യൂറോപ്‌  വൻകരയുടെ പാതി വലുപ്പം വരുന്ന 2 ദശലക്ഷം ചതുരശ്ര മൈൽ  വരുന്ന ഭൂമി ,  മൂന്നു സമയ മേഖലകൾ,  257 ദശലക്ഷം ജനസംഖ്യ, എണ്ണമറ്റ പ്രകൃതി വിഭവങ്ങൾ, 17,400 ദ്വീപുകൾ, 10,000 ദ്വീപുകളിലും ജനവാസമില്ല. ലോകത്തിലെ ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി സ്വന്തമായ രാജ്യം.  ഭൂമധ്യ രേഖക്ക് കീഴിൽ 5,000 കിലോ മീറ്റർ ദൈർഘ്യത്തിൽ ഇന്തോനീഷ്യൻ അതിർത്തികളിലൂടെ  കടന്നു പോകുന്നു. സവിശേഷമായ മത സൗഹാർദ്ദത്തിന്റെ ലോക കേന്ദ്രം. ഇസ്‌ലാം, കൃസ്ത്യൻ, ഹിന്ദു, ബുദ്ധ, കൺഫ്യൂഷ്യസ്    മതങ്ങളുടെ സംഗമഭൂമി. ലോകത്തു ഏറ്റവും കൂടുതൽ മുസ്ലിംകൾ താമസിക്കുന്ന പൂർണ ജനാധിപത്യ രാജ്യം.

ആസിയാൻ രാജ്യങ്ങളിലെ 40 ശതമാനം ജനങ്ങളും ഇന്തോനേഷ്യയിൽ താമസിക്കുന്നു. സംഘര്ഷങ്ങളില്ലാതെ, അതി വേഗതയിൽ വികസിക്കുന്ന ജനാധിപത്യ രാജ്യം.ആസിയാനിലെ  ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ഇന്തോനേഷ്യ. ഈ ബ്ലോക്കിലെ  40 % ജനങ്ങൾ താമസിക്കുന്നതും ഏറെ ഭൂവിസ്തൃതിയുള്ളതും ഇന്തോനേഷ്യക്കാണ് .

ഇന്തോനേഷ്യയുടെ GDP പ്രതി വര്ഷം US$870 ബില്യൺ ആണ്.  ഇന്തോനേഷ്യയുടെ GDP യുടെ 41 ശതമാനവും വ്യവസായത്തിൽ നിന്നാണ്. സേവന  മേഖലയിൽ നിന്ന് 45 %, കാർഷിക മേഖല 14 % എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.  ഒരു ലിറ്റർ പെട്രോളിന് ഏകദേശം 31 രൂപ! അതിവേഗം വ്യവസായ വത്കരണം നടക്കുകയും ടൂറിസവുമായി ബന്ധപ്പെട്ട സേവന മേഖല വികസിക്കുകയും ചെയ്യുന്നതാണ് പുതിയ ഇന്തോനേഷ്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ  കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

ഒരു ഇന്ത്യൻ പൗരന്റെ വാർഷിക വരുമാനത്തിന്റെ മൂന്നിരട്ടി വരുമാനം ഒരു ഇന്തോനേഷ്യൻ പൗരനു ലഭ്യമാണ്. അത് കൂടാതെ, സാധാരണക്കാരന് വളരെ ഉയർന്ന തരത്തിലുള്ള ജീവിത സൗകര്യങ്ങൾ ലഭ്യമാണ് താനും. ഇന്തോനേഷ്യയിൽ സ്ഥിരമായി വിമാന സർവീസ് ഉള്ള 186 എയർ പോർട്ടുകളും  37 വലിയ തുറമുഖങ്ങളുമുണ്ട്.

ഇന്തോനേഷ്യയുടെ നാലിരട്ടി ജനസംഖ്യയുള്ള ഇന്ത്യയിൽ,  എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള  122  വിമാനത്താവളങ്ങളിൽ  80  എണ്ണത്തിലാണ് സാധാരണയായി വിമാനം ഇറങ്ങുന്നത്.  ഇന്ത്യയിലെ വലിയ തുറമുഖങ്ങളുടെ എണ്ണം 13 ആണ്.

ബിസിനിസ് ചെയ്യുന്നതിന്റെ ലോക റാങ്കിങ്ങിൽ ഇന്തോനേഷ്യക്കു   91 മത്തെ  സ്ഥാനമാണുള്ളത്. ഇന്ത്യക്കു ഇത് 130 ആണ്. താരതമ്യം ചെയ്യുവാൻ അമേരിക്ക 8 ,  മലേഷ്യ 23 ,   യു. എ. ഇ  26, ബഹ്‌റൈൻ 63,   ഒമാൻ 66,  ഖത്തർ 83 , സൗദി അറേബ്യ 94, കുവൈറ്റ് 102 എന്നിവയും കണക്കിലെടുക്കുക.

മലയാളികൾക്കു വീണ്ടും ഇന്തോനേഷ്യയെ പരിചയപ്പെടുത്തുകയാണ് www.kindonesia.com  ലക്ഷ്യമിടുന്നത്.

ഇന്തോനേഷ്യ  സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കോ, ഇവിടെ ബിസിനസ് അല്ലെങ്കിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കോ, അതുമല്ലെങ്കിൽ ഇവിടെ നിന്ന് വിവാഹ ബന്ധത്തിൽ ഏർപെടുവാനോ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകുകയാണ് ഞങ്ങളുടെ പ്രവർത്തന മേഖല. 

ഒരു ദശകത്തോളമായി ഇന്തോനേഷ്യയിലും രണ്ടു പതിറ്റാണ്ടായി ഗൾഫ് മേഖലയിലും നേടിയ വിപുലമായ ബന്ധങ്ങളും അനുഭവ സമ്പത്തും ഞങ്ങൾക്ക് പിറകിലുണ്ട്.

ദയവായി ഇന്തോനേഷ്യ സന്ദർശിക്കുക, ഗൾഫ് രാജ്യങ്ങളെക്കാളും ഇവിടെ നിക്ഷേപ സാധ്യതകൾ നിരവധിയാണ്. . ഇന്തോനേഷ്യയിൽ നിക്ഷേപിക്കാൻ പറ്റിയ സമയം ഇതാണ്.

ഇന്ത്യൻ പൗരത്യമുള്ളവർ ഇന്തോനേഷ്യ സന്ദർശിക്കാൻ വിസക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും ചില സമുദ്ര തുറമുഖങ്ങളിലും 30 ദിവസം പ്രാബല്യമുള്ള വിനോദ സഞ്ചാരികൾക്കായുള്ള വിസ സൗജന്യമായി ലഭ്യമാണ്.  അത്ഭുതകരമായ ഇന്തോനേഷ്യ, വീഡിയോ കാണുക