പ്രവാസ ത്വരയുള്ള മലയാളികൾ, ഗൾഫ് കണ്ടെത്തിയതോടെ മറന്ന് പോയ ഒരു മേഖലയാണ് തെക്കു കിഴക്കൻ ഏഷ്യ. ഇതിൽ മലേഷ്യ, സിങ്കപ്പൂർ, ബർമ, ഇൻഡോനേഷ്യയിലെ സുമാത്ര മേഖല എന്നിവ ഒരു കാലത്തു സജീവ മലയാളി സാന്നിധ്യം ഉണ്ടായിരുന്ന പ്രദേശങ്ങൾ ആയിരുന്നു. ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ ‘മർത്തബക് ‘ എന്ന ഭക്ഷണത്തിന്റെ ഉപജ്ഞാതാക്കൾ തന്നെ മലബാറിൽ നിന്നും അക്കാലത്തു കുടിയേറിവരായിരുന്നു. മലയാള സഞ്ചാര സാഹിത്യത്തിന്റെ പിതാവായ എസ് . കെ. പൊറ്റെക്കാട് 1953 -ൽ ഇന്തോനേഷ്യ സന്ദർശിക്കുന്ന കാലത്തു തന്നെ 3 തലമുറകളായി ഇവിടെ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കണ്ടതായി ‘ഇന്തോനേഷ്യൻ ഡയറി’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ പിന്ഗാമികളൊക്കെയും ഇന്തോനേഷ്യൻ സാമൂഹ്യ ജീവിതത്തിൽ പൂർണമായും അലിഞ്ഞു ചേർന്നവരാണ്.

ഇപ്പോൾ ഇന്തോനേഷ്യയിൽ ഏകദേശം 1 ലക്ഷത്തിനും 3 ലക്ഷത്തിനും ഇടക്കുള്ള  ഇന്ത്യൻ വംശജർ ജീവിക്കുന്നുണ്ടെന്നാണ് ക രുതുന്നത്. യഥാർത്ഥ കണക്കുകൾ ലഭ്യമല്ല.   ഇവരൊക്കെയും ഇന്തോനേഷ്യൻ പൗരന്മാരാണ്. ഇതിൽ അര ലക്ഷത്തോളം  ജകാർത്തയിലോ അടുത്ത നഗരങ്ങളിലോ താമസിക്കുന്നവരാണ്. ഇന്ത്യ- പാകിസ്ഥാൻ വിഭജനത്തിനു പിന്നാലെ സിന്ധ് പ്രവിശ്യയിൽ നിന്നും പലായനം ചെയ്ത സിന്ധികളുടെ പിന്ഗാമികളാണ് ഇതിൽ ഏറ്റവുംഅതിസമ്പന്നരായ  സമൂഹം. പിന്നെ വടക്കൻ സുമാത്രയിലെ മെഡാൻ പ്രവിശ്യയിൽ താമസിക്കുന്ന തമിഴ് വംശജർ, മലബാറിൽ നിന്നും കുടിയേറി സുമാത്രയിലെ പാലെമ്ബാങ്, മെഡാൻ, പാഡാങ്, എന്നീ മലായ് മേഖലകളിൽ നിന്ന് വിവാഹം കഴിച്ചവരുടെ പിൻഗാമികൾ, ജകാർത്തയിലും മറ്റുമായി ജീവിക്കുന്ന കുറച്ചു സിഖ് വംശജർ എന്നിങ്ങനെ ഇന്ത്യൻ സമൂഹത്തെ കണക്കാക്കാം.

ഏകദേശം 7000 ത്തോളം വരുന്ന ഇന്ത്യൻ പൗരത്വമുള്ള ഇന്തോനേഷ്യൻ നിവാസികളിൽ തെലുങ്ക്, കന്നഡ,  ഗുജറാത്തി, മറാത്തി, പഞ്ചാബി, ബംഗാളി,  മലയാളി, എന്നിവരൊക്കെയും ഉൾപ്പെടുന്നു. ഭൂരിഭാഗം വിദേശ തൊഴിലാളി കുടുംബങ്ങളും  ജക്കാർത്തയിൽ തന്നെ താമസിക്കുന്നു.

മലയാളികൾക്കു വീണ്ടും ഇന്തോനേഷ്യയെ പരിചയപ്പെടുത്തുകയാണ് കിൻഡോനേഷ്യ.കോം ലക്ഷ്യമിടുന്നത്. എസ് . കെ. പൊറ്റെക്കാടിന്റെ ബാലി ദീപ്, ഇന്തോനേഷ്യൻ ഡയറി തുടങ്ങിയ യാത്രാ വിവരണങ്ങൾ വായിച്ചു വളരുകയും ഇന്തോനേഷ്യയെ പ്രണയിക്കുകയും ചെയ്ത ഒരു തലമുറയാണ് ഈ വെബ്‌സൈറ്റിന് രൂപം നൽകിയത്.

ഈ രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കോ, ഇവിടെ ബിസിനസ് അല്ലെങ്കിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കോ, അതുമല്ലെങ്കിൽ ഇവിടെ നിന്ന് വിവാഹ ബന്ധത്തിൽ ഏർപെടുവാനോ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകുകയാണ് ഞങ്ങളുടെ പ്രവർത്തന മേഖല. ഒരു ദശകത്തോളമായി ഇന്തോനേഷ്യയിലും രണ്ടു പതിറ്റാണ്ടായി ഗൾഫ് മേഖലയിലും നേടിയ വിപുലമായ ബന്ധങ്ങളും അനുഭവ സമ്പത്തും ഞങ്ങൾക്ക് പിറകിലുണ്ട്.+62 81957187104 എന്ന നമ്പറിൽ വാട്ട്സ് അപ്പ് വഴി താങ്കൾക്കു ഞങ്ങളുമായി ബന്ധപ്പെടാം. മെസ്സേജ് അയക്കുമ്പോൾ kINDONESIA.COM എന്ന് കൂടെ ദയവായി ചേർക്കുക!

കിൻഡോനേഷ്യ.കോം