ലോക ബാങ്കിന്റെ പുതിയ കണക്കുകൾ പ്രകാരം ജി 20 വികസ്വര രാജ്യങളുടെ ഗ്രൂപ്പിൽ ചൈനയെക്കാളും ഇന്ത്യയെക്കാളും വേഗത്തിൽ ഇന്തോനേഷ്യയിൽ നിങ്ങള്ക്ക് ബിസിനസ് തുടങ്ങാൻ കഴിയും. ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പത്തിന്റെ ലോക റാങ്കിങ്ങിൽ (2017) ചൈനയെയും പിന്നിലാക്കി ഇന്തോനേഷ്യ 72- ആം സ്ഥാനത്തേക്ക് കുതിച്ചു. ഈ വര്ഷം 100 ലേക്ക് ഉയർന്ന ഇന്ത്യയാകട്ടെ, നില കാര്യമായി മെച്ചപ്പെടുത്തി. ഇത് തുടര്ച്ചയായ മൂന്നാം വർഷമാണ് ഇന്തോനേഷ്യയുടെ റാങ്ക് വ്യാപാര സൗഹൃദ സൂചികയിൽ മുമ്പുള്ള 129 – ൽ നിന്ന് വലിയ പോയന്റുകളുടെ വ്യത്യാസത്തിൽ കുത്തനെ ഉയരുന്നത്. നിലവിലുള്ള വേഗതയിൽ പോയാൽ 2018 ലെ സൂചികയിൽ ഇന്തോനേഷ്യ 65 ആം സ്ഥാനത്തേക്കുയരുമെന്നാണ് പ്രവചനം.
ഈ വർഷത്തെ സൂചികയിൽ 19 പോയന്റാണ് ഇന്തോനേഷ്യ ഉയർന്നത്. ഉപസൂചികകളിൽ വൈദുതി ലഭ്യതയിലും പ്രശ്ന പരിഹാരങ്ങളിലും 38 ആം സ്ഥാനവും ന്യൂനപക്ഷ നിക്ഷേപകർക്കുള്ള സുരക്ഷിതത്വത്തിൽ 43 ആം സ്ഥാനവും വായ്പാ ലഭ്യതയിൽ 55 സ്ഥാനവും ലോകത്ത് ഇന്തോനേഷ്യക്കുള്ളതായി ലോക ബാങ്ക് കണ്ടെത്തി. രാജ്യം മെച്ചപ്പെടുത്തേണ്ടതും നിലവിൽ കാല ദൈർഘ്യം വരുന്നതുമായ മേഖലകൾ നികുതിയിടപാടുകൾ, നിർമാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി, പ്രോപ്പർട്ടി രെജിസ്ട്രേഷൻ, അതിർത്തിക്കപ്പുറമുള്ള കച്ചവടം, കരാർ ഉറപ്പാക്കൽ എന്നിവയാണെന്ന് സൂചിക വിലയിരുത്തുന്നു.
ഏഷ്യൻ മേഖലയിൽ ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ കഴിയുന്ന രാഷ്ട്രങ്ങളിൽ സിംഗപ്പൂർ 2, ദക്ഷിണ കൊറിയ 4, ഹോങ്കോങ് 5 , തായ്വാൻ 15, തായിലാൻഡ് 26, എന്നിവയാണ് മുന്നിൽ. ലോക വ്യാപാര സൂചിക പ്രകാരം അമേരിക്ക 6 , യു. എ. ഇ 21, മലേഷ്യ 24 , തുർക്കി 60, ബഹ്റൈൻ 66, ഒമാൻ 71 , ചൈന 78, ഖത്തർ 83 , സൗദി അറേബ്യ 92, ഇന്ത്യ 100 , കുവൈറ്റ് 102 എന്നിങ്ങനെയാണ് റാങ്കിങ്.
കൂടുതൽ വിവരങ്ങൾക്ക് ലോകബാങ്കിന്റെ ബിസിനസ് റാങ്കിങ് സൈറ്റ് സന്ദർശിക്കുക