കഴിഞ്ഞ മൂന്നു വർഷത്തിനിടെ മാത്രം ഇൻഫർമേഷൻ ടെക്‌നോളജി ആധാരമാക്കിയ   20 ഇന്ത്യൻ സ്റ്റാർട് അപ്പ് കമ്പനികൾ ഇന്തോനേഷ്യയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.   2016 ലാകട്ടെ, ഇൻഡോനേഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റാർട് അപ്പ് സ്ഥാപനമായ , 1.3  $ ബില്യൺ മതിപ്പു വിലയുള്ള  Go-Jek, ഇന്ത്യയിലെ  ആരോഗ്യ പരിപാലന മേഖലയിൽ പ്രവർത്തിച്ചിരുന്ന ‘ പിയാന്ത'(Pianta)  അടക്കം രണ്ടു ഐ ടി സ്ഥാപനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യയി ലെ പ്രസിദ്ധമായ ഡിജിറ്റൽ മീഡിയ സ്ഥാപനം, SVG  India യുടെ ഇന്തോനേഷ്യൻ കമ്പനി, ഇവിടെ ഇന്ത്യയേക്കാൾ ക്രിയാത്മകതയും സാധ്യതയും കാണുന്നു. 

2016-ലെ കണക്കു പ്രകാരം ഇന്തോനേഷ്യൻ ജനസംഘ്യയുടെ 40 ശതമാനം ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. 2018 ൽ ഇത് 123 മില്യൺ ആകും. ഇപ്പോൾ  ലോകത്തു ഏറ്റവും കൂടുതൽ വേഗത്തിൽ (19%) വളരുന്ന   മൊബൈൽ ഇന്റർനെറ്റ് വിപണിയാണ് ഇന്തോനേഷ്യയുടേത്.

മേല്പറഞ്ഞ 20 ഇന്ത്യൻ സ്റ്റാർട് അപ്പ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതു  വിവര സാങ്കേതിക മേഖലയിലാണ് . പുറത്തു നിന്നും ഭക്ഷണം കഴിക്കുന്ന ഇന്തോനേഷ്യൻ രീതിയിൽ ആകൃഷ്ടരായാണ്, ഇന്ത്യയിലെ ZOMATO എന്ന സ്ഥാപനം ഇവിടെ രണ്ടു വര്ഷം മുമ്പ് പ്രവർത്തനം തുടങ്ങിയത്.  ഡോക്ടർമാരുടെ ഡാറ്റാബേസ് ഉപഭോക്താക്കള്ക്ക് നൽകുന്ന PRACTO,  സിനിമാ, ഇവന്റ് ടിക്കറ്റ് ഓൺ ലൈൻ ആയി നൽകുന്ന BookMyShow, കാറുകളുടെ വിവരങ്ങൾ നൽകുന്ന ഇന്ത്യയിലെ Cardekhoയുടെ കീഴിലുള്ള   carbay. co.id  , മാർക്കറ്റിംഗ് ഓട്ടോമേഷൻ അടിസ്ഥാനമാക്കി ഇ-കൊമേഴ്‌സിനെ സഹായിക്കുന്ന BETAOUT, മൊബൈൽ  ഫോൺ സാന്നിധ്യം തിരിച്ചറിഞ്ഞു പരസ്യങ്ങൾ പ്രചരിപ്പിക്കുന്ന INMOBI, ഡെലിവറി വിപണി കൈകാര്യം ചെയ്യുന്ന FABELIO, എന്നിവയൊക്കെ ഇന്തോനേഷ്യയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ്  കമ്പനികളാണ്. ഇവരിൽ ചിലരൊക്കെ സിങ്കപ്പൂർ കേന്ദ്രത്തിൽ നിന്നും ഇന്തോനേഷ്യയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചവരാണ്.

ടാറ്റ, ബിർള, അദാനി, ഗോദ്‌റെജ്‌, ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടി വി എസ്‌ തുടങ്ങി 400 ലധികം ഇന്ത്യൻ കമ്പനികൾ ഇന്തോനേഷ്യയിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ കമ്പനികൾ ഇത് വരെ ഇവിടെ15 ബില്യൺ അമേരിക്കൻ ഡോളർ  നിക്ഷേപം  നടത്തിയതായി എംബസി പറയുന്നു.