നിയമപരമായി   വിവാഹം കഴിച്ച വിദേശിയായ ഇണയെ സ്പോൺസർ ചെയ്‌യാൻ ഒരു ഇന്തോനേഷ്യൻ പൗര നായ ഭാര്യക്കോ, ഭർത്താവിനോ സാധ്യമാണ്. ആദ്യത്തെ 2 വര്ഷം ഓരോ വർഷവും പുതുക്കാവുന്ന റെസിഡൻസ്  പെർമിറ്റും, പിന്നീട് അമേരിക്കൻ ഗ്രീൻ കാർഡിന് സമാനമായ  5 വര്ഷത്തേക്കുള്ള പെർമനന്റ് പെർമിറ്റും നിയമ പ്രകാരം നേടാം. പിന്നീട് വിദേശിക്ക് നിയമപരമായി ഇന്തോനേഷ്യൻ പാസ്പോര്ട്ട് നേടാനും  കഴിയും.

മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ , ടർക്കിഷ് വംശജർ, പാശ്ചാത്യർ, അറബ് വംശജർ തുടങ്ങി  നിരവധി വിദേശികൾ  ഇന്തോനേഷ്യയിൽ നിന്ന് വിവാഹം കഴിച്ചു സ്ഥിരതാമസമാക്കിയവരായുണ്ട്.

ഇന്തോനേഷ്യയിൽ വിദേശ നിക്ഷേപം നടത്തുന്നയാൾക്കും ക്രമ പ്രകാരം ഇന്തോനേഷ്യൻ പാസ്പോര്ട്ട് നേടാനാകും.  ഇൻഡോനേഷ്യയിലെ ഫോർബസ്‌  ബില്യനയർ ലിസ്റ്റിൽ 5.3 ബില്യൺ ആസ്തിയോടെ നാലാം സ്ഥാനത്തുള്ള ഇന്ത്യൻ വംശജനായ ശ്രീ പ്രകാശ് ലോഹിയ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു , ഇന്തോനേഷ്യൻ പൗരത്വം നേടിയയാളാണ്.

ഇന്തോനേഷ്യൻ പാസ്പോര്ട്ട് ഉപയോഗിച്ച് ആസിയാനിലെ എല്ലാ രാജ്യങ്ങളിലും വിസ ഇല്ലാതെ യാത്ര ചെയ്യാം.   വിസ നിയന്ത്രണ സൂചികയുടെ കണക്കു പ്രകാരം ഇന്തോനേഷ്യൻ പാസ്പോര്ട്ട്  ഉള്ളയാൾക്കു 58  രാജ്യങ്ങളിൽ വിസയില്ലാതെയോ, വിസ ഓൺ അറൈവൽ ആയോ  യാത്ര ചെയ്‌യാനാകും. ഇപ്പോൾ ജപ്പാൻ അടക്കമുള്ള പല  രാജ്യങ്ങളും ഇന്തോനേഷ്യൻ പാസ്പോര്ട്ട് ഉള്ളവർക്ക് വിസ ഓൺ അറൈവൽ നൽകുന്നുണ്ട്.