സുമാത്രയിലെ റിയാവു ഇസ്ലാമിക് യൂണിവേഴ്സിറ്റി കാമ്പസിലെ ഒരു കാന്റീൻ ഇന്തോനേഷ്യക്കാരനായ ഉടമ 9 വർഷത്തേക്ക് കൈമാറ്റം ചെയ്‌യാൻ ആഗ്രഹിക്കുന്നു. ഉടമയുടെ ഭാര്യ ഈ യൂണിവേഴ്സിറ്റിയിൽ തന്നെ അധ്യാപികയാണ്. വർഷത്തിൽ 10 മാസം തുറക്കുന്നതാണ് ഈ കാന്റീൻ. അവധി ദിവസങ്ങളിലും, റമദാനിലും യൂണിവേഴ്‌സിറ്റി അവധിക്കാലത്തും കാന്റീൻ പ്രവർത്തിക്കില്ല.

ഏകദേശം 17,00 വിദ്യാർത്ഥികളും, 800 ജോലിക്കാരും ഉള്ള ഈ സർവകലാശാലയിൽ മറ്റു രണ്ടു കാന്റീൻ കൂടെ പ്രവർത്തിക്കുന്നുണ്ട്. നിലവിലുള്ള ഉടമ ഒരു മത പണ്ഡിതനാണ്.  അദ്ദേഹം  ചോദിക്കുന്ന മതിപ്പു വില 17  ലക്ഷം ഇന്ത്യൻ രൂപയാണ്.  97,000 യു. എ. ഇ. ദിർഹം, 26,400 അമേരിക്കൻ ഡോളർ = ( 350 മില്യൺ ഇന്തോനേഷ്യൻ രൂപ).  നിലവിലുള്ള ഉടമസ്ഥൻ 12 വർഷത്തേക്കുള്ള വാടക ഒരുമിച്ചു അടച്ചിരിക്കയാണ്. വാങ്ങുന്നയാൾ പിന്നീടുള്ള 9 വർഷത്തേക്ക് വാടക വേറെ കൊടുക്കേണ്ടി വരില്ല. വൈദ്യുതി പോലുള്ള സർവീസ് ചാർജുകൾ തുടർന്ന് നടത്തുന്നയാൾ നൽകേണ്ടി വരുമെന്ന് മാത്രം.

മലായ് സംസ്കാരത്തിന് പ്രാമുഖ്യമുള്ള  സുമാത്രയിലെ പെകൻ ബാരു (Pekan Baru) എന്ന നഗരത്തിലാണ് ഈ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. സിംഗപ്പൂർ, ക്വാലാലംപൂർ എന്നീ നഗരങ്ങളിൽ നിന്നും കേവലം 300 കിലോ മീറ്ററിന് താഴെ ദൂരം മാത്രമുള്ള ഇന്തോനേഷ്യന് നഗരമാണ് പെകൻ ബാരു. സുമാത്രയിലെ റിയാവു (Riau) സംസ്ഥാനത്തിന്റെ തലസ്ഥാനമായ പെകൻ ബാരു ഇൻഡോനേഷ്യയിലെ സമ്പന്നമായ സംസ്ഥാനങ്ങളിൽ പെടുന്നു. പെട്രോൾ, പ്രകൃതി വാതകം, പാം ഓയിൽ, നാളികേരം, പേപ്പർ പൾപ്പ് എന്നിവയുടെ പ്രധാന വ്യവസായ കേന്ദ്രം കൂടെയാണ് റിയാവു സംസ്ഥാനം.

ബുകിതിങ്ങ്ഗി (Bukit Tinggi) നിവാസികൾക്ക്‌ കൂടുതൽ പ്രാമുഖ്യമുള്ള ഈ മേഖലയിൽ മലബാർ ഭക്ഷണ രീതിയോട് സാമ്യമുള്ളതും,  തേങ്ങാ പാൽ അരച്ച് ചേർത്ത് കറി വെക്കുന്നതുമായ, എരിവുള്ള  മസാകാൻ പാടാങ് (Masakan Padang) എന്ന ഭക്ഷണക്കൂട്ടുകളാണ്  കൂടുതൽ പ്രചാരത്തിലുള്ളത്.  പകൽ സമയങ്ങളിൽ ചെറിയ ചൂടും വൈകുന്നേരങ്ങളിൽ പലപ്പോഴും ചാറ്റൽ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് ഈ നഗരത്തിനുള്ളത്.

ജീവിത ചെലവ് വളരെ കുറഞ്ഞ ഈ മേഖലയിൽ, ചക്ക, പൈനാപ്പിൾ, ദുരിയാൻ,  മാങ്കോസ്റ്റീൻ, തുടങ്ങിയ പഴവർഗങ്ങൾ ധാരാളമായി ലഭ്യമാണ്. കേരളത്തിലേത് പോലുള്ള പച്ചക്കറികളും, ഇറച്ചിയും, മീനുമൊക്കെ മറ്റേതൊരു ഇന്തോനേഷ്യൻ നഗരത്തിലുമെന്ന പോലെ ഇവിടെ ലഭിക്കും. സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇൻഡോനേഷ്യയിലെ മറ്റു നഗരങ്ങളിലേക്കും വിമാന യാത്ര ചെയ്‌യാവുന്ന  സുൽത്താൻ ശരീഫ് കാസിം അന്താരാഷ്‌ട്ര വിമാനത്താവളവും പെകൻ ബാരുവിലുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ദയവായി +62 81382049183 എന്ന നമ്പറിൽ വിളിക്കുകയോ, വാട്ട് സ്‌ അപ്പ് വഴിയോ ബന്ധപ്പെടുക.

യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ് സൈറ്റ് താഴെ

http://uir.ac.id/