ഗൾഫിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര ചെയ്യുന്നതെങ്ങിനെ?

ഗൾഫിലെ മലയാളികളിൽ പലരും മലേഷ്യക്ക് യാത്ര ചെയ്‌യാറുണ്ടെങ്കിലും ഇന്തോനേഷ്യ സന്ദർശിക്കുന്നവർ വിരളമാണ്.  ഇതിന്റെ പ്രഥമമായ കാരണം ഇന്തോനേഷ്യയെ കുറിച്ചു ഗൾഫ് രാജ്യങ്ങളിലെ അറബികളിൽ അടക്കം നില നിൽക്കുന്ന മുൻവിധി തന്നെയാണ്. ഇൻഡോനേഷ്യയിലെ വിദൂര ഗ്രാമങ്ങളിൽ നിന്നും വന്നു അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ‘ ഹൌസ് മെയ്‌ഡ്‌ ‘ എന്ന വീട്ടു വേലക്കാരികളെ കണ്ടിട്ടാവണം പലരും ഇന്തോനേഷ്യ ഒരു ദരിദ്ര രാജ്യമാണെന്ന ധാരണയിൽ എത്തുന്നത്.  ഗൾഫ് രാജ്യങ്ങളിലേക്ക് പുതിയതായി വീട്ടു വേലക്കാരികളെ അയക്കുന്നതു പോലും ഇന്തോനേഷ്യ […]

ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യൻ ഇന്തോനേഷ്യയിൽ സുഖമായി ജീവിക്കുന്നു!

ഇന്തോനേഷ്യയിലെ ജാവയിലുള്ള സ്രാഗൻ ( sragen ) എന്ന സ്ഥലത്തു താമസിക്കുന്ന മ്പാ ഗോതോ (Mbah Gotho) എന്ന് പേരുള്ള വയസൻ ചില്ലറക്കാരനല്ല. അദ്ദേഹത്തിന് 146 വയസ്സ് കഴിഞ്ഞു. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ജീവിച്ച്‌ കൊണ്ടിരിക്കുന്ന മനുഷ്യൻ ഒരു പക്ഷെ ഇയാൾ ആയിരിക്കും. 1870 ൽ ജനിച്ചു. ഇയാളുടെ പത്തു സഹോദരങ്ങളും നാല് ഭാര്യമാരും മക്കളും പോലും മരിച്ചു. ഇപ്പോൾ പേരക്കുട്ടികളും അവരുടെ കുട്ടികളും അടക്കമുള്ള 122 പേരോടൊപ്പം ജീവിക്കുന്നു. മ്പാ ഗോത്തോവിന്റെ വയസ്സ് […]