വൈവിധ്യമാർന്നതും സൗന്ദര്യമികവുള്ളതുമായ മുസ്ലിം വസ്‌ത്രങ്ങൾക്കു എക്കാലത്തും പ്രസിദ്ധമാണ് ഇന്തോനേഷ്യ. മുസ്ലിം സ്ത്രീകൾക്ക് ഇവിടുത്തെ സാമൂഹ്യ ജീവിതത്തിലുള്ള സ്ഥാനം പ്രകടമാക്കുന്നതാണ് അവരുടെ അതിവിപുലമായ വസ്‌ത്ര ശ്രേണി. മുസ്ലിം വസ്‌ത്രങ്ങൾ അണിയുന്ന സ്ത്രീകൾക്ക് പൊതുവെ വിശ്വസിക്കാവുന്ന പുരുഷനെയും അത് വഴി മെച്ചപ്പെട്ട കുടുംബ ജീവിതവും ലഭിക്കുന്നുവെന്ന് മനസ്സിലാക്കിയ കൗമാരക്കാരും വ്യാപകമായി മുസ്ലിം ഫാഷൻ വസ്‌ത്രങ്ങളിലേക്കു തിരിയുന്നതായാണ് കാണുന്നത്.

മുസ്ലിം ഫാഷൻ വസ്‌ത്രങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും  വിൽപ്പനക്ക് നീക്കി വെച്ച  സമ്പൂർണമായ ഒരു നില (Floor)  പോലും ഇൻഡോനേഷ്യയിലെ വൻ ഷോപ്പിംഗ് മാളുകളിൽ സാധാരണയാണ്.  വലിയ സ്റ്റോറുകൾ ആണെങ്കിൽ മുസ്ലിം ഫാഷന് മാത്രമായി ഒരു മേഖല സജ്ജീകരിച്ചിരിക്കുകയും ചെയ്യാറുണ്ട്.  കൂടാതെ ആയിരകണക്കിന് മുസ്ലിം വസ്ത്ര നിർമാതാക്കൾ സ്വന്തം ഷോറൂമിലൂടെയും മറ്റു വസ്ത്ര കടകളിലൂടെയും അവരുടെ ഉത്പന്നങ്ങൾ വിൽക്കുന്നു.

മോഡലുകളും ഫാഷൻ ഡിസൈനേഴ്‌സും, നിർമാതാക്കളും ഒത്തു ചേരുന്ന മുസ്ലിം വസ്‌ത്രങ്ങളുടെ ധാരാളം പ്രദർശങ്ങൾ ഇന്തോനേഷ്യയിൽ പല നഗരങ്ങളിലും സാധാരണയാണ്. അടുത്ത് വരാനിരിക്കുന്നതും രണ്ടാം വർഷത്തിലേക്കു കടക്കുന്നതുമായ ഒരു പ്രധാന  പ്രദർശനമാണ് മുഫസ്റ് – മുസ്ലിം ഫാഷൻ ഷോ ഫെസ്റ്റിവൽ  (MUFFEST) . ഏപ്രിൽ 6 മുതൽ 9 വരെ ജകാർത്ത കൺവെൻഷന് സെന്ററിൽ നടക്കുന്ന ഈ ഫാഷൻ ഷോയിൽ 250 മുസ്ലിം ഫാഷൻ ബ്രാൻഡുകളും നൂറുകണക്കിന് ഡിസൈനേഴ്സും പങ്കെടുക്കുന്നുണ്ട്. കൂടാതെ ഇൻഡോനേഷ്യയിലെ പ്രസിദ്ധരായ ഹലാൽ സൗന്ദര്യ സംവർദ്ധക വസ്തു നിർമാതാക്കളുടെ സാന്നിധ്യവും ഉണ്ടാകും.

ഏപ്രിൽ ആദ്യവാരം ജക്കാർത്തയിൽ നടക്കുന്ന മുസ്ലിം ഫാഷൻ ഫെസ്റ്റിവലിൽ  പങ്കെടുക്കുവാനോ, മുസ്ലിം ഫാഷൻ  വസ്ത്ര നിർമാതാക്കളെയോ, ഡിസൈനർമാരെയോ  നേരിട്ട് കാണുവാനോ താല്പര്യമുള്ള മലയാളികൾ ദയവായി ഞങ്ങളുടെ വാട്‍സ് അപ്പ്  നമ്പറിൽ  +62 821 2262 3636 ബന്ധപെടുക 

മുസ്ലിം ഫാഷൻ വസ്‌ത്രങ്ങളുടെ കയറ്റുമതിയിൽ ഇന്തോനേഷ്യ പ്രതിവർഷം 10 % ത്തിലധികം വർദ്ധനവ് നേടുകയും 2016 ലെ കയറ്റുമതിയിൽ 1.7 $ ബില്യൺ വരുമാനം നേടുകയും ചെയ്തു. ഇന്തോനേഷ്യൻ വസ്‌ത്രങ്ങൾ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, കാനഡ, ബെൽജിയം, യു . എ. ഇ, ജപ്പാൻ, ജർമ്മനി, ദക്ഷിണ കൊറിയ, കസാഖിസ്ഥാൻ, ചൈന എന്നിവയാണ്.

ഇന്തോനേഷ്യൻ മുസ്ലിം ഫാഷൻ ഡിസൈനർ ആയ അനീസ ഹാസിബൂന് Anniesa Hasibuan പാശ്ചാത്യ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായത് ഇയ്യിടെയാണ്. പ്രസിദ്ധമായ ന്യൂയോർക്ക് ഫാഷൻ വീക്കിൽ ലോകത്തിലാദ്യമായി ഹിജാബ് ഫാഷൻ കളക്ഷൻ അവതരിപ്പിക്കാൻ അവസരം ലഭിച്ചത് അവർക്കായിരുന്നു.

“ഞാൻ നിങ്ങളുടെ വേദിയിലെത്തിക്കുന്നതു മുസ്ലിം സ്ത്രീകളുടെ മനോഹരമായ സ്വരമാണ്. സമാധാനവും അന്താരാഷ്ട്ര മൂല്യങ്ങളും ഫാഷനിൽ കൂടെ തന്നെ ഞങ്ങൾക്ക് പ്രതിഫലിപ്പിക്കാനാകും. വൈജാത്യങ്ങളിലും, വ്യത്യാസങ്ങളിലും സൗന്ദര്യമുണ്ട്. അത് ആരേയും ഭയപ്പെടുത്തുകയില്ല. എല്ലാവർക്കും ഫാഷൻ ലഭ്യമാകണമെന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട് ” അനീസ ഹാസിബൂന് എ. എഫ്. പി യോട് പറഞ്ഞു.