ഇന്തോനേഷ്യയിലെ ജാവയിലുള്ള സ്രാഗൻ ( sragen ) എന്ന സ്ഥലത്തു താമസിക്കുന്ന മ്പാ ഗോതോ (Mbah Gotho) എന്ന് പേരുള്ള വയസൻ ചില്ലറക്കാരനല്ല. അദ്ദേഹത്തിന് 146 വയസ്സ് കഴിഞ്ഞു. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ജീവിച്ച്‌ കൊണ്ടിരിക്കുന്ന മനുഷ്യൻ ഒരു പക്ഷെ ഇയാൾ ആയിരിക്കും. 1870 ൽ ജനിച്ചു. ഇയാളുടെ പത്തു സഹോദരങ്ങളും നാല് ഭാര്യമാരും മക്കളും പോലും മരിച്ചു. ഇപ്പോൾ പേരക്കുട്ടികളും അവരുടെ കുട്ടികളും അടക്കമുള്ള 122 പേരോടൊപ്പം ജീവിക്കുന്നു. മ്പാ ഗോത്തോവിന്റെ വയസ്സ് തെളിയിക്കുന്ന സർക്കാർ ഐഡി കാർഡിന്റെ ഒരു ഫോട്ടോ, ഇന്തോനേഷ്യൻ വാർത്താ വെബ് സൈറ്റ് Libutan6 പ്രസിദ്ധീകരിച്ചിരുന്നു. ഇത് പ്രകാരം ജനന തീയതി 31 ഡിസംബർ 1870 ആണ്. കാർഡിൽ ഔദ്യോഗിക നാമമായ സൊദിമേജോ (Sodimejo) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള പ്രസിദ്ധമായ ബംഗവാൻ സോളൊ നദിക്കരയിൽ മീൻ പിടിക്കലായിരുന്നു തൊഴിൽ.

ഇപ്പോൾ കാഴ്ച ശക്തി മോശം, പക്ഷെ റേഡിയോ സ്ഥിരമായി കേൾക്കും. സ്പൂണിൽ കുറച്ചു ഭക്ഷണം. തന്റെ നാട്ടിലെ പഞ്ചസാര ഫാക്ടറി 1880 തുറക്കുന്ന കാലത്തു ഇയാൾക്കു പത്തു വയസ് പ്രായം. ജീവിത ദൈർഘ്യത്തിന്റെ കാരണമായി അദ്ദേഹം കാണുന്നത് തന്റെ “ക്ഷമയും അല്ലാഹുവിനോടുള്ള നന്ദിയും.”

വിലാസം:

Pak Gotho, RT 18 RW XVI , Segeran, Cemeng, Sambungmacan, Sragen, Central Java, Indonesia.