ഇന്തോനേഷ്യയിൽ മലയാളം ടി വി ചാനലുകൾ എങ്ങിനെ ട്യൂൺ ചെയ്‌യാം ?

ഗൾഫ് രാജ്യങ്ങളിലെ പോലെ ഇന്തോനേഷ്യയിൽ മലയാളം ടി വി ചാനൽ ലഭിക്കുമോ എന്നറിയാൻ ചിലർ ഞങ്ങൾക്ക് ഇമെയിൽ അയച്ചിരുന്നു ഹിന്ദി സിനിമകൾ സ്ഥിരമായും  ചിലപ്പോഴൊക്കെ തമിഴ് സിനിമകളും  ജകാർത്ത അടക്കമുള്ള നഗരങ്ങളിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.  ഹിന്ദി സിനിമകളും സീരിയലുകളും മൊഴിമാറ്റം ചെയ്തു ഇന്തോനേഷ്യൻ ടി വി ചാനലുകൾ സ്ഥിരമായി പ്രദർശിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ, നിരവധി ഹിന്ദി ഭാഷാ ചാനലുകൾ ‘ഡിഷ് ടു ഹോം’ സേവനത്തിന്റെ ഭാഗമായി നിങ്ങള്ക്ക് ഇന്തോനേഷ്യയിൽ ലഭ്യവുമാണ്. എന്നാൽ ഒരൊറ്റ മലയാള ചാനലുകളും നിലവിൽ  ഇത്തരം […]

സുമാത്രയിലെ ഒരു യൂണിവേഴ്സിറ്റി കാന്റീൻ നടത്താൻ താല്പര്യമുണ്ടോ?

സുമാത്രയിലെ റിയാവു ഇസ്ലാമിക് യൂണിവേഴ്സിറ്റി കാമ്പസിലെ ഒരു കാന്റീൻ ഇന്തോനേഷ്യക്കാരനായ ഉടമ 9 വർഷത്തേക്ക് കൈമാറ്റം ചെയ്‌യാൻ ആഗ്രഹിക്കുന്നു. ഉടമയുടെ ഭാര്യ ഈ യൂണിവേഴ്സിറ്റിയിൽ തന്നെ അധ്യാപികയാണ്. വർഷത്തിൽ 10 മാസം തുറക്കുന്നതാണ് ഈ കാന്റീൻ. അവധി ദിവസങ്ങളിലും, റമദാനിലും യൂണിവേഴ്‌സിറ്റി അവധിക്കാലത്തും കാന്റീൻ പ്രവർത്തിക്കില്ല. ഏകദേശം 17,00 വിദ്യാർത്ഥികളും, 800 ജോലിക്കാരും ഉള്ള ഈ സർവകലാശാലയിൽ മറ്റു രണ്ടു കാന്റീൻ കൂടെ പ്രവർത്തിക്കുന്നുണ്ട്. നിലവിലുള്ള ഉടമ ഒരു മത പണ്ഡിതനാണ്.  അദ്ദേഹം  ചോദിക്കുന്ന മതിപ്പു വില […]

ഇൻഡോനേഷ്യയിൽ മലയാളിക്ക് തൊഴിൽ സാധ്യതകളുണ്ടോ ?

ഇന്തോനേഷ്യയിൽ ജോലി സാധ്യതയുണ്ടെന്ന പേരിൽ കേരളത്തിലെ ചില തട്ടിപ്പുകാർ തൊഴിൽ ദാതാക്കളെ പറ്റിക്കുന്നതായി ഞങ്ങൾക്ക് ലഭിച്ച നിരവധി ചോദ്യങ്ങളിൽ നിന്നും മനസ്സിലാക്കുന്നു. ഇന്തോനേഷ്യയിൽ മുതൽ മുടക്കി സംരഭം തുടങ്ങാനോ, നിക്ഷേപിക്കാനോ അല്ലാതെ, ഗൾഫ് രാജ്യങ്ങൾ പോലെ തൊഴിൽ തേടി വരാവുന്ന ഒരു രാജ്യമല്ലയിതെന്നു ആദ്യമേ പറയട്ടെ. ഇന്തോനേഷ്യയിൽ അനധികൃതമായി താമസിക്കുന്നവരെ പിടി കൂടിയാൽ   5  വര്ഷം തടവും 25 ലക്ഷം ഇന്ത്യൻ രൂപ പിഴയും വരെ അധികൃതർക്ക് ചുമത്താനാകാവും  എന്നാണ്  2011 ലെ ഇമിഗ്രേഷൻ നിയമത്തിന്റെ ( […]

ഇൻഡോനേഷ്യയിലെ ഇന്ത്യക്കാരുടെ സാന്നിധ്യം

ഇന്ത്യ- ഇന്തോനേഷ്യ ബന്ധത്തിന് ചുരുങ്ങിയത് 1000 വർഷത്തിന് മുകളിലുള്ള അറിയപ്പെടുന്ന ചരിത്രമുണ്ടെന്നാണ് കരുതുന്നത്.  പതിമൂന്നാം നൂറ്റാണ്ടിൽ ഗുജറാത്തിൽ  നിന്നെത്തിയ  സൂഫി ചിന്തയുള്ള മുസ്ലിം കച്ചവടക്കാർ ആയിരുന്നു ഇസ്‌ലാം ഇന്തോനേഷ്യയിൽ പ്രചരിപ്പിച്ചത് എന്നാണ് ചരിത്രം. 1990 ലെ സ്ഥിതി വിവരണ കണക്കിൽ മൂന്ന് ലക്ഷത്തോളം ഇന്ത്യൻ വംശജർ സുമാത്രയിൽ മാത്രം ഉണ്ടായിരുന്നുവത്രേ . അവരൊക്കെ ഇന്ന് ഇന്തോനേഷ്യൻ സമൂഹത്തിന്റെ പൂർണ ഭാഗമായി മാറി കഴിഞ്ഞു. ഇന്ത്യൻ വംശജരുടെ കൂട്ടത്തിൽ ഏറ്റവും സമ്പന്നരായ സമൂഹം സിന്ധികളാണ്.  ഇന്തോനേഷ്യൻ പൗരത്വമുള്ള ഇവരാണ്  ഇന്തോനേഷ്യയുടെ ടെക്‌സ്‌റ്റൈൽസ് മേഖലയുടെ […]