അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്നും ജക്കാര്ത്താ നഗരത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിച്ചു

താങ്ങേരാങ് (Tangerang)  നഗരത്തിലെ ബാന്തെനിൽ നില നിൽക്കുന്നതും ജകാർത്ത എയർ പോർട്ട് (CGK) എന്ന പേരിൽ അറിയപ്പെടുന്നതുമായ സുകാർണോ ഹത്താ (Sukarno Hatta ) അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ജകാർത്ത നഗരത്തിലേക്കുള്ള ട്രെയിൻ സർവീസ് ആരംഭിച്ചു. സൗജന്യ വൈഫൈ, ഭക്ഷണം, ടിവി, ടോയിലറ്റ് എന്നിവയുള്ള പൂർണമായും ശീതീകരിച്ച ട്രെയിൻ ഇപ്പോൾ നിരവധി യാത്രക്കാരെ ആകർഷിച്ചു കഴിഞ്ഞു ജനുവരി 2 നു ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോക്കോവി ട്രെയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഓരോ മുപ്പതു മിനിറ്റും ഇടവിട്ട് 82 ട്രിപ്പുകൾ […]

നിങ്ങളുടെ ഇന്തോനേഷ്യൻ യാത്രയെ സഹായിക്കുന്ന ചില ആപ്പുകൾ

ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു  ദ്രുതഗതിയിൽ മുന്നേറ്റം നടത്തുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ. സമുദ്രത്തിൽ പരന്നു കിടക്കുന്ന ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം സ്മാർട് ഫോണും  ബ്രോഡ് ബാൻഡ് സേവനവുമാണ് ജനങ്ങൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്. നിങ്ങളുടെ ഇന്തോനേഷ്യൻ യാത്രയും ജീവിതവും എളുപ്പമാക്കുന്ന കുറച്ചു ആപ്പുകൾ എന്തൊക്കെയാണെന്ന് നോക്കാം. എക്സ് ഇ : XE , കറൻസി വിനിമയ നിരക്കുകൾ ഏതൊരു വിദേശ രാജ്യത്ത് ചെല്ലുമ്പോഴും  ചെലവാക്കേണ്ടി വരുന്ന തുകയെ കുറിച്ച് നിങ്ങള്ക്ക് ശരിയായ ധാരണ ആവശ്യമാണ്. ഇന്തോനേഷ്യയിൽ കൊടുക്കേണ്ടി […]

9 വളവുകളുള്ള ഭീമാകാരമായ സുമാത്രയിലെ അത്ഭുത പാലം കാണുക!

സുമാത്രയിലെ റിയാവു  സംസ്ഥാനത്തു നിന്ന് പടിഞ്ഞാറൻ സുമാത്രയിലേക്കുള്ള റോഡ് യാത്രയിൽ നിങ്ങള്ക്ക് അത്ഭുതകരമായ ഈ പടു കൂറ്റൻ പാലത്തിനു മുകളിലൂടെ യാത്ര ചെയ്യേണ്ടി വരും. കെലോക് സെംപിലാന് (KELOK 9) എന്നാൽ ‘വളവുകൾ ഒമ്പത്‘ എന്നാണ് അർഥം.  ആദ്യമായി  ഈ വീഡിയോ കാണുമ്പോൾ നിങ്ങള്ക്ക് ഭീതി തോന്നാനിടയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വന നിബിഡമായ പ്രദേശങ്ങളിൽ ഒന്നിൽ കൂടെയാണ് നിങ്ങൾ യാത്ര ചെയ്യുന്നത്. പക്ഷെ യഥാർത്ഥത്തിൽ ഇത് വഴി സഞ്ചരിച്ചാൽ  ഏറെ മാനസികമായ ആനന്ദം ലഭിക്കുമെന്നുറപ്പ്പാണ്‌. ഇൻഡോനേഷ്യയിലെ […]

ഹലാൽ ടൂറിസം : ഇന്തോനേഷ്യയുടെ അനന്ത സാധ്യതകൾ

ലോക ടൂറിസം വിപണിയുടെ 14 ശതമാനത്തോളം ഭാഗം ഹലാൽ ടൂറിസം എന്ന ഇസ്‌ലാമിക  മാനദണ്ഡം പുലർത്തുന്ന മേഖലയാണ്. 2019 ഓടെ  ഇത് 200 $ ബില്യൺ മൂല്യമുള്ള കച്ചവട മേഖലയാകുമെന്നാണ്  പഠനം.  സത്യത്തിൽ ഇത് ഒരു ഇസ്‌ലാമിക പശ്ചാത്തലമുള്ള വിപണി എന്നതിലുമപ്പുറം കുടുംബത്തോടൊപ്പമുള്ള  വിനോദ സഞ്ചാരം എന്ന് പറയുന്നതാണ് പലപ്പോഴും ഉചിതം. ലോക ടൂറിസം ഭൂപടത്തിൽ പണം കൊയ്യുന്ന പ്രധാന ഘടകങ്ങൾ സെക്സ്, മദ്യം, ചൂതാട്ടം തുടങ്ങിയവയാണ്. കുടുംബത്തോടൊപ്പം  യാത്ര ചെയ്യുന്നവരിൽ സിംഹഭാഗവും ഈ ഘടകങ്ങളിൽ നിന്ന് […]

