ഇന്തോനേഷ്യൻ പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം തുടങ്ങുന്നത് സെപ്റ്റംബർ 1 , 1948 മുതലാണ്. ഇപ്പോൾ സേനയിൽ 10 ശതമാനത്തിലധികം വനിതകളാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ നിരവധി പേരടങ്ങുന്നതാണ് ഇന്തോനേഷ്യൻ വനിതാ പോലീസ്. ഉയർന്ന കാര്യക്ഷമത, അഴിമതി രഹിത പ്രതിച്ഛായ, കുട്ടികളോടും, സ്ത്രീകളോടും, പ്രായത്തിന് മുതിർന്നവരോടുമുള്ള ബഹുമാനം എന്നിവ കാരണം പൊതു ജനങ്ങൾക്ക് ഇവരോട് വളരെ മതിപ്പാണ്. ഭീകര വിരുദ്ധ സേന, ദേശീയ അഴിമതി നിർമാർജ്ജന കമ്മീഷൻ എന്നിവയിൽ അടക്കം എല്ലാ പോലീസ് വിഭാഗങ്ങളിലും വനിതാ പ്രാതിനിധ്യം കാണാം.