ഇന്തോനേഷ്യൻ ഗവണ്മെന്റ് സോവറിന് ഫണ്ട് നിക്ഷേപങ്ങളാണ്  മറ്റേതൊരു രാജ്യങ്ങളെക്കാളും  കൂടുതൽ ലാഭം   തരുന്നതെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ലോകത്തു ഏറ്റവും കുറഞ്ഞ കടബാധ്യതയുള്ള വികസ്വര  രാജ്യമെന്ന ഖ്യാതിയാണ്  ഇന്തോനേഷ്യ ന്  ഗവണ്മെന്റ് ബോണ്ടുകളുടെ വിശ്വാസ്യത വർധിപ്പിക്കുന്ന പ്രധാന ഘടകം. 2016 -ൽ  ദുബായ് അടക്കമുള്ള  സ്റ്റോക്ക് എക്സ്ചേഞ്ച് കളിലൂടെ വിറ്റഴിച്ച 3 $ ബില്യൺ മൂല്യമുള്ള ഇസ്‌ലാമിക്  ബോണ്ട് നിക്ഷേപങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

മൊത്തം  ദേശീയ ഉത്പാദനത്തിന്റെ 2.5 % മാത്രം  ബജറ്റ് കമ്മിയും 24.6 % മാത്രം പൊതു കടവും മാത്രമുള്ള ഇന്തോനേഷ്യയുടെ സാമ്പത്തിക സുസ്ഥിരത മറ്റേതൊരു ഏഷ്യൻ  രാജ്യത്തെക്കാളും ദൃഢമാണ്.

എന്നാൽ  മൊത്തം ദേശീയ ഉത്പാദനത്തിന്റെ 67 % പൊതു കടമുള്ള രാജ്യമാണ് ഇന്ത്യ.  ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ കടബാധ്യതയും  കൂടെ പരിഗണിച്ചാൽ ഈ തുക  ആഭ്യന്തര ഉൽപാദനത്തിന്റെ 85 % എത്തുമെന്നാണ് കണക്കുകൾ.