ഈ ഇന്തോനേഷ്യൻ സുന്ദരിക്കാണ് 2017 ലെ മിസ് ഇന്റർനാഷണൽ പട്ടം

ജപ്പാനിലെ ടോക്കിയോ നഗരത്തിൽ നടന്ന മിസ് ഇന്റർനാഷണൽ മത്സരത്തിൽ ഇന്തോനേഷ്യൻ മോഡൽ ആയ മിസ്. കെവിൻ ലിലിയാന (Kevin Lilliana) ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇസ്‌ലാം മതവിശ്വാസിയായ ലിലിയാന ആധുനിക വസ്ത്രങ്ങളുടെയും മുസ്ലിം ഫാഷനുകളുടെയും മോഡൽ ആയി ഇന്തോനേഷ്യയിൽ പ്രശസ്തയായി കൊണ്ടിരിക്കെയാണ് ഇപ്പോൾ അന്താരാഷ്ട്ര സുന്ദരി പദത്തിലെത്തുന്നത്. ഇന്തോനേഷ്യൻ രാഷ്ട്ര സങ്കല്പത്തിന്റെ ആധാര ശിലയായ ‘ഭിന്നേക്ക തുങ്കൾ ഇക്ക’ ( Bhinneka Tunggal Ika എന്നാൽ  “നാനാത്വത്തിലെ ഏകത്വം”എന്നർത്ഥം ) എന്ന വാക്കിന്റെ അർഥം അതിഥികൾക്ക് പരിചയപ്പെടുത്തി കൊണ്ട് […]

ഞങ്ങളുടെ മതേതരത്വം ഇങ്ങിനെയാണ്‌ !

കേരളത്തിൽ എന്റെ യാത്രക്കിടെ നടന്ന ഒരു ചെറിയ കഥ പറയുകയാണ് . ഒരിക്കൽ ബാംഗ്ലൂർ നഗരത്തിൽ നിന്ന് കൊച്ചിക്കു വരുമ്പോൾ അടുത്ത സീറ്റിലിരുന്ന  ഒരു ഹിന്ദു പെൺകുട്ടിയുമായി ഞാൻ പരിചയപ്പെട്ടു.  ഞാൻ ഇന്തോനേഷ്യയിൽ നിന്നാണെന്നറിഞ്ഞപ്പോൾ അവർ ബാലിയിലെ ഹിന്ദുക്കളെ കുറിച്ചും മറ്റും നിരവധി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വളരെ സൗമ്യതയുള്ള, വിദ്യാസമ്പന്നയായ പെൺകുട്ടിയായിരുന്നു അവർ. അതിനിടെ പതിവ് രീതിയനുസരിച്ചു,  യാത്ര തുടങ്ങുന്നതിനു മുമ്പുള്ള മുസ്ലിം പ്രാർത്ഥന ഞാൻ  ചെയ്തു . അത് കേട്ട അവൾ കുറച്ചു കൗതുകത്തോടെ എന്നോട്  അറബ് ഭാഷ അറിയുമോയെന്ന് […]

ഇന്തോനേഷ്യയുടെ ബോണ്ട് നിക്ഷേപങ്ങൾ : ലോകത്ത് ഏറ്റവും ലാഭം നൽകുന്നവ

ഇന്തോനേഷ്യൻ ഗവണ്മെന്റ് സോവറിന് ഫണ്ട് നിക്ഷേപങ്ങളാണ്  മറ്റേതൊരു രാജ്യങ്ങളെക്കാളും  കൂടുതൽ ലാഭം   തരുന്നതെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ലോകത്തു ഏറ്റവും കുറഞ്ഞ കടബാധ്യതയുള്ള വികസ്വര  രാജ്യമെന്ന ഖ്യാതിയാണ്  ഇന്തോനേഷ്യ ന്  ഗവണ്മെന്റ് ബോണ്ടുകളുടെ വിശ്വാസ്യത വർധിപ്പിക്കുന്ന പ്രധാന ഘടകം. 2016 -ൽ  ദുബായ് അടക്കമുള്ള  സ്റ്റോക്ക് എക്സ്ചേഞ്ച് കളിലൂടെ വിറ്റഴിച്ച 3 $ ബില്യൺ മൂല്യമുള്ള ഇസ്‌ലാമിക്  ബോണ്ട് നിക്ഷേപങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മൊത്തം  ദേശീയ ഉത്പാദനത്തിന്റെ 2.5 % മാത്രം  ബജറ്റ് കമ്മിയും 24.6 % മാത്രം […]

ഇന്തോനേഷ്യൻ ഭാഷയിലെ ചില മലയാള പദങ്ങൾ ! കാക്ക, താത്ത, പുത്രി, വനിത,

മലയാളത്തിലും ഇന്തോനേഷ്യൻ ഭാഷയിലും സാമ്യമുള്ള ചില പദങ്ങളാണ് താഴെ. മലായ്, ജാവനീസ്, സംസ്‌കൃതം, അറബ്, ഡച്ച്, തുടങ്ങിയ ഭാഷകളിൽ നിന്നുള്ള നിരവധി പദങ്ങൾ കൂടി ചേർത്താണ് ഇന്തോനേഷ്യൻ ഭാഷ വികസിപ്പിച്ചത്. ദേശീയ ഉദ്ഗ്രഥനം സാധ്യമാക്കാനായി ഉണ്ടാക്കിയ വളരെ എളുപ്പത്തിൽ പഠിക്കാവുന്ന ഒരു ഭാഷയാണിത്. മലേഷ്യൻ ഭാഷയും ഇന്തോനേഷ്യൻ ഭാഷയും തമ്മിൽ വളരെ ചെറിയ അന്തരമേ ഉള്ളൂ. • പുത്രി Putri (Malayalam and Bahasa) = Daughter (English) • താത്ത (മലബാർ Malayalam ) = […]

