ഇന്തോനേഷ്യയിൽ ഉൽഭവിച്ച ആയോധന കലയായ ‘പെൻചാക് സിലാത് ‘  (Pencak Silat) പിന്നീട് മലായ് ഉപ ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന മലേഷ്യ, ബ്രൂണെ, സിങ്കപ്പൂർ, ഫിലിപ്പൈൻസിന്റെ തെക്കൻ സംസ്ഥാനങ്ങൾ എന്നിവയിൽ വ്യാപകമായി. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘പെൻചാക് സിലാത് ‘ പഠിപ്പിക്കുന്നുണ്ട്.

ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ സമരങ്ങളടക്കമുള്ള എല്ലാ പ്രതിരോധ മേഖലയിലും ഈ ആയോധനകലയുടെ മികവ് പ്രകടമാണ്.  2011ൽ ഒരു ഇൻഡോനേഷ്യൻ കപ്പൽ സോമാലിയൻ കടൽ കൊള്ളക്കാർ പിടിച്ചടുത്തപ്പോൾ അത് ധൃതഗതിയിൽ തിരിച്ചു പിടിക്കാനും  കൊള്ളക്കാരെ ഒന്നടങ്കം കൊല്ലാനും ഇന്തോനീസ്യൻ സൈന്യം നിയോഗിച്ചത്   ‘പെൻചാക് സിലാത്’ പരിശീലിച്ച പ്രത്യേക ദൗത്യ സംഘത്തെ ആയിരുന്നു.

ഇന്തോനേഷ്യൻ സ്‌കൂളുകളിലും സർവകലാ ശാലകളിലും  ‘പെൻചാക് സിലാത് ‘ വ്യാപകമായി പഠിപ്പിക്കുന്നുണ്ട്. .

ഈ പാരമ്പര്യ ആയോധന കലയുടെ ഇൻഡോനേഷ്യയിലെ മേൽനോട്ടം Indonesian Pencak Silat Association IPSI എന്ന ഇന്തോനേഷ്യൻ അസോസിയേഷന് ആണെങ്കിൽ അന്താരാഷ്ത്ര തലത്തിൽ PERSILAT എന്ന സംഘടനയാണ് അഫിലിയേഷൻ അടക്കമുള്ളവയുടെ ചുമതല നിർവഹിക്കുന്നത്.
ഫോട്ടോ: യോയോക് സന്ദോയോ