ജകാർത്തയിലെ രാത്രി ജീവിതം

നിങ്ങൾ കരുതുന്നതിൽ നിന്നും ഭിന്നമായി, വർണാഭമായ രാത്രി ജീവിതം ജകാർത്തക്കുണ്ട്. ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും ക്ലബ്ബുകളും ബാറുകളും ഡിസ്കോത്തിക്കുകളും കാരോക്കെകളും സ്പാകളും ഒക്കെ, ജകാർത്ത നഗരത്തിന്റെ മുഖ മുദ്രകളാണ്. നഗരത്തിൽ താമസിക്കുന്ന പാശ്ചാത്യർ അടക്കമുള്ള വിദേശികളും , ചെറുപ്പക്കാരായ ഇവിടുത്തെ യുവതീ യുവാക്കളും, ധനാഢ്യരായ ബിസിനസുകാരും, വിനോദ സഞ്ചാരികളും ഒരേ പോലെ  ഇത്തരം ക്ലബ്ബുകൾ സന്ദശിക്കാറുണ്ട്.  റമദാൻ കാലത്തൊഴികെ ഇവയൊക്കെ സജീവമായ ആൾക്കൂട്ടങ്ങൾക്കു വേദിയാണ്.

ഇന്തോനേഷ്യൻ മസ്സാജ്

ഇവിടത്തെ ജീവിത ചര്യയുടെ ഒരു പ്രധാന ഭാഗമാണ് മസ്സാജ്. അഥവാ പിജാഠ് (PIJAT) . ഇന്തോനേഷ്യയിലെ സ്പാകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകളിലെ ചെറിയ കിയോസ്കുകൾ തുടങ്ങി വിദൂര ഗ്രാമങ്ങളിൽ പോലും   മസ്സാജ് ചെയ്യുന്ന സ്ഥാപനങ്ങൾ കാണാം. ശരിയായ ഇന്തോനേഷ്യൻ പാരമ്പര്യ രീതിയിൽ നടത്തുന്ന മസ്സാജ് കേന്ദ്രങ്ങളുടെ ബോർഡിൽ ഫാമിലി മസ്സാജ് (Family Massage , Pijat Keluarga)  അല്ലെങ്കിൽ  (Healthy Massage , Pijat Keluarga Sehat) എന്ന് എഴുതിയിരിക്കും. ഇന്തോനേഷ്യയിൽ മസ്സാജ് എന്നത് ഒരു  പാരമ്പര്യ ചികിത്സരീതിയായായാണ് കരുതുന്നത്. അത് കൊണ്ട് തന്നെ മാസിയറെ, അഥവാ തിരുമ്മുകാരനെ ‘terapis’ എന്നാണു വിളിക്കുക.  terapis എന്നാൽ ഇംഗ്ലീഷ് ഭാഷയിലെ terapist തന്നെ.

ഇവിടങ്ങളിൽ മാസിയർമാരായി ആണുങ്ങളെയും പെണ്ണുങ്ങളെയും കാണും.  ഇത്തരം കേന്ദ്രങ്ങളിൽ സാധാരണ നല്ല തിരക്കുണ്ടാകും.  ഇൻഡോനേഷ്യയിലെ എല്ലാ സ്പാകളും  ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നവയാണ്. എയർ കണ്ടിഷൻ ചെയ്ത,  മനോഹരമായ ഇന്റീരിയർ ഉള്ള, വ്യക്തമായ ബ്രാൻഡിംഗ് സ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഇത്തരം സ്പാകളിൽ ,  യൂണിഫോം ധരിച്ച ജോലിക്കാരും മാസിയർമാരുമാണ്  പുഞ്ചിരിയോടെ നിങ്ങളെ സ്വീകരിക്കുക. ഇന്തോനേഷ്യൻ സ്പാ കളുടെ അകത്തളങ്ങൾ വളരെ വൃത്തിയുള്ളതും  മനസ്സിന് ആനന്ദം നൽകുന്ന അന്തരീക്ഷ ത്തോടെ പരിപാലിച്ചു പോരുന്നവയുമാണ്.

ഒരു മണിക്കൂർ മസ്സാജിനു ഏകദേശം 750 ഇന്ത്യൻ രൂപയ്ക്കു തുല്യമായ 150,000 ഇന്തോനേഷ്യൻ റൂപിയയാണ് സാധാരണ സ്ഥാപനങ്ങൾ ഈടാക്കുന്നത്. ഇത് കൂടാതെ മാസിയറിനുചുരുങ്ങിയത് 250 ഇന്ത്യൻ രൂപയ്ക്കു തുല്യമായ 50,000 ഇന്തോനേഷ്യൻ റൂപിയ എങ്കിലും  ടിപ് ആയി നൽകുന്നതാണ് പൊതു രീതി. ഒരു ടൂറിസ്റ്റിൽ നിന്നും അവർ അതിൽ കൂടുതൽ പ്രതീക്ഷിക്കും. എന്നാൽ നിങ്ങൾ മാർത്താ ടില്ലർ (Martha Tillar SPA) പോലുള്ള ലക്ഷ്വറി സ്പാ തെരഞ്ഞെടുത്താൽ നാലോ അഞ്ചോ ഇരട്ടി ബിൽ കൊടുക്കേണ്ടി വരും.

