Travel Guide from Kerala to Indonesia in Malayalam Language, മലയാളി വിനോദ സഞ്ചാരികൾക്കായുള്ള ഇന്തോനേഷ്യൻ യാത്രാ വിവരണംTravel Guide from Kerala to Indonesia in Malayalam Language,   മലയാളി വിനോദ സഞ്ചാരികൾക്കായുള്ള  ഇന്തോനേഷ്യൻ യാത്രാ വിവരണം
Forgot password?

ഞങ്ങളെ കുറിച്ച് രണ്ടു വാക്ക്

പ്രവാസ ത്വരയുള്ള മലയാളികൾ, ഗൾഫ് കണ്ടെത്തിയതോടെ മറന്ന് പോയ ഒരു മേഖലയാണ് തെക്കു കിഴക്കൻ ഏഷ്യ. ഇതിൽ മലേഷ്യ, സിങ്കപ്പൂർ, ബർമ, ഇൻഡോനേഷ്യയിലെ സുമാത്ര മേഖല എന്നിവ സജീവ മലയാളി സാന്നിധ്യം ഉണ്ടായിരുന്ന പ്രദേശങ്ങൾ ആയിരുന്നു. മലയാളികൾക്കു വീണ്ടും ഇന്തോനേഷ്യയെ പരിചയപ്പെടുത്തുകയാണ് കിൻഡോനേഷ്യ.കോം ലക്ഷ്യമിടുന്നത്. മലയാള സഞ്ചാര സാഹിത്യത്തിന്റെ പിതാവായ എസ് . കെ. പൊറ്റെക്കാട് 1953 -ൽ ഇന്തോനേഷ്യ സന്ദർശിക്കുമ്പോൾ തന്നെ 3 തലമുറകളായി ഇവിടെ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കണ്ടതായി ‘ഇന്തോനേഷ്യൻ ഡയറി’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബാലി ദീപ്, ഇന്തോനേഷ്യൻ ഡയറി തുടങ്ങിയ യാത്രാ വിവരണങ്ങൾ വായിച്ചു വളരുകയും ഇന്തോനേഷ്യയെ പ്രണയിക്കുകയും ചെയ്ത ഒരു തലമുറയാണ് ഈ വെബ്‌സൈറ്റിന് രൂപം നൽകിയത്.

ഈ രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കോ, ഇവിടെ ബിസിനസ് അല്ലെങ്കിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കോ, അതുമല്ലെങ്കിൽ ഇവിടെ നിന്ന് വിവാഹ ബന്ധത്തിൽ ഏർപെടുവാനോ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകുകയാണ് ഞങ്ങളുടെ പ്രവർത്തന മേഖല. ഒരു ദശകത്തോളമായി ഇന്തോനേഷ്യയിലും രണ്ടു പതിറ്റാണ്ടായി ഗൾഫ് മേഖലയിലും നേടിയ വിപുലമായ ബന്ധങ്ങളും അനുഭവ സമ്പത്തും ഞങ്ങൾക്ക് പിറകിലുണ്ട്. +6281382049183 എന്ന നമ്പറിൽ വാട്ട്സ് അപ്പ് വഴി താങ്കൾക്കു ഞങ്ങളുമായി ബന്ധപ്പെടാം. മെസ്സേജ് അയക്കുമ്പോൾ kINDONESIA.COM എന്ന് കൂടെ റെഫർ ചെയ്യുക.

കിൻഡോനേഷ്യ.കോം


Warning: Unknown: write failed: Disk quota exceeded (122) in Unknown on line 0

Warning: Unknown: Failed to write session data (files). Please verify that the current setting of session.save_path is correct (/tmp) in Unknown on line 0