കൊച്ചിയിൽ നിന്ന് നേരിട്ട് വിമാന സര്വീസ് വന്നാൽ ഏകദേശം ദുബൈയിലേക്കുള്ള സമയം കൊണ്ട് ജക്കാർത്തയിൽ എത്താം. നിലവിൽ കൊച്ചിയിൽ നിന്ന് ക്വാലാലംപുർ വഴിയോ, സിങ്കപ്പൂർ വഴിയോ, കൊളംബോ വഴിയോ യാത്ര ചെയ്യുന്നതാണ് ഉത്തമം. ഇതിൽ കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന മലിൻഡോ എയർ വളരെ മെച്ചപ്പെട്ട സേവനം കുറഞ്ഞ ചിലവിൽ നൽകുന്നുണ്ട്. ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ ലയൺ എയർ എന്ന കമ്പനിയുടെയും മലേഷ്യൻ കമ്പനിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മലിൻഡോ എയർ. 20,000 രൂപക്ക് താഴെ പോലും മടക്ക യാത്ര ടിക്കറ്റുകൾ ഇവർ ഓഫർ ചെയ്യുന്നുണ്ട്. ബജറ്റ് എയർലൈൻസ് ആണെങ്കിലും മലിൻഡോ എയർ വിമാനങ്ങളിൽ ഭക്ഷണം, ടി. വി, വൈ ഫൈ, ആയാസകരമായ ഇരിപ്പിടങ്ങൾ, കൂടുതൽ ബാഗേജ് , എന്നീ സൗകര്യങ്ങൾ ലഭിക്കും. കൊച്ചിയിൽ നിന്ന് ജകാർത്തയിലേക്കു ഏറ്റവും കുറഞ്ഞ ദൈർഘ്യമുള്ള യാത്ര പ്രദാനം ചെയ്യുന്നതും മലിൻഡോ എയർ തന്നെയാണ്. ഈ റൂട്ടിൽ തന്നെ പറക്കുന്ന എയർ ഏഷ്യയിൽ യാത്ര ചെയ്‌താൽ ക്വാലാലംപൂരിൽ കൂടുതൽ സമയം തങ്ങേണ്ടി വരും.

മാലിൻഡോ എയറിൽ യാത്ര ചെയ്യുമ്പോൾ ശരാശരി 8 നും 16 നും ഇടക്കുള്ള സമയം എടുക്കാം. ഇതിൽ നിങ്ങൾ പറക്കുന്ന സമയം 6 മണിക്കൂറിനു താഴെ മാത്രമാണ്. ബാക്കി സമയം നിങ്ങള്ക്ക് മനോഹരമായ ക്വാലാലംപുർ വിമാനത്താവളത്തിൽ കറങ്ങി നടക്കാനും സെൽഫിയെടുക്കാനും ഉപയോഗിക്കാം.

മറ്റൊരു മാർഗം സിങ്കപ്പൂർ വഴി ഇന്തോനേഷ്യയിലേക്കു യാത്ര ചെയ്യലാണ്. എയർ ഇന്ത്യ, സിൽക്ക് എയർ, ടൈഗർ എയർ വെയ്‌സ് എന്നിവയിൽ കൂടെ കൊച്ചിയിൽ നിന്നുള്ള ടിക്കറ്റ് എടുത്താൽ സിങ്കപ്പൂർ വഴിയാണ് ട്രാൻസിറ്റ് വരുന്നത്. സിങ്കപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇന്തോനേഷ്യയിലെ നിരവധി നഗരങ്ങളിലേക്ക് പറക്കാനാകും. അതുമല്ലെങ്കിൽ കൊളംബോ വഴി ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ ജക്കാർത്തയിൽ എത്താം. ടിക്കറ്റ് എടുക്കുന്നതിനു മുമ്പ് ട്രാൻസിറ്റ് സമയം കൂടെ പരിഗണിക്കുക.

ഇന്ന് ഇന്ത്യയിൽ നിന്നും ഇന്തോനേഷ്യയിലെ ഒരൊറ്റ നഗരങ്ങളിലേക്കും നേരിട്ട് വിമാന സർവീസ് ലഭ്യമല്ല. ഇന്തോനേഷ്യയുടെ ദേശീയ വിമാന കമ്പനി ആയ ഗരുഡ ഇൻഡൻഷ്യ മുംബൈ- ജകാർത്ത റൂട്ടിൽ ഒരു സർവീസ് തുടങ്ങുന്നതായി വാർത്ത വന്നിട്ടുണ്ട്. ഇപ്പോൾ സിങ്കപ്പൂർ എയർലൈൻസ്, ജെറ്റ് എയർ എന്നിവയുമായി കോഡ് ഷെയർ ചെയ്താണ് ഗരുഡ ഇന്തോനേഷ്യ സർവീസ് നടത്തുന്നത്.

മലിൻഡോ എയർ വെബ് സൈറ്റ് സന്ദർശിക്കുക