മസ്സാജ് പ്ലസ്

Pijat Plus , അഥവാ Massage Plus എന്ന ഈ പദത്തിനു ഇന്തോനേഷ്യൻ ജീവിതത്തിൽ മറ്റൊരു അർത്ഥമാണ്. പുരുഷന്റെ ലൈംഗിക ആവശ്യങ്ങളും മസാജിനോടൊപ്പം പൂർത്തീകരിച്ചു കൊടുക്കുന്ന  ചില സ്ഥാപനങ്ങൾ ‘സ്പാ’എന്ന പേരിൽ  തന്നെ ഇന്തോനേഷ്യൻ നഗരങ്ങളിലെ ചില ഭാഗങ്ങളിൽ  പ്രവർത്തിക്കുന്നുണ്ട്. അവയിലാണ് പിജെഠ് പ്ലസ് എന്ന കോഡ് ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ മാസിയർമാരായി ജോലി ചെയ്യുന്നവർ കൂടുതലും ചെറുപ്പക്കാരികളാണ് . എന്നാൽ ഇവർക്കൊന്നും പാരമ്പര്യ രീതിയിലുള്ള  മസ്സാജ് അറിയേണ്ടതില്ല.  അവരുടെ വസ്ത്രങ്ങളിൽ നിന്ന് തന്നെ നിങ്ങള്ക്ക് കാര്യം പിടി കിട്ടും.  ഇഷ്ടമുള്ള മാസിയറെ തെരഞ്ഞെടുക്കാൻ അതിഥിക്ക്  സ്വാതന്ത്ര്യമുണ്ട്.

ഫാമിലി മസ്സാജ് എന്ന ബോർഡ് കണ്ടില്ലെങ്കിൽ അവിടെ മസ്സാജ് പ്ലസിന് സാധ്യത ഉണ്ടാകാം. ഇവിടങ്ങളിൽ ശരാശരി ഒരു മണിക്കൂർ നേരത്തേക്ക് 500,000 ഇന്തോനേഷ്യൻ റൂപിയയോ (2,500 ഇന്ത്യൻ രൂപ) മുകളിലോ ബിൽ വരും. രാത്രി 10 മണി വരെ മാത്രമേ സ്പാകൾക്കു പ്രവർത്തന അനുമതി ലഭിച്ചിട്ടുള്ളൂ.

ഇൻഡോനേഷ്യയിലെ പാരമ്ബര്യ രീതിയിലുള്ള ആരോഗ്യദായകമായ മസ്സാജ് ഒരിക്കലും ഇത്തരം സ്പാകളിൽ പ്രതീക്ഷിക്കരുത്. ഹാപ്പി എൻഡിങ് (Happy Ending) എന്ന് പാശ്ചാത്യർ പറയാറുള്ള,  മാസിയർ നൽകുന്ന മുഷ്ടി മൈഥുനമോ, അതുമല്ലെങ്കിൽ മാസിയറുമായുള്ള പൂർണ ലൈംഗിക ബന്ധമോ ആണ് ‘മസ്സാജ് പ്ലസ്’ എന്ന സർവീസിന്റെ അവസാനം സംഭവിക്കുക.

തായ്‌ലൻഡിനെ  പോലെ  ലൈംഗിക തൊഴിൽ  ഔദ്യോഗികമായി  ഇന്തോനേഷ്യ അംഗീകരിച്ചിട്ടില്ല. വ്യക്തി സ്വാതന്ത്ര്യം അത്യധികം  ബഹുമാനിക്കുന്ന ജനതയാണ് ഇന്തോനേഷ്യൻ സമൂഹം. അത് കൊണ്ട് പരസ്പരം ഇഷ്ടപ്പെട്ടു നടത്തുന്ന ലൈംഗിക ബന്ധങ്ങളെ കണ്ടില്ലെന്നു നടിക്കുന്നുവെന്നു മാത്രം.   സദാചാര പൊലീസോ, ഔദ്യോഗിക പൊലീസോ സാധാരണയായി ഇത്തരം സ്പാകളിൽ  റെയ്‌ഡ്‌ നടത്താറുമില്ല. എന്തെങ്കിലും അസാധാരണ കുറ്റ കൃത്യം നടന്നാൽ മാത്രമേ  പോലീസ് ഒരു പൗരന്റെ വ്യക്തി ജീവിതത്തിൽ  ഇട പെടാറുള്ളൂ.

ഗോ മസ്സാജ്, ആപ് ഉപയോഗിച്ച് മസ്സാജ് ഓർഡർ ചെയ്‌യാം !

ഇന്തോനേഷ്യയിൽ പ്രസിദ്ധമായ GO OJEK എന്ന ആപ്പ്  ഉപയോഗിച്ച് മോട്ടോര് സൈക്കിൾ ടാക്സി ഓർഡർ ചെയ്യന്ന പോലെ തന്നെ മസ്സാജോ, റെസ്റ്റാറ്റാന്റിൽ നിന്ന് ഭക്ഷണമോ ഒക്കെ ഓർഡർ ചെയ്‌യാം. ഒരു മണിക്കൂർ മസ്സാജിന് 80,000 ഇന്തോനേഷ്യൻ റൂപിയ മാത്രം (500 ഇന്ത്യൻ രൂപയോളം.).  മാസിയറായി പുരുഷനെയോ സ്ത്രീയെയോ തെരഞ്ഞെടുക്കാം. നിങ്ങളുടെ ഹോട്ടലിലോ അപാർട്മെന്റിലോ ബുക്ക് ചെയ്ത സമയത്തു മാസിയർ വരും.  മാസിയർക്കു  ടിപ്പ് നൽകുന്ന രീതി ഇന്തോനേഷ്യയിൽ നിലവിലുണ്ട്.