സാംസ്കാരികമായ കാരണങ്ങളാൽ ഇന്തോനേഷ്യ അടക്കമുള്ള ആസിയാൻ രാജ്യങ്ങളിൽ  പൊതുവെ  ബഹുഭാര്യത്വത്തിനും  പ്രായ കൂടുതലുള്ള പുരുഷനുമായുള്ള യുവതികളുടെ വിവാഹത്തിനും  സാമൂഹ്യ അംഗീകാരമുണ്ട്.  വധൂ വരന്മാരുടെ മനപൊരുത്തവും സന്തോഷത്തിനുമുപരി പ്രായമോ, വിദ്യാഭ്യാസമോ, കുടുംബ പാരമ്പര്യമോ, ഗോത്രമോ, സമ്പത്തോ ഒന്നും വിവാഹ ബന്ധങ്ങളിൽ  വലുതായി പരിഗണിക്കുന്ന രീതി ഇന്തോനേഷ്യക്കാർക്കില്ല.  കഴിഞ്ഞ വര്ഷം 80 വയസുള്ള ബാലിയിലെ ഒരു ഹിന്ദു ഗോത്ര തലവൻ 18 വയസ്സുകാരിയെ വിവാഹം കഴിച്ച വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. 

ഇയ്യിടെ  ഇൻഡോനേഷ്യയിലെ ഏറ്റവും പ്രബലമായ ഒരു മുസ്ലിം പണ്ഡിത സംഘടനയുടെ (MUI- Majelis Ulama Indonesia) 74 വയസ്സുള്ള  ഉപാധ്യക്ഷൻ കെ.എഛ്. മഹ്‌റൂഫ്   വിവാഹം കഴിച്ചത് 30 വയസ്സുള്ള വെറു എസ്റ്റി ഹൻദായനി  എന്ന യുവതിയെയായിരുന്നു. സമാനമായ നിരവധി വിവാഹങ്ങൾ ഇന്തോനേഷ്യയിലും മലേഷ്യയിലും  നടക്കാറുണ്ട്.  

ചിത്രം ശ്രദ്ധിക്കുക : ഇടത്ത് നിന്ന് വലത്തോട്ട് : യൂസഫ് കല്ല (ഇന്തോനേഷ്യയുടെ നിലവിലുള്ള വൈസ് പ്രസിഡന്റ്)  വരൻ : ( കെ. എച് . മഹറൂഫ് 74 ),  വധു : (വെറു എസ്റ്റി ഹൻദായനി, 30 ), മുൻ ധനമന്ത്രി ഹത്താ രജാസ.

മലേഷ്യയിലെ അതിപ്രശസ്ത പാട്ടുകാരിയായ  സീത്തി നൂർ ഹലീസ തന്നെക്കാൾ 20 വയസ്സ് പ്രായമുള്ള വിവാഹ മോചിതനും 3 കുട്ടികളുടെ പിതാവുമായ ഖാലിദ് മുഹമ്മദ് ജിവയെ വരനായി  സ്വീകരിച്ചു സുദൃഢമായ  ദാമ്പത്യ ജീവിതം നയിക്കുന്നു. ( രണ്ടാമത്തെ ചിത്രം)

ഇന്തോനേഷ്യൻ,  മലേഷ്യൻ സ്ത്രീകൾ തന്നെക്കാൾ പ്രായം കുറഞ്ഞ പുരുഷന്മാരുമായും  വിവാഹ ബന്ധത്തിൽ ഏർപ്പെടാറുമുണ്ട് . എല്ല്ലി സുഗുഗി എന്ന ഇന്തോനേഷ്യൻ ഹാസ്യ താരം, ഇയ്യിടെ  തന്നെക്കാൾ 15 വയസ്സ് താഴെയുള്ള ഒരു ചെറുപ്പക്കാരനെയാണ്  വിവാഹം ചെയ്തത്.  ചെറുപ്പക്കാരിയായ ഒരു മകളുള്ള  താരം പിന്നീട് തന്റെ പുതിയ ഭർത്താവിന് രണ്ടാമതൊരു ഭാര്യയെ കൂടെ വിവാഹം കഴിക്കാൻ അനുമതി നൽകിയതായി വാർത്ത വരികയും ചെയ്തു.  (ചിത്രം 3)