മലയാളം വാർത്തകളിൽ ഒരു പക്ഷെ ഭൂകമ്പത്തിന്റെ പേരിൽ മാത്രം അറിയപ്പെടുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ. ഗൾഫ് മലയാളികളിൽ പലരും അത് ദരിദ്രരായ കുറച്ചു വീട്ടു വേലക്കാരികളുടെ നാടാണെന്നും കരുതി പോരുന്നു. എന്നാൽ ഇന്തോനേഷ്യ സന്ദർശിക്കുന്ന ഏതൊരാൾക്കും ഈ തെറ്റിധാരണ പിന്നീട് തിരുത്തേണ്ടി വരും. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ആയ ഡൊണാൾഡ് ട്രംപ് പോലും അങ്ങിനെ ഒരിക്കൽ കുമ്പസാരിച്ചിട്ടുണ്ട്. വര്ഷങ്ങള്ക്കു മുമ്പ് തന്നെ ഇന്തോനേഷ്യയിൽ റിയൽ എസ്റ്റേറ്റ്, ഹോട്ടൽ മേഖലകളിൽ ട്രംപ് നിക്ഷേപിച്ചിട്ടുണ്ട്. ബറാക്ക് ഒബാമയാകട്ടെ, ജക്കാർത്തയിൽ അമ്മയോടൊപ്പം നാല് വര്ഷം സ്‌കൂൾ ജീവിതം നയിച്ചയാളും.

പ്രവാസം ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു മലയാളിയെ, കേരളത്തിനേക്കാൾ മനോഹരമായ ഹരിത ഭംഗിയും സമാനമായ കാലാവസ്ഥയും ഗൾഫ് നഗരങ്ങളെക്കാൾ ഉയർന്ന സൗകര്യങ്ങൾ നൽകുന്ന നഗരങ്ങളുമായാണ് ഇന്തോനേഷ്യ വരവേൽക്കുക. ഒരു ഇന്ത്യൻ പൗരന്റെ വാർഷിക വരുമാനത്തിന്റെ മൂന്നിരട്ടി വരുമാനം ഒരു ഇന്തോനേഷ്യൻ പൗരനു ലഭ്യമാണ്. അത് കൂടാതെ, സാധാരണക്കാരന് വളരെ ഉയർന്ന തരത്തിലുള്ള ജീവിത സൗകര്യങ്ങൾ ലഭ്യമാണ് താനും.

ഇന്തോനേഷ്യയുടെ GDP പ്രതി വര്ഷം US$870 ബില്യൺ ആണ്.  ഇന്തോനേഷ്യയുടെ GDP യുടെ 41 ശതമാനവും വ്യവസായത്തിൽ നിന്നാണ്. സേവന  മേഖലയിൽ നിന്ന് 45 %, കാർഷിക മേഖല 14 % എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.  ഒരു ലിറ്റർ പെട്രോളിന് ഏകദേശം 31 രൂപ! അതിവേഗം വ്യവസായ വത്കരണം നടക്കുകയും ടൂറിസവുമായി ബന്ധപ്പെട്ട സേവന മേഖല വികസിക്കുകയും ചെയ്യുന്നതാണ് പുതിയ ഇന്തോനേഷ്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ  കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

യൂറോപ്‌  വൻകരയുടെ പാതി വലുപ്പം വരുന്ന 2 ദശലക്ഷം ചതുരശ്ര മൈൽ  വരുന്ന ഭൂമി ,  മൂന്നു സമയ മേഖലകൾ,  257 ദശലക്ഷം ജനസംഖ്യ, 17,400 ദ്വീപുകൾ, 10,000 ദ്വീപുകളിലും ജനവാസമില്ല. ആസിയാനിലെ  ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ഇന്തോനേഷ്യ. ഈ ബ്ലോക്കിലെ  40 % ജനങ്ങൾ താമസിക്കുന്നതും ഏറെ ഭൂവിസ്തൃതിയുള്ളതും ഇന്തോനേഷ്യക്കാണ് . ഇന്തോനേഷ്യയിൽ സ്ഥിരമായി വിമാന സർവീസ് ഉള്ള 186 എയർ പോർട്ടുകളും  37 വലിയ തുറമുഖങ്ങളുമുണ്ട്.

ഇന്തോനേഷ്യയുടെ നാലിരട്ടി ജനസംഖ്യയുള്ള ഇന്ത്യയിൽ,  എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള  122  വിമാനത്താവളങ്ങളിൽ  80  എണ്ണത്തിലാണ് സാധാരണയായി വിമാനം ഇറങ്ങുന്നത്.  ഇന്ത്യയിലെ വലിയ തുറമുഖങ്ങളുടെ എണ്ണം 13 ആണ്.

ഇന്ത്യൻ പൗരത്യമുള്ളവർ ഇന്തോനേഷ്യ സന്ദർശിക്കാൻ വിസക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും ചില സമുദ്ര തുറമുഖങ്ങളിലും 30 ദിവസം പ്രാബല്യമുള്ള വിനോദ സഞ്ചാരികൾക്കായുള്ള വിസ സൗജന്യമായി ലഭ്യമാണ്.

