നെ ഈ പ്രദേശത്തു വിനോദ സഞ്ചാരം വികസിച്ചു കൊണ്ടിരുന്നു. പ്രസിദ്ധമായ തീം പാർക്കുകൾ, വെള്ള ചാട്ടങ്ങൾ തുടങ്ങി നിരവധി കാഴ്ചകൾ മലാങ് സമ്മാനിക്കും. ഭക്ഷണവും താമസ നിരക്കും കുറവാണ്. ജക്കാർത്തയിൽ നിന്നും നേരിട്ട് ദിനേന വിമാന സർവീസ് ഉണ്ടെകിലും അവയുടെ ആവർത്തി കുറവാണ്. എന്നാൽ രണ്ടു മണിക്കൂർ സഞ്ചരിച്ചാൽ തൊട്ടടുത്ത നഗരമായ സുരബയ (surabaya ) യിൽ നിന്നും നിരവധി വിമാന സൗകര്യങ്ങൾ ലഭിക്കും. കൂടാതെ ട്രെയിൻ വഴിയും മലാങ്ങിലെത്താം. ടാക്സി നിരക്കുകൾ പൊതുവെ കുറവാണ്. എയർ പോർട്ടിൽ നിന്നും പ്രീ പെയ്ഡ് ടാക്‌സികൾ ലഭ്യമാണ്.

MORE

ബാന്ദുങ്‌ : ഇന്തോനേഷ്യൻ ക്രിയാത്മകതയുടെ നഗരം, തണുത്ത കാലാവസ്ഥ

ജക്കാർത്തയിൽ നിന്നും ഏകദേശം 4 മണിക്കൂർ യാത്ര ചെയ്‌താൽ തണുത്ത കാലാവസ്ഥയുള്ള ബാന്ദുങ്‌ എന്ന നഗരത്തിലെത്താം. ഇൻഡോനേഷ്യയിലെ ഏറ്റവും ക്രിയാത്മകമായ മനുഷ്യശേഷിയുള്ളവർ ജോലി ചെയ്യാനായി തെരഞ്ഞെടുക്കുന്ന ഒരു നഗരമാണ് ബാന്ദുങ്‌ . ഉയർന്ന ഗുണമേന്മയും ഫാഷനും ഉള്ള വസ്ത്രങ്ങൾ തുടങ്ങി മനോഹരവും അമൂല്യവുമായ പലതും ഉൽപാദിപ്പിക്കുന്ന നഗരമാണിത്. ഇവിടുത്തെ മുസ്ലിം പള്ളികളിൽ സൗജന്യമായി വൈ ഫൈ സൗകര്യം പോലും ഏർപ്പെടുത്തിയിട്ടുണ്ട്. ജക്കാർത്തയിൽ നിന്നും മറ്റും വാരാന്ത്യ അവധിക്കു വരുന്നവരുടെ തിരക്ക് കാരണം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇവിടുത്തെ ഹോട്ടലുകളിൽ തിരക്ക് കൂടും. ജക്കാർത്തയിൽ നിന്ന് ട്രെയിനിയിലോ, ബസിലോ , കാറിലോ ഇവിടെയെത്താം.

MORE