ഇന്തോനേഷ്യയിൽ ഏതു ടെലിഫോൺ ദാതാവിന്റെ സേവനം തെരഞ്ഞടുക്കണം?

ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമായ രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ. 4G നഗരങ്ങളിലും, 3G ഗ്രാമങ്ങളിലും വ്യാപകമായി ലഭ്യമാണ്.  ഇവിടെ മിക്കവാറും ബസ്സുകളിലും, റെസ്ടാറന്റുകളിലും ഇന്റർനെറ്റ് സേവനം സൗജന്യമാണ്.  നിരവധി മൊബൈൽ ഫോൺ സേവന ദാതാക്കൾ ഉള്ളത് കൊണ്ടും പല വിധ ഓഫറുകൾ കാണുന്നത് കൊണ്ടും നിങ്ങള്ക്ക് ഏതു സിംകാർഡ് വാങ്ങണമെന്ന സംശയം കാണും.  ഇൻഡോനേഷ്യയിൽ  6 പ്രമുഖ ടെലിഫോൺ  സേവന  ദാതാക്കളുണ്ട്.  പലപ്പോഴും 10 – ഓ 50 -ഓ ഇന്ത്യൻ രൂപക്കു താഴെ […]

ഇന്തോനേഷ്യൻ സർക്കാർ ‘സ്മാർട്’ ആയ കഥ

ഇൻഫർമേഷൻ ടെക്നോളജി ഉപയോഗപ്പെടുത്തി ഇന്തോനേഷ്യൻ സർക്കാർ എത്ര പെട്ടെന്ന് മുന്നേറുന്നുവെന്നു അറിയാൻ മലയാളികൾക്ക് താല്പര്യം ഉണ്ടാകും എന്ന് കരുതിയാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും  വ്യത്യസ്തമായി  ‘തുറന്ന സർക്കാർ ഡാറ്റ’ (Open Government Data)  എന്ന രീതിയാണ് ഇന്തോനേഷ്യൻ സർക്കാർ പിന്തുടരുന്നത്.  ഇതിനർത്ഥം സർക്കാർ കാര്യങ്ങൾ പൊതു ജനങ്ങളുടെ ഇടയിൽ തുറന്ന നിലയിൽ ലഭ്യമാണ് എന്നാണ്.  ഇന്ത്യയിലെ പോലെ RTI അപേക്ഷ സമർപ്പിച്ചതിന് ശേഷം സർക്കാർ ഡാറ്റക്ക് വേണ്ടി കാത്തിരിക്കേണ്ടതില്ല എന്ന് സാരം. […]

ജക്കാർത്തയിൽ ചെന്നാൽ മസ്സാജ് വേണോ, അതോ മസ്സാജ് പ്ലസ് വേണോ?

ജകാർത്തയിലെ രാത്രി ജീവിതം നിങ്ങൾ കരുതുന്നതിൽ നിന്നും ഭിന്നമായി, വർണാഭമായ രാത്രി ജീവിതം ജകാർത്തക്കുണ്ട്. ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും ക്ലബ്ബുകളും ബാറുകളും ഡിസ്കോത്തിക്കുകളും കാരോക്കെകളും സ്പാകളും ഒക്കെ, ജകാർത്ത നഗരത്തിന്റെ മുഖ മുദ്രകളാണ്. നഗരത്തിൽ താമസിക്കുന്ന പാശ്ചാത്യർ അടക്കമുള്ള വിദേശികളും , ചെറുപ്പക്കാരായ ഇവിടുത്തെ യുവതീ യുവാക്കളും, ധനാഢ്യരായ ബിസിനസുകാരും, വിനോദ സഞ്ചാരികളും ഒരേ പോലെ  ഇത്തരം ക്ലബ്ബുകൾ സന്ദശിക്കാറുണ്ട്.  റമദാൻ കാലത്തൊഴികെ ഇവയൊക്കെ സജീവമായ ആൾക്കൂട്ടങ്ങൾക്കു വേദിയാണ്. ഇന്തോനേഷ്യൻ മസ്സാജ് ഇവിടത്തെ ജീവിത ചര്യയുടെ […]

ജക്കാർത്തയിൽ ആനന്ദിക്കാം, പോരെങ്കിൽ ആർമാദിക്കാം !

കേരളത്തിന് സമാനമായ ഇളം ചൂടും മൺസൂൺ മഴകളും മാറി മാറി വരുന്ന കാലാവസ്ഥയാണ് ജകാർത്തക്കുള്ളത്. ജനസംഖ്യയിൽ ടോക്കിയോ കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ നഗരമാണ് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത. ദുബൈയെക്കാൾ പത്തിരട്ടി ജനം അധിവസിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള ഈ വൻ നഗരത്തിന് ലണ്ടൻ മെട്രോ നഗരത്തിന്റെ ഇരട്ടി വിസ്തൃതിയുണ്ട്. 300 ലധികം ഷോപ്പിംഗ് മാളുകൾ, അവയിൽ ITC യെ പോലുള്ള പടുകൂറ്റൻ ഷോപ്പിംഗ് മാളുകൾ നഗരത്തിൽ പലയിടത്തുമുണ്ട് താനും. ലോകത്തു ഏറ്റവും കൂടുതൽ ഷോപ്പിംഗ് മാൾ ഏരിയയുള്ള നഗരമാണ് […]