ഇന്തോനേഷ്യയുടെ പ്രകൃതി ഭംഗിയെ മനോഹരമാക്കുന്നത് അതിന്റെ ചെറിയതും വലിയതുമായ 17,400 ദ്വീപുകളും അവയുടെ ഓരം പറ്റിയുള്ള ബീച്ചുകളുമാണ് . അത് കൊണ്ട് തന്നെ ലോകത്തു ഏറ്റവും കൂടുതൽ സമുദ്രാതിർത്തിയുള്ള രാജ്യമെന്ന പദവിയും ഇന്തോനേഷ്യക്കാണ്. അനര്ഘമായ മൽസ്യ സമ്പത്തും കടലിനടിയിലെ അപൂർവമായ പവിഴപുറ്റുകളും ഇന്തോനേഷ്യയുടെ പ്രകൃതി ഭംഗിയുടെ അനുപമാമായ പറുദീസയാക്കി മാറ്റുന്നു.

ഇന്തോനേഷ്യൻ രാജ്യരക്ഷാ വകുപ്പിന്റെ മുദ്രാവാക്യമായ ‘സമുദ്രത്തിൽ അതുല്യ വിജയി’ എന്നർത്ഥം വരുന്ന ‘ജലസേവ ജയമഹേ’ എന്ന സങ്കൽപം പോലും ഈ സമുദ്ര സമ്പത്തിൽ വിശ്വാസമർപ്പിച്ചിട്ടാണ്. ഇന്തോനേഷ്യൻ ഭാഷയിലെ പല പദങ്ങളും സംസ്‌കൃത ഭാഷയിൽ നിന്നുള്ളതാണ് എന്നത് കൊണ്ട് ‘ജലസേവ ജയമഹേ’ എന്നത് മലയാളികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനാകും.