ഇന്തോനേഷ്യയിൽ നിന്നും വിവാഹം കഴിച്ചാൽ പാസ്പോര്ട്ട് കിട്ടുമോ?

  നിയമപരമായി   വിവാഹം കഴിച്ച വിദേശിയായ ഇണയെ സ്പോൺസർ ചെയ്‌യാൻ ഒരു ഇന്തോനേഷ്യൻ പൗര നായ ഭാര്യക്കോ, ഭർത്താവിനോ സാധ്യമാണ്. ആദ്യത്തെ 2 വര്ഷം ഓരോ വർഷവും പുതുക്കാവുന്ന റെസിഡൻസ്  പെർമിറ്റും, പിന്നീട് അമേരിക്കൻ ഗ്രീൻ കാർഡിന് സമാനമായ  5 വര്ഷത്തേക്കുള്ള പെർമനന്റ് പെർമിറ്റും നിയമ പ്രകാരം നേടാം. പിന്നീട് വിദേശിക്ക് നിയമപരമായി ഇന്തോനേഷ്യൻ പാസ്പോര്ട്ട് നേടാനും  കഴിയും. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ , ടർക്കിഷ് വംശജർ, പാശ്ചാത്യർ, അറബ് വംശജർ തുടങ്ങി  നിരവധി വിദേശികൾ  ഇന്തോനേഷ്യയിൽ നിന്ന് വിവാഹം കഴിച്ചു സ്ഥിരതാമസമാക്കിയവരായുണ്ട്. […]

ബ്രേക്കിംഗ് ന്യൂസ് ! ഇന്തോനേഷ്യയിൽ വീണ്ടും ഭൂകമ്പം !

ഇന്തോനേഷ്യയെ കുറിച്ച് പറയുമ്പോൾ പല മലയാളികൾക്കും ഒരു ഉൾഭയം ഞാൻ കാണാറുണ്ട്. ഇന്തോനേഷ്യയിൽ ഭൂകമ്പം നടന്നാൽ കൊല്ലത്തു  സുനാമി വരുമെന്ന ഉൽകണ്ഠ കൊണ്ടോ, വാർത്തയോടുള്ള മലയാളിയുടെ സഹജമായ കൗതുകം കൊണ്ടോ അത് തുടരുന്നു. സുനാമി ദുരിതം സംഭവിച്ചതിനു ശേഷമുള്ള കൊല്ലത്തുകാരുടെ പരാതികൾ ഇത് വരെ പരിഹരിക്കപ്പെട്ടില്ല. അത് കൊണ്ടാകും ഇന്നും പല മലയാളികളും 2004 ൽ നടന്ന സുനാമിയുടെ ഹാങ്ങ് ഓവറിലാണെന്നു തോന്നുന്നു. ഇടയ്ക്കിടെ നടക്കുന്ന ഭൂകമ്പങ്ങളെ കുറിച്ച് ഇന്തോനേഷ്യയിൽ താമസിക്കുന്ന മലയാളികൾ സാധാരണ ശ്രദ്ധിക്കാറേയില്ല എന്നതാണ് […]