ഇന്തോനേഷ്യൻ കറൻസി

ഒരു ഇന്തോനേഷ്യക്കാരൻ നിങ്ങളോടു 100,000 ഇന്തോനേഷ്യൻ റൂപിയ ( SERATUS RIBU സെറാത്തുസ് റിബു) എന്ന് വില പറഞ്ഞാൽ അതിനു അർഥം നിങ്ങൾ 500 ഇന്ത്യൻ രൂപയ്‌ക്കു തുല്യമായ കൊടുക്കണം എന്ന് മാത്രമാണ്. നൂറായിരം എന്ന് കേൾക്കുമ്പോൾ തല കറങ്ങി വീഴേണ്ടതില്ല! 

ഒരു ലക്ഷം ഇന്തോനേഷ്യൻ റൂപിയ (SATU JUTA, സാത്തു ജൂട്ട) എന്നാൽ 5,000 ഇന്ത്യൻ രൂപ  മാത്രം . അല്ലെങ്കിൽ 75  അമേരിക്കൻ ഡോളർ, 280  യു. എ. ഇ. ദിർഹം / സൗദി റിയാൽ / ഖത്തർ റിയാൽ,  28 ഒമാനി റിയാൽ, ബഹ്‌റൈനി ദിനാർ എന്നൊക്കെ കരുതിയാൽ നിങ്ങള്ക്ക് തലകറക്കം ഒഴിവാക്കാം.

1970 ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി കാലത്തു ഇന്തോനേഷ്യൻ കറൻസിക്കു എഴുപതു ശതമാനം മൂല്യം നഷ്ടപ്പെട്ടു. അത് വരെ ഏഷ്യൻ മേഖലയിലെ ടൈഗർ ഇക്കോണമി എന്നാണു ഇന്തോനേഷ്യ അറിയപ്പെട്ടിരുന്നത്. പാശ്ചാത്യ സാമ്പത്തിക ശക്തികളുടെ കള്ളത്തരങ്ങൾ കൊണ്ടാണ് ഇത് സംഭവച്ചിത്. അതിനു ശേഷം ഇന്തോനേഷ്യക്കാരൻ കറൻസിയിലെ അവസാനത്തെ 3 പൂജ്യം കാര്യമായെടുക്കാറില്ല. പലപ്പോഴും വില പറയുമ്പോൾ അവസാന മൂന്നു പൂജ്യം ഇല്ല്ലാതെ തന്നെ പറയുന്ന രീതി പോലും ഉണ്ട്.

ലോകത്തിലെ ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി സ്വന്തമായ രാജ്യമാണ്  ഇന്തോനേഷ്യ. ക്രൂഡ് ഓയിൽ, പ്രകൃതി വാതകം,  പാം ഓയിൽ, ടിൻ, ബോക്‌സൈറ്റ് , കോപ്പർ, ഗോൾഡ്, റബ്ബർ, തുടങ്ങി എണ്ണമറ്റ പ്രകൃതി വിഭവങ്ങൾ. സവിശേഷമായ മത സൗഹാർദ്ദത്തിന്റെ ലോക കേന്ദ്രം. ഇസ്‌ലാം, കൃസ്ത്യൻ, ബുദ്ധ, ഹിന്ദു, കൺഫ്യൂഷ്യസ് മതങ്ങളുടെ സംഗമഭൂമി. ലോകത്തു ഏറ്റവും കൂടുതൽ മുസ്ലിംകൾ താമസിക്കുന്ന പൂർണ ജനാധിപത്യ രാജ്യം.

മലയാളികൾക്കു വീണ്ടും ഇന്തോനേഷ്യയെ പരിചയപ്പെടുത്തുകയാണ് www.kindonesia.com  ലക്ഷ്യമിടുന്നത്.

ഈ രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കോ, ഇവിടെ ബിസിനസ് അല്ലെങ്കിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കോ, അതുമല്ലെങ്കിൽ ഇവിടെ നിന്ന് വിവാഹ ബന്ധത്തിൽ ഏർപെടുവാനോ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകുകയാണ് ഞങ്ങളുടെ പ്രവർത്തന മേഖല.

ലോകബാങ്കിന്റെ  ബിസിനിസ് ചെയ്യുന്നതിന്റെ ലോക റാങ്കിങ്ങിൽ (2017)  ഇന്തോനേഷ്യക്കു   72 മത്തെ  സ്ഥാനമാണുള്ളത്.  ഇന്ത്യക്കു ഇത് 100 ആണ്. താരതമ്യം ചെയ്യുവാൻ അമേരിക്ക 6 ,    യു. എ. ഇ  21, മലേഷ്യ 24 ,  തുർക്കി 60, ബഹ്‌റൈൻ 66,   ഒമാൻ 66,  ചൈന 78, ഖത്തർ 83 , സൗദി അറേബ്യ 92, കുവൈറ്റ് 102 എന്നിവയും കണക്കിലെടുക്കുക.

ഒരു ദശകത്തിലധികമായി  ഇന്തോനേഷ്യയിലും രണ്ടു പതിറ്റാണ്ടായി ഗൾഫ് മേഖലയിലും നേടിയ വിപുലമായ ബന്ധങ്ങളും അനുഭവ സമ്പത്തും ഞങ്ങൾക്ക് പിറകിലുണ്ട്.