പ്രണയവും വിവാഹവും ഇന്തോനേഷ്യൻ ജീവിതത്തിൽ
ഇണകളെ കണ്ടെത്തുവാനും വിവാഹം കഴിക്കാനുമുള്ള സ്വാതന്ത്ര്യം പെണ്ണിനും ആണിനും വക വെച്ച് കൊടുക്കുന്ന രീതിയാണ് ഇന്തോനേഷ്യയിലുള്ളത്. ജോലി സ്ഥലത്തോ, യാത്രക്കിടയിലോ, വിദ്യാഭ്യാസത്തിനിടെയോ ഒക്കെ പ്രണയത്തിലാകുന്നതിനു സാമൂഹ്യ വിലക്കില്ലാത്ത രാജ്യമാണ് ഇന്തോനേഷ്യ. ഇണയെ പരിചയപ്പെട്ടു കഴിഞ്ഞാൽ പരസ്പരം മനസ്സിലാക്കാനായി നിരന്തരമായി കണ്ടു മുട്ടുവാൻ ശ്രമിക്കുകയാണ് ഇവർ ചെയ്യുക. ഭക്ഷണ ശാലകളിലും മറ്റും സംസാരിച്ചിരിക്കുകയും, പെൺകുട്ടിയുടെ താമസസ്ഥലത്തേക്ക് വണ്ടിയിൽ എത്തിച്ചു കൊടുക്കുകയുമൊക്കെ ഇക്കാലത്തു പതിവാണ്. വിവാഹത്തിന് മുമ്പ് തന്നെ പ്രതിശ്രുത വരനെ വധു അവളുടെ വീട്ടിലേക്കു ക്ഷണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യാറുണ്ട്. […]
ഇന്തോനേഷ്യയിൽ ഏതു ടെലിഫോൺ ദാതാവിന്റെ സേവനം തെരഞ്ഞടുക്കണം?
ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമായ രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ. 4G നഗരങ്ങളിലും, 3G ഗ്രാമങ്ങളിലും വ്യാപകമായി ലഭ്യമാണ്. ഇവിടെ മിക്കവാറും ബസ്സുകളിലും, റെസ്ടാറന്റുകളിലും ഇന്റർനെറ്റ് സേവനം സൗജന്യമാണ്. നിരവധി മൊബൈൽ ഫോൺ സേവന ദാതാക്കൾ ഉള്ളത് കൊണ്ടും പല വിധ ഓഫറുകൾ കാണുന്നത് കൊണ്ടും നിങ്ങള്ക്ക് ഏതു സിംകാർഡ് വാങ്ങണമെന്ന സംശയം കാണും. ഇൻഡോനേഷ്യയിൽ 6 പ്രമുഖ ടെലിഫോൺ സേവന ദാതാക്കളുണ്ട്. പലപ്പോഴും 10 – ഓ 50 -ഓ ഇന്ത്യൻ രൂപക്കു താഴെ […]
ഇൻഡോനേഷ്യയിലെ ഇന്ത്യക്കാരുടെ സാന്നിധ്യം
ഇന്ത്യ- ഇന്തോനേഷ്യ ബന്ധത്തിന് ചുരുങ്ങിയത് 1000 വർഷത്തിന് മുകളിലുള്ള അറിയപ്പെടുന്ന ചരിത്രമുണ്ടെന്നാണ് കരുതുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ഗുജറാത്തിൽ നിന്നെത്തിയ സൂഫി ചിന്തയുള്ള മുസ്ലിം കച്ചവടക്കാർ ആയിരുന്നു ഇസ്ലാം ഇന്തോനേഷ്യയിൽ പ്രചരിപ്പിച്ചത് എന്നാണ് ചരിത്രം. 1990 ലെ സ്ഥിതി വിവരണ കണക്കിൽ മൂന്ന് ലക്ഷത്തോളം ഇന്ത്യൻ വംശജർ സുമാത്രയിൽ മാത്രം ഉണ്ടായിരുന്നുവത്രേ . അവരൊക്കെ ഇന്ന് ഇന്തോനേഷ്യൻ സമൂഹത്തിന്റെ പൂർണ ഭാഗമായി മാറി കഴിഞ്ഞു. ഇന്ത്യൻ വംശജരുടെ കൂട്ടത്തിൽ ഏറ്റവും സമ്പന്നരായ സമൂഹം സിന്ധികളാണ്. ഇന്തോനേഷ്യൻ പൗരത്വമുള്ള ഇവരാണ് ഇന്തോനേഷ്യയുടെ ടെക്സ്റ്റൈൽസ് മേഖലയുടെ […]
പ്രായ വ്യത്യാസം വിവാഹത്തിന് തടസ്സമാകുമോ?