ഇന്തോനേഷ്യൻ വനിതാ പോലീസ്

ഇന്തോനേഷ്യൻ പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം തുടങ്ങുന്നത് സെപ്റ്റംബർ 1 , 1948 മുതലാണ്. ഇപ്പോൾ സേനയിൽ 10 ശതമാനത്തിലധികം വനിതകളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ നിരവധി പേരടങ്ങുന്നതാണ് ഇന്തോനേഷ്യൻ വനിതാ പോലീസ്. ഉയർന്ന കാര്യക്ഷമത, അഴിമതി രഹിത പ്രതിച്ഛായ, കുട്ടികളോടും, സ്ത്രീകളോടും, പ്രായത്തിന് മുതിർന്നവരോടുമുള്ള ബഹുമാനം എന്നിവ കാരണം പൊതു ജനങ്ങൾക്ക് ഇവരോട് വളരെ മതിപ്പാണ്. ഭീകര വിരുദ്ധ സേന, ദേശീയ അഴിമതി നിർമാർജ്ജന കമ്മീഷൻ എന്നിവയിൽ അടക്കം എല്ലാ പോലീസ് വിഭാഗങ്ങളിലും വനിതാ പ്രാതിനിധ്യം […]

‘പെൻചാക് സിലാത് ‘എന്ന ഇന്തോനേഷ്യൻ ആയോധന കല

ഇന്തോനേഷ്യയിൽ ഉൽഭവിച്ച ആയോധന കലയായ ‘പെൻചാക് സിലാത് ‘  (Pencak Silat) പിന്നീട് മലായ് ഉപ ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന മലേഷ്യ, ബ്രൂണെ, സിങ്കപ്പൂർ, ഫിലിപ്പൈൻസിന്റെ തെക്കൻ സംസ്ഥാനങ്ങൾ എന്നിവയിൽ വ്യാപകമായി. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘പെൻചാക് സിലാത് ‘ പഠിപ്പിക്കുന്നുണ്ട്. ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ സമരങ്ങളടക്കമുള്ള എല്ലാ പ്രതിരോധ മേഖലയിലും ഈ ആയോധനകലയുടെ മികവ് പ്രകടമാണ്.  2011ൽ ഒരു ഇൻഡോനേഷ്യൻ കപ്പൽ സോമാലിയൻ കടൽ കൊള്ളക്കാർ പിടിച്ചടുത്തപ്പോൾ അത് ധൃതഗതിയിൽ തിരിച്ചു പിടിക്കാനും  കൊള്ളക്കാരെ ഒന്നടങ്കം കൊല്ലാനും […]

മനോഹരമായ ഇന്തോനേഷ്യയിലേക്ക് സ്വാഗതം

മലയാളം വാർത്തകളിൽ ഒരു പക്ഷെ ഭൂകമ്പത്തിന്റെ പേരിൽ മാത്രം അറിയപ്പെടുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ. ഗൾഫ് മലയാളികളിൽ പലരും അത് ദരിദ്രരായ കുറച്ചു വീട്ടു വേലക്കാരികളുടെ നാടാണെന്നും കരുതി പോരുന്നു. എന്നാൽ ഇന്തോനേഷ്യ സന്ദർശിക്കുന്ന ഏതൊരാൾക്കും ഈ തെറ്റിധാരണ പിന്നീട് തിരുത്തേണ്ടി വരും. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ആയ ഡൊണാൾഡ് ട്രംപ് പോലും അങ്ങിനെ ഒരിക്കൽ കുമ്പസാരിച്ചിട്ടുണ്ട്. വര്ഷങ്ങള്ക്കു മുമ്പ് തന്നെ ഇന്തോനേഷ്യയിൽ റിയൽ എസ്റ്റേറ്റ്, ഹോട്ടൽ മേഖലകളിൽ ട്രംപ് നിക്ഷേപിച്ചിട്ടുണ്ട്. ബറാക്ക് ഒബാമയാകട്ടെ, ജക്കാർത്തയിൽ അമ്മയോടൊപ്പം […]

ഞങ്ങളെ കുറിച്ച് രണ്ടു വാക്ക്

പ്രവാസ ത്വരയുള്ള മലയാളികൾ, ഗൾഫ് കണ്ടെത്തിയതോടെ മറന്ന് പോയ ഒരു മേഖലയാണ് തെക്കു കിഴക്കൻ ഏഷ്യ. ഇതിൽ മലേഷ്യ, സിങ്കപ്പൂർ, ബർമ, ഇൻഡോനേഷ്യയിലെ സുമാത്ര മേഖല എന്നിവ ഒരു കാലത്തു സജീവ മലയാളി സാന്നിധ്യം ഉണ്ടായിരുന്ന പ്രദേശങ്ങൾ ആയിരുന്നു. ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ ‘മർത്തബക് ‘ എന്ന ഭക്ഷണത്തിന്റെ ഉപജ്ഞാതാക്കൾ തന്നെ മലബാറിൽ നിന്നും അക്കാലത്തു കുടിയേറിവരായിരുന്നു. മലയാള സഞ്ചാര സാഹിത്യത്തിന്റെ പിതാവായ എസ് . കെ. പൊറ്റെക്കാട് 1953 -ൽ ഇന്തോനേഷ്യ സന്ദർശിക്കുന്ന കാലത്തു തന്നെ 3 […]