ഇന്തോനേഷ്യ, മലേഷ്യ, സിങ്കപ്പൂർ, തായ്‌ലൻഡ്, ഏതാണ് വിനോദ സഞ്ചാരികളുടെ സ്വർഗം?

ടൂറിസം സാധ്യതകളുടെ കാര്യത്തിൽ മലേഷ്യ, സിങ്കപ്പൂർ, തായ്‌ലൻഡ്, എന്നിവയെ അപേക്ഷിച്ചു ഇന്തോനേഷ്യക്കു  എന്തെങ്കിലും കുറവുകളുണ്ടോ?  ഈ ലേഖകൻ മേല്പറഞ്ഞ രാജ്യങ്ങളിലെല്ലാം വ്യാപകമായി   സഞ്ചരിച്ചിട്ടുണ്ട് . ഇപ്പോൾ  ഇന്തോനേഷ്യ പ്രതിവര്ഷം 10 മില്യൺ വിദേശ ടൂറിസ്റ്റുകളെ സ്വ്വീകരിക്കുകയും 12 ബില്യൺ ഡോളർ വരുമാനം നേടുകയും ചെയ്യുന്നുണ്ട്. ഇന്തോനേഷ്യയുടെ GDP പ്രതി വര്ഷം US$870 ബില്യൺ ആണെന്നിരിക്കെ വിദേശ ടൂറിസത്തിൽ നിന്നും രാജ്യം നേടുന്നതു വളരെ തുച്ഛമായ തുകയാണെന്നു കാണാം. ഇന്ത്യയുടെ  ജിഡിപി  $ 2095 ബില്യൺ ഉണ്ടെങ്കിലും ഇന്തോനേഷ്യയുടെ […]

അഗ്നി പർവതങ്ങൾ എന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ

150 ഓളം വരുന്ന രാജ്യത്തെ അഗ്നി പർവ്വതങ്ങളെ   ഇന്തോനേഷ്യക്കാർ അവരുടെ ദേശീയ സമ്പത്തായാണ്  കണക്കാക്കുന്നത്.   കാരണം വളരെ ഫലഭൂയിഷ്ഠമായ മണ്ണാണ് ഓരോ അഗ്നി പർവ്വതങ്ങൾക്കടുത്തുമുള്ളത്.  5  മില്യൺ ജനങ്ങൾ ഇത്തരം മേഖലകളിൽ താമസിക്കുന്നു. അതിൽ വിളയുന്ന പ്രകൃതി വിഭവങ്ങളാണ് അതിനോടടുത്തു താമസിക്കുന്ന ജനങ്ങളെ ജീവിപ്പിക്കുന്നത്.  അഗ്നി പർവ്വതങ്ങളെ ഇന്തോനീസ്യക്കാർ ഭയക്കാറില്ല.  അപകട സാധ്യതയുള്ള സമയത്തു ചിലർ മാറി നിൽക്കുമെന്ന് മാത്രം. ഇൻഡോനേഷ്യയിലെ പല അഗ്നി  പർവ്വതങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടെയാണ്. അപകട സാധ്യത മുൻകൂട്ടി […]

ഗൾഫിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര ചെയ്യുന്നതെങ്ങിനെ?

ഗൾഫിലെ മലയാളികളിൽ പലരും മലേഷ്യക്ക് യാത്ര ചെയ്‌യാറുണ്ടെങ്കിലും ഇന്തോനേഷ്യ സന്ദർശിക്കുന്നവർ വിരളമാണ്.  ഇതിന്റെ പ്രഥമമായ കാരണം ഇന്തോനേഷ്യയെ കുറിച്ചു ഗൾഫ് രാജ്യങ്ങളിലെ അറബികളിൽ അടക്കം നില നിൽക്കുന്ന മുൻവിധി തന്നെയാണ്. ഇൻഡോനേഷ്യയിലെ വിദൂര ഗ്രാമങ്ങളിൽ നിന്നും വന്നു അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ‘ ഹൌസ് മെയ്‌ഡ്‌ ‘ എന്ന വീട്ടു വേലക്കാരികളെ കണ്ടിട്ടാവണം പലരും ഇന്തോനേഷ്യ ഒരു ദരിദ്ര രാജ്യമാണെന്ന ധാരണയിൽ എത്തുന്നത്.  ഗൾഫ് രാജ്യങ്ങളിലേക്ക് പുതിയതായി വീട്ടു വേലക്കാരികളെ അയക്കുന്നതു പോലും ഇന്തോനേഷ്യ […]

ഇന്ത്യൻ വിനോദ സഞ്ചാരികൾക്കു 30 ദിവസത്തെ ഇന്തോനേഷ്യൻ വിസ സൗജന്യം !

