ഇണകളെ കണ്ടെത്തുവാനും വിവാഹം കഴിക്കാനുമുള്ള സ്വാതന്ത്ര്യം പെണ്ണിനും ആണിനും വക വെച്ച് കൊടുക്കുന്ന രീതിയാണ് ഇന്തോനേഷ്യയിലുള്ളത്. ജോലി സ്ഥലത്തോ, യാത്രക്കിടയിലോ, വിദ്യാഭ്യാസത്തിനിടെയോ ഒക്കെ പ്രണയത്തിലാകുന്നതിനു സാമൂഹ്യ വിലക്കില്ലാത്ത രാജ്യമാണ് ഇന്തോനേഷ്യ.

ഇണയെ പരിചയപ്പെട്ടു കഴിഞ്ഞാൽ പരസ്പരം മനസ്സിലാക്കാനായി നിരന്തരമായി കണ്ടു മുട്ടുവാൻ ശ്രമിക്കുകയാണ് ഇവർ ചെയ്യുക. ഭക്ഷണ ശാലകളിലും മറ്റും സംസാരിച്ചിരിക്കുകയും, പെൺകുട്ടിയുടെ താമസസ്ഥലത്തേക്ക് വണ്ടിയിൽ എത്തിച്ചു കൊടുക്കുകയുമൊക്കെ ഇക്കാലത്തു  പതിവാണ്.  വിവാഹത്തിന് മുമ്പ് തന്നെ പ്രതിശ്രുത വരനെ വധു  അവളുടെ വീട്ടിലേക്കു ക്ഷണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യാറുണ്ട്.  ഒരു സുഹൃത്തു എന്ന നിലയിൽ പരിചയപ്പെടുത്തുകയാണ് പതിവെങ്കിലും  മകൾക്കു അയാളിൽ  താല്പര്യം ഉള്ള വിവരം വീട്ടുകാർക്കു ഇതിനകം മനസ്സിലായി കാണും.

പിന്നീട്  വിവാഹത്തിന്  വധു സമ്മതിച്ചാൽ അവളുടെ രക്ഷിതാക്കളെ നേരിൽ ചെന്ന് കണ്ടു വിവാഹാഭ്യർത്ഥന നടത്താം. സാധാരണ ഗതിയിൽ മകളുടെ അഭിപ്രായത്തെ രക്ഷിതാക്കൾ നിരാകരിക്കില്ല.  പ്രായമോ, വിദ്യാഭ്യാസമോ, കുടുംബ പാരമ്പര്യമോ, ഗോത്രമോ, സമ്പത്തോ ഒന്നും രക്ഷിതാക്കൾ സാധാരണ പരിഗണിക്കാറില്ല. വധൂ വരന്മാരുടെ മനപൊരുത്തവും സന്തോഷവുമാണ് രക്ഷിതാക്കൾക്കിവിടെ പ്രധാനംസാംസ്കാരികമായ കാരണങ്ങളാൽ ആസിയാൻ രാജ്യങ്ങളിൽ  പൊതുവെ  ബഹുഭാര്യത്വത്തിനും  പ്രായ കൂടുതലുള്ള പുരുഷനുമായുള്ള യുവതികളുടെ വിവാഹത്തിനും  സാമൂഹ്യ അംഗീകാരമുണ്ട്.

ഇന്തോനേഷ്യയിൽ സ്ത്രീധനം കൊടുക്കുന്ന പതിവില്ല. മുസ്ലിം പുരുഷൻമഹർആയി നാമ മാത്രമായ ഒരു തുക മാത്രം നൽകിയാൽ മതി. ഭംഗിയായി വസ്ത്ര ധാരണം  ചെയ്‌യുന്നവരും , വൃത്തിയുള്ളവരും, ഭർത്താവിനെ നേതാവ് (imam) ആയി കണക്കാക്കുന്നവരുമായ   ഇന്തോനേഷ്യൻ സ്ത്രീകൾക്കു സ്വർണ ഭ്രമമില്ല.

 ഒരു മധ്യ വർഗ കുടുംബത്തിന്റെ വിവാഹ ചിലവുകൾക്കു  രണ്ടു മുതൽ നാല്  ലക്ഷം ഇന്ത്യൻ രൂപ മതിയാകും. ഇതിൽ ആയിരത്തോളം അതിഥികൾ പങ്കെടുക്കുന്ന വിവാഹവേദി യുടെ എല്ലാ ചിലവുകളും,  വധൂവരന്മാരെ അനുഗമിക്കുന്ന തോഴികൾ, തോഴന്മാർ, വസ്ത്രങ്ങൾ , പാട്ടുകാർ, ഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപെടുംസാധാരണ എല്ലാ കാര്യങ്ങളും മൊത്തമായി വെഡിങ് ഓർഗനൈസറെ ഏല്പിക്കയാണ് പതിവ്. പിന്നെ എല്ലാം സിനിമാ സ്റ്റൈലിൽ വളരെ ഭംഗിയോടെയും അച്ചടക്കത്തോടെയും നടക്കും.