സാംസ്കാരികമായ കാരണങ്ങളാൽ ഇന്തോനേഷ്യ അടക്കമുള്ള ആസിയാൻ രാജ്യങ്ങളിൽ പൊതുവെ ബഹുഭാര്യത്വത്തിനും പ്രായ കൂടുതലുള്ള പുരുഷനുമായുള്ള യുവതികളുടെ വിവാഹത്തിനും സാമൂഹ്യ അംഗീകാരമുണ്ട്. വധൂ വരന്മാരുടെ മനപൊരുത്തവും സന്തോഷത്തിനുമുപരി പ്രായമോ, വിദ്യാഭ്യാസമോ, കുടുംബ പാരമ്പര്യമോ, ഗോത്രമോ, സമ്പത്തോ ഒന്നും വിവാഹ ബന്ധങ്ങളിൽ വലുതായി പരിഗണിക്കുന്ന രീതി ഇന്തോനേഷ്യക്കാർക്കില്ല. കഴിഞ്ഞ വര്ഷം 80 വയസുള്ള ബാലിയിലെ ഒരു ഹിന്ദു ഗോത്ര തലവൻ 18 വയസ്സുകാരിയെ വിവാഹം കഴിച്ച വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. ഇയ്യിടെ ഇൻഡോനേഷ്യയിലെ ഏറ്റവും പ്രബലമായ ഒരു മുസ്ലിം പണ്ഡിത സംഘടനയുടെ (MUI- Majelis […]
ഇൻഡോനേഷ്യയിലെ ആദ്യ മുസ്ലിം പള്ളികളിലൊന്ന് നിർമിച്ചത് തമിഴ് മരിക്കാർമാർ
തമിഴ്നാട്ടിൽ നിന്നുള്ള മുസ്ലിം കച്ചവടക്കാരായ മരിക്കാർമാർ സുമാത്രയിലെ പാടാങ്ങിൽ (Padang) സ്ഥാപിച്ച ആരാധനാലയമാണ് മസ്ജിദ് മുഹമ്മദൻ (Masjid Muhammadan) . ഇത് ഇൻഡോനേഷ്യയിലെ തന്നെ ആദ്യ മുസ്ലിം പള്ളികളിൽ പെട്ടതാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഗുജറാത്തിൽ നിന്നും കച്ചവടത്തിനെത്തിയ സൂഫി മുസ്ലിംകളാണ് ഇന്തോനേഷ്യയിൽ ഇസ്ലാം പ്രചരിപ്പിച്ചത് എന്നാണു ചരിത്രം. എന്നാൽ സുമാത്ര മേഖലയിൽ ഇസ്ലാം വ്യാപിപ്പിക്കുന്നതിൽ ചരിത്രപ്രധാനമായ പങ്ക് വഹിച്ചത് മസ്ജിദ് മുഹമ്മദൻ ആണെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. 2009 ൽ പാടാങ്ങിലുണ്ടായ ഭൂകമ്പത്തിൽ കേടുപാടുകൾ പറ്റിയ ഈ പള്ളിക്കു […]
സിന്ധി സമൂഹത്തിന്റെ ബിസിനിസ് വിജയ രഹസ്യം
ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ കുടിയേറി പാർക്കുന്ന അതി സമ്പന്നരായ സിന്ധി സമൂഹത്തിന്റെ ബിസിനിസ് വിജയ രഹസ്യം എന്താണ്? “ഞങ്ങൾ ഒരു രാജ്യത്തും അഭയാർഥികളായി പോകാറില്ല. ഞങ്ങൾ വിദേശ രാജ്യങ്ങളിൽ സ്ഥിരമായി ജീവിക്കാൻ വേണ്ടി അവിടെ തന്നെ നിക്ഷേപിക്കുന്നവരാണ്.” ഇൻഡോനേഷ്യയിലെ ഏറ്റവും സമ്പന്നരുടെ കൂട്ടത്തിൽ പെടുന്ന ഇന്ത്യയിൽ നിന്നുള്ള സിന്ധി വംശജരിൽ പ്രമുഖനായ ശ്രീ. സുരേഷ് ജി വാസ്വാനി പറയുന്നു. ജകാർത്തയിലെ പ്രസിദ്ധമായ ഗാന്ധി മെമ്മോറിയൽ ഇന്റർകോണ്ടിനെന്റൽ സ്കൂളിന്റെ ചെയർമാൻ ആണ് വാസ്വാനി. മലയാളികളിൽ നിന്നും വ്യത്യസ്തമായി, […]
9 വളവുകളുള്ള ഭീമാകാരമായ സുമാത്രയിലെ അത്ഭുത പാലം കാണുക!
സുമാത്രയിലെ റിയാവു സംസ്ഥാനത്തു നിന്ന് പടിഞ്ഞാറൻ സുമാത്രയിലേക്കുള്ള റോഡ് യാത്രയിൽ നിങ്ങള്ക്ക് അത്ഭുതകരമായ ഈ പടു കൂറ്റൻ പാലത്തിനു മുകളിലൂടെ യാത്ര ചെയ്യേണ്ടി വരും. കെലോക് സെംപിലാന് (KELOK 9) എന്നാൽ ‘വളവുകൾ ഒമ്പത്‘ എന്നാണ് അർഥം. ആദ്യമായി ഈ വീഡിയോ കാണുമ്പോൾ നിങ്ങള്ക്ക് ഭീതി തോന്നാനിടയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വന നിബിഡമായ പ്രദേശങ്ങളിൽ ഒന്നിൽ കൂടെയാണ് നിങ്ങൾ യാത്ര ചെയ്യുന്നത്. പക്ഷെ യഥാർത്ഥത്തിൽ ഇത് വഴി സഞ്ചരിച്ചാൽ ഏറെ മാനസികമായ ആനന്ദം ലഭിക്കുമെന്നുറപ്പ്പാണ്. ഇൻഡോനേഷ്യയിലെ […]
ഇന്തോനേഷ്യയിൽ നിന്നും വിവാഹം കഴിച്ചാൽ പാസ്പോര്ട്ട് കിട്ടുമോ?
നിയമപരമായി വിവാഹം കഴിച്ച വിദേശിയായ ഇണയെ സ്പോൺസർ ചെയ്യാൻ ഒരു ഇന്തോനേഷ്യൻ പൗര നായ ഭാര്യക്കോ, ഭർത്താവിനോ സാധ്യമാണ്. ആദ്യത്തെ 2 വര്ഷം ഓരോ വർഷവും പുതുക്കാവുന്ന റെസിഡൻസ് പെർമിറ്റും, പിന്നീട് അമേരിക്കൻ ഗ്രീൻ കാർഡിന് സമാനമായ 5 വര്ഷത്തേക്കുള്ള പെർമനന്റ് പെർമിറ്റും നിയമ പ്രകാരം നേടാം. പിന്നീട് വിദേശിക്ക് നിയമപരമായി ഇന്തോനേഷ്യൻ പാസ്പോര്ട്ട് നേടാനും കഴിയും. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ , ടർക്കിഷ് വംശജർ, പാശ്ചാത്യർ, അറബ് വംശജർ തുടങ്ങി നിരവധി വിദേശികൾ ഇന്തോനേഷ്യയിൽ നിന്ന് വിവാഹം കഴിച്ചു സ്ഥിരതാമസമാക്കിയവരായുണ്ട്. […]
ഇൻഡോനേഷ്യയിലെ വിവാഹ നിയമങ്ങൾ
ഒരു ഇന്തോനേഷ്യൻ പൗരനായ യുവതിയെയോ യുവാവിനെയോ വിവാഹം കഴിക്കുവാനുദ്ദേശിക്കുന്ന മലയാളികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. 16 വയസ്സിനു താഴെയുള്ള പെൺകുട്ടിക്കോ, 18 നു താഴെയുള്ള ആണ്കുട്ടിക്കോ വിവാഹബന്ധത്തിലേർപ്പെടാൻ ഇന്തോനേഷ്യൻ നിയമം അനുവദിക്കുന്നില്ല. 21 വയസിനു താഴെയുള്ള പെൺകുട്ടിയോ, ആൺകുട്ടിയോ വിവാഹം കഴിക്കുന്നതിനു രക്ഷിതാക്കളുടെ സമ്മത പത്രം ആവശ്യമാണ് . 21 വയസ്സ് തികഞ്ഞ പൗരന് രക്ഷിതാവിന്റെ സമ്മതമില്ലാതെ തന്നെ നിയമപരമായും, മതചിട്ടകൾ അനുസരിച്ചും വിവാഹത്തിലേര്പ്പെടാം. മുസ്ലിം മതവിശ്വാസികൾക്ക് ആദ്യ ഭാര്യയുടെ സമ്മതത്തോടെ നിയമപരമായി ബഹുഭാര്യത്വം അംഗീകരിച്ചിട്ടുണ്ട്. […]
‘പെൻചാക് സിലാത് ‘എന്ന ഇന്തോനേഷ്യൻ ആയോധന കല
ഇന്തോനേഷ്യയിൽ ഉൽഭവിച്ച ആയോധന കലയായ ‘പെൻചാക് സിലാത് ‘ (Pencak Silat) പിന്നീട് മലായ് ഉപ ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന മലേഷ്യ, ബ്രൂണെ, സിങ്കപ്പൂർ, ഫിലിപ്പൈൻസിന്റെ തെക്കൻ സംസ്ഥാനങ്ങൾ എന്നിവയിൽ വ്യാപകമായി. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘പെൻചാക് സിലാത് ‘ പഠിപ്പിക്കുന്നുണ്ട്. ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ സമരങ്ങളടക്കമുള്ള എല്ലാ പ്രതിരോധ മേഖലയിലും ഈ ആയോധനകലയുടെ മികവ് പ്രകടമാണ്. 2011ൽ ഒരു ഇൻഡോനേഷ്യൻ കപ്പൽ സോമാലിയൻ കടൽ കൊള്ളക്കാർ പിടിച്ചടുത്തപ്പോൾ അത് ധൃതഗതിയിൽ തിരിച്ചു പിടിക്കാനും കൊള്ളക്കാരെ ഒന്നടങ്കം കൊല്ലാനും […]
Recent Comments