ഇൻഡോനേഷ്യൻ വിസ ഇന്ത്യൻ പൗരത്യമുള്ളവർ ഇന്തോനേഷ്യ സന്ദർശിക്കാൻ വിസക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും ചില സമുദ്ര തുറമുഖങ്ങളിലും 30 ദിവസം പ്രാബല്യമുള്ള വിനോദ സഞ്ചാരികൾക്കായുള്ള വിസ സൗജന്യമായി ലഭ്യമാണ്. നിങ്ങൾ ഇന്തോനേഷ്യയിൽ എത്തിയാൽ വിമാനത്താവളത്തിലെ വിസ ഓൺ അറൈവൽ  (VOA : Visa On Arrival) എന്നെഴുതിയ കൗണ്ടറിനടുത്തു നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിക്കുക. നിങ്ങളുടെ പേര്, ജനന തിയതി , തൊഴിൽ, പാസ്പോര്ട്ട് നമ്പർ, പൗരത്വം, നിങ്ങൾ വന്നതും തിരിച്ചു പോകുന്നതുമായ വിമാനത്തിന്റെ  കോഡ് […]

ജക്കാർത്തയിൽ ചെന്നാൽ മസ്സാജ് വേണോ, അതോ മസ്സാജ് പ്ലസ് വേണോ?

ജകാർത്തയിലെ രാത്രി ജീവിതം നിങ്ങൾ കരുതുന്നതിൽ നിന്നും ഭിന്നമായി, വർണാഭമായ രാത്രി ജീവിതം ജകാർത്തക്കുണ്ട്. ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും ക്ലബ്ബുകളും ബാറുകളും ഡിസ്കോത്തിക്കുകളും കാരോക്കെകളും സ്പാകളും ഒക്കെ, ജകാർത്ത നഗരത്തിന്റെ മുഖ മുദ്രകളാണ്. നഗരത്തിൽ താമസിക്കുന്ന പാശ്ചാത്യർ അടക്കമുള്ള വിദേശികളും , ചെറുപ്പക്കാരായ ഇവിടുത്തെ യുവതീ യുവാക്കളും, ധനാഢ്യരായ ബിസിനസുകാരും, വിനോദ സഞ്ചാരികളും ഒരേ പോലെ  ഇത്തരം ക്ലബ്ബുകൾ സന്ദശിക്കാറുണ്ട്.  റമദാൻ കാലത്തൊഴികെ ഇവയൊക്കെ സജീവമായ ആൾക്കൂട്ടങ്ങൾക്കു വേദിയാണ്. ഇന്തോനേഷ്യൻ മസ്സാജ് ഇവിടത്തെ ജീവിത ചര്യയുടെ […]

ഇൻഡോനേഷ്യയുടെ സമുദ്രവും മനോഹരമായ ബീച്ചുകളും

ഇന്തോനേഷ്യയുടെ പ്രകൃതി ഭംഗിയെ മനോഹരമാക്കുന്നത് അതിന്റെ ചെറിയതും വലിയതുമായ 17,400 ദ്വീപുകളും അവയുടെ ഓരം പറ്റിയുള്ള ബീച്ചുകളുമാണ് . അത് കൊണ്ട് തന്നെ ലോകത്തു ഏറ്റവും കൂടുതൽ സമുദ്രാതിർത്തിയുള്ള രാജ്യമെന്ന പദവിയും ഇന്തോനേഷ്യക്കാണ്. അനര്ഘമായ മൽസ്യ സമ്പത്തും കടലിനടിയിലെ അപൂർവമായ പവിഴപുറ്റുകളും ഇന്തോനേഷ്യയുടെ പ്രകൃതി ഭംഗിയുടെ അനുപമാമായ പറുദീസയാക്കി മാറ്റുന്നു. ഇന്തോനേഷ്യൻ രാജ്യരക്ഷാ വകുപ്പിന്റെ മുദ്രാവാക്യമായ ‘സമുദ്രത്തിൽ അതുല്യ വിജയി’ എന്നർത്ഥം വരുന്ന ‘ജലസേവ ജയമഹേ’ എന്ന സങ്കൽപം പോലും ഈ സമുദ്ര സമ്പത്തിൽ വിശ്വാസമർപ്പിച്ചിട്ടാണ്. ഇന്തോനേഷ്യൻ ഭാഷയിലെ […]