മുസ്ലിം ഫാഷൻ വസ്ത്രങ്ങളുടെ ലോക കേന്ദ്രമായി മാറുന്ന ഇന്തോനേഷ്യ

വൈവിധ്യമാർന്നതും സൗന്ദര്യമികവുള്ളതുമായ മുസ്ലിം വസ്‌ത്രങ്ങൾക്കു എക്കാലത്തും പ്രസിദ്ധമാണ് ഇന്തോനേഷ്യ. മുസ്ലിം സ്ത്രീകൾക്ക് ഇവിടുത്തെ സാമൂഹ്യ ജീവിതത്തിലുള്ള സ്ഥാനം പ്രകടമാക്കുന്നതാണ് അവരുടെ അതിവിപുലമായ വസ്‌ത്ര ശ്രേണി. മുസ്ലിം വസ്‌ത്രങ്ങൾ അണിയുന്ന സ്ത്രീകൾക്ക് പൊതുവെ വിശ്വസിക്കാവുന്ന പുരുഷനെയും അത് വഴി മെച്ചപ്പെട്ട കുടുംബ ജീവിതവും ലഭിക്കുന്നുവെന്ന് മനസ്സിലാക്കിയ കൗമാരക്കാരും വ്യാപകമായി മുസ്ലിം ഫാഷൻ വസ്‌ത്രങ്ങളിലേക്കു തിരിയുന്നതായാണ് കാണുന്നത്. മുസ്ലിം ഫാഷൻ വസ്‌ത്രങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും  വിൽപ്പനക്ക് നീക്കി വെച്ച  സമ്പൂർണമായ ഒരു നില (Floor)  പോലും ഇൻഡോനേഷ്യയിലെ വൻ ഷോപ്പിംഗ് […]

ഇൻഡോനേഷ്യയിലെ ഇന്ത്യക്കാരുടെ സാന്നിധ്യം

ഇന്ത്യ- ഇന്തോനേഷ്യ ബന്ധത്തിന് ചുരുങ്ങിയത് 1000 വർഷത്തിന് മുകളിലുള്ള അറിയപ്പെടുന്ന ചരിത്രമുണ്ടെന്നാണ് കരുതുന്നത്.  പതിമൂന്നാം നൂറ്റാണ്ടിൽ ഗുജറാത്തിൽ  നിന്നെത്തിയ  സൂഫി ചിന്തയുള്ള മുസ്ലിം കച്ചവടക്കാർ ആയിരുന്നു ഇസ്‌ലാം ഇന്തോനേഷ്യയിൽ പ്രചരിപ്പിച്ചത് എന്നാണ് ചരിത്രം. 1990 ലെ സ്ഥിതി വിവരണ കണക്കിൽ മൂന്ന് ലക്ഷത്തോളം ഇന്ത്യൻ വംശജർ സുമാത്രയിൽ മാത്രം ഉണ്ടായിരുന്നുവത്രേ . അവരൊക്കെ ഇന്ന് ഇന്തോനേഷ്യൻ സമൂഹത്തിന്റെ പൂർണ ഭാഗമായി മാറി കഴിഞ്ഞു. ഇന്ത്യൻ വംശജരുടെ കൂട്ടത്തിൽ ഏറ്റവും സമ്പന്നരായ സമൂഹം സിന്ധികളാണ്.  ഇന്തോനേഷ്യൻ പൗരത്വമുള്ള ഇവരാണ്  ഇന്തോനേഷ്യയുടെ ടെക്‌സ്‌റ്റൈൽസ് മേഖലയുടെ […]

ഇന്തോനേഷ്യ, മലേഷ്യ, സിങ്കപ്പൂർ, തായ്‌ലൻഡ്, ഏതാണ് വിനോദ സഞ്ചാരികളുടെ സ്വർഗം?

ടൂറിസം സാധ്യതകളുടെ കാര്യത്തിൽ മലേഷ്യ, സിങ്കപ്പൂർ, തായ്‌ലൻഡ്, എന്നിവയെ അപേക്ഷിച്ചു ഇന്തോനേഷ്യക്കു  എന്തെങ്കിലും കുറവുകളുണ്ടോ?  ഈ ലേഖകൻ മേല്പറഞ്ഞ രാജ്യങ്ങളിലെല്ലാം വ്യാപകമായി   സഞ്ചരിച്ചിട്ടുണ്ട് . ഇപ്പോൾ  ഇന്തോനേഷ്യ പ്രതിവര്ഷം 10 മില്യൺ വിദേശ ടൂറിസ്റ്റുകളെ സ്വ്വീകരിക്കുകയും 12 ബില്യൺ ഡോളർ വരുമാനം നേടുകയും ചെയ്യുന്നുണ്ട്. ഇന്തോനേഷ്യയുടെ GDP പ്രതി വര്ഷം US$870 ബില്യൺ ആണെന്നിരിക്കെ വിദേശ ടൂറിസത്തിൽ നിന്നും രാജ്യം നേടുന്നതു വളരെ തുച്ഛമായ തുകയാണെന്നു കാണാം. ഇന്ത്യയുടെ  ജിഡിപി  $ 2095 ബില്യൺ ഉണ്ടെങ്കിലും ഇന്തോനേഷ്യയുടെ […]

ഇന്ത്യൻ വിനോദ സഞ്ചാരികൾക്കു 30 ദിവസത്തെ ഇന്തോനേഷ്യൻ വിസ സൗജന്യം !

ഇൻഡോനേഷ്യൻ വിസ ഇന്ത്യൻ പൗരത്യമുള്ളവർ ഇന്തോനേഷ്യ സന്ദർശിക്കാൻ വിസക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും ചില സമുദ്ര തുറമുഖങ്ങളിലും 30 ദിവസം പ്രാബല്യമുള്ള വിനോദ സഞ്ചാരികൾക്കായുള്ള വിസ സൗജന്യമായി ലഭ്യമാണ്. നിങ്ങൾ ഇന്തോനേഷ്യയിൽ എത്തിയാൽ വിമാനത്താവളത്തിലെ വിസ ഓൺ അറൈവൽ  (VOA : Visa On Arrival) എന്നെഴുതിയ കൗണ്ടറിനടുത്തു നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിക്കുക. നിങ്ങളുടെ പേര്, ജനന തിയതി , തൊഴിൽ, പാസ്പോര്ട്ട് നമ്പർ, പൗരത്വം, നിങ്ങൾ വന്നതും തിരിച്ചു പോകുന്നതുമായ വിമാനത്തിന്റെ  കോഡ് […]

കേരളത്തിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള എളുപ്പ മാർഗം

കൊച്ചിയിൽ നിന്ന് നേരിട്ട് വിമാന സര്വീസ് വന്നാൽ ഏകദേശം ദുബൈയിലേക്കുള്ള സമയം കൊണ്ട് ജക്കാർത്തയിൽ എത്താം. നിലവിൽ കൊച്ചിയിൽ നിന്ന് ക്വാലാലംപുർ വഴിയോ, സിങ്കപ്പൂർ വഴിയോ, കൊളംബോ വഴിയോ യാത്ര ചെയ്യുന്നതാണ് ഉത്തമം. ഇതിൽ കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന മലിൻഡോ എയർ വളരെ മെച്ചപ്പെട്ട സേവനം കുറഞ്ഞ ചിലവിൽ നൽകുന്നുണ്ട്. ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ ലയൺ എയർ എന്ന കമ്പനിയുടെയും മലേഷ്യൻ കമ്പനിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മലിൻഡോ എയർ. 20,000 രൂപക്ക് താഴെ പോലും മടക്ക യാത